കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 അംഗങ്ങളുള്ള ജോസ് പക്ഷത്തിന് ഒരു മന്ത്രി; ഏകാംഗ പാര്‍ട്ടികള്‍ക്കും മന്ത്രി സ്ഥാനം... ഗണേഷ് മന്ത്രിയായേക്കും

Google Oneindia Malayalam News

തിരുവനന്തപുരം: വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ ഇടതുപക്ഷം മന്ത്രി സ്ഥാനം വീതംവയ്ക്കുന്ന ചര്‍ച്ച തുടരുന്നു. കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസുമായും എല്‍ജെഡിയുമായും ചര്‍ച്ച നടത്തിയ സിപിഎം നേതൃത്വം ഇന്ന് കേരള കോണ്‍ഗ്രസ് ബി, ഐഎന്‍എല്‍, കോണ്‍ഗ്രസ് എസ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവരുമായി ചര്‍ച്ച നടത്തി. കേരള കോണ്‍ഗ്രസ് എസ് ഒഴികെ എല്ലാവരും മന്ത്രിസ്ഥാനം വേണമെന്ന് വാശിപിടിച്ചു.

ഇതോടെ ചര്‍ച്ചയില്‍ അന്തിമ തീരുമാനം ആയില്ല. അതേസമയം, കേരള കോണ്‍ഗ്രസിന് ഒരു മന്ത്രി പദവി മാത്രമേ നല്‍കൂ എന്ന നിലപാടിലാണ് സിപിഎം. ഇത് ചര്‍ച്ചകള്‍ വൈകാന്‍ ഇടയാക്കുമെന്ന് ഉറപ്പായിരിക്കുകയാണ്...

മൂന്ന് മന്ത്രിമാര്‍

മൂന്ന് മന്ത്രിമാര്‍

കേരള കോണ്‍ഗ്രസ് ബി, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവര്‍ക്കെല്ലാം ഒരു എംഎല്‍എമാര്‍ മാത്രമാണുള്ളത്. മൂന്ന് പാര്‍ട്ടികളും മന്ത്രിപദവി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സിപിഎം അംഗീകരിച്ചാല്‍ കെബി ഗണേഷ് കുമാറും അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും മന്ത്രിയാകും.

ഗണേഷ് കുമാര്‍ തിളങ്ങിയ വ്യക്തി

ഗണേഷ് കുമാര്‍ തിളങ്ങിയ വ്യക്തി

ഇന്നത്തെ ചര്‍ച്ചയില്‍ സിപിഎം ഒരു പാര്‍ട്ടികള്‍ക്കും വ്യക്തമായ ഉറപ്പ് നല്‍കിയിട്ടില്ല. എങ്കിലും എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ മന്ത്രിസഭയില്‍ വേണമെന്ന നിലപാട് സിപിഎമ്മിനുണ്ട് എന്നാണ് സൂചന. അതുകൊണ്ടുതന്നെ ഗണേഷ് കുമാര്‍ മന്ത്രിയാകാനുള്ള സാധ്യതയുണ്ട്. നേരത്തെ ഗതാഗത മന്ത്രിയായി തിളങ്ങിയ വ്യക്തിയാണ് ഗണേഷ് കുമാര്‍.

17ന് വീണ്ടും ചര്‍ച്ച

17ന് വീണ്ടും ചര്‍ച്ച

രാമചന്ദ്രന്‍ കടന്നപ്പള്ളി മന്ത്രിപദവിക്ക് വേണ്ടി വാശി പിടിച്ചിട്ടില്ല. എങ്കിലും അര്‍ഹമായ പരിഗണന ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ മന്ത്രിയായിരുന്ന കടന്നപ്പള്ളിയെ ചേര്‍ത്തു പിടിക്കാനാണ് സിപിഎമ്മിനും താല്‍പ്പര്യം. ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനം ആയിട്ടില്ല. 17ന് വീണ്ടും ചര്‍ച്ച നടക്കും. 20നാണ് മുഖ്യമന്ത്രിയടെ സത്യപ്രതിജ്ഞ.

മൂന്ന് പ്രബലുടെ കാര്യം

മൂന്ന് പ്രബലുടെ കാര്യം

അതേസമയം, ഇടതുമുന്നണിയിലെ പ്രധാന മൂന്ന് കക്ഷികളുടെ ചര്‍ച്ച തീരുമാനമാകാതെ തുടരുകയാണ്. സിപിഎം, സിപിഐ, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് എത്ര മന്ത്രിപദവി എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ഇക്കാര്യത്തില്‍ ധാരണ ആയാല്‍ എല്ലാ പാര്‍ട്ടികളും മന്ത്രിമാരെ നിര്‍ദേശിക്കും. മന്ത്രിമാര്‍ ആരൊക്കെ എന്ന കാര്യത്തില്‍ എല്ലാ പാര്‍ട്ടിയിലും തീരുമാനം ആയിട്ടുണ്ട്.

സിപിഐയുടെയും ജോസിന്റെയും നിലപാട്

സിപിഐയുടെയും ജോസിന്റെയും നിലപാട്

കഴിഞ്ഞ മന്ത്രിസഭയില്‍ ലഭിച്ച അത്ര തന്നെ അംഗങ്ങള്‍ ഇത്തവണയും വേണമന്ന നിലപാടാണ് സിപിഐക്കുള്ളത്. കേരള കോണ്‍ഗ്രസാകട്ടെ, രണ്ടു മന്ത്രിപദവിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഒന്ന് മാത്രമേ നല്‍കൂ എന്നാണ് സിപിഎം നിലപാട്. തിങ്കളാഴ്ച നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.

എകെജി സെന്ററില്‍

എകെജി സെന്ററില്‍

ജോസ് കെ മാണി, റോഷി അഗസ്റ്റിന്‍, സ്റ്റീഫന്‍ ജോര്‍ജ്, പ്രമോദ് നാരായണന്‍ എന്നിവരാണ് കേരള കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് സിപിഎം നേതാക്കളുമായി ചര്‍ച്ചയ്ക്ക് വന്നത്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും സിപിഎം പ്രതിനിധികളായെത്തി. എകെജി സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ രണ്ട് പദവികളാണ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. സിപിഎം വഴങ്ങിയില്ല.

Recommended Video

cmsvideo
KB Ganesh Kumar may included in 2nd Pinarayi cabinet
എല്ലാവരും ഒന്ന് നീതിയല്ല

എല്ലാവരും ഒന്ന് നീതിയല്ല

അതേസമയം, ചീഫ് വിപ്പ് പദവി കേരള കോണ്‍ഗ്രസിന് നല്‍കാന്‍ സാധ്യതയുണ്ട് എന്നാണ് സൂചന. ഇക്കാര്യം യോഗം ചര്‍ച്ച ചെയ്തിട്ടില്ല. എന്നാല്‍ 5 എംഎല്‍എമാരുള്ള തങ്ങള്‍ക്കും ഒരംഗങ്ങള്‍ മാത്രമുള്ള മറ്റു കക്ഷികള്‍ക്കും ഒരു മന്ത്രി പദവി എന്നത് നീതികേടാണെന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ചീഫ് വിപ്പ് പദവി നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍.

English summary
KB Ganesh Kumar likely to get Cabinet berth and INL, Kerala Congress S, JKC to get each one
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X