ഇസ്മായിലിന്റെ സെക്രട്ടറി മോഹം ഇല്ലാതാക്കിയത് കാനം; പകവീട്ടുകയാണോ?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മന്ത്രിയായിരുന്ന തോമസ് ചാണ്ടിയെ രാജിവെപ്പിച്ചതിന്റെ ക്രഡിറ്റില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നല്ലവരെന്ന് മേനി നടിച്ചിരിക്കുമ്പോഴാണ് സിപിഐയ്ക്ക് മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മയിലിന്റെ ഇരുട്ടടി കിട്ടുന്നത്. തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ സിപിഐയെ പ്രതിരോധത്തിലാക്കുന്ന പരാമര്‍ശമാണ് ഇസ്മയില്‍ നടത്തിയത്.

ഇടതുമുന്നണി വിട്ടാല്‍ സിപിഐ പിളരും; പിളര്‍ക്കാന്‍ സിപിഎം തയ്യാറെടുക്കുന്നു

മാത്രമല്ല, മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാത്തത് ശരിയായില്ലെന്നും പാര്‍ട്ടിയുമായി കൂടിയാലോചിച്ചില്ലെന്നും ഇസ്മയില്‍ പറഞ്ഞു. സിപിഐക്കെതിരെ ഇസ്മയില്‍ നടത്തിയ പരാമര്‍ശം സിപിഎം ആയുധമാക്കുകയും ചെയ്തു. ഇസ്മായില്‍ ഇപ്പോള്‍ പാര്‍ട്ടിക്കെതിരെ നടത്തുന്ന ആരോപണം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് സൂചന.

https://malayalam.oneindia.com/news/kerala/cpi-exit-from-ldf-186530.htmlnews in malayalam, latest news in malayalam, മലയാളം വാര്‍ത്തകള്‍, പുതിയ മലയാളം വാര്‍ത്തകള്‍,

നേരത്തെ സംസ്ഥാന സെക്രട്ടറിയാകാനുള്ള മോഹം ഇസ്മായില്‍ പാര്‍ട്ടിയില്‍ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍, പാര്‍ട്ടിയിലെ ഒരുവിഭാഗം കാനത്തിനൊപ്പം ഉറച്ചുനിന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ ഇതുസംബന്ധിച്ച് വലിയ അഭിപ്രായ വ്യത്യാസമാണ് സിപിഐയില്‍ ഉടലെടുത്തത്. കാനം സെക്രട്ടറിയായതോടെ ഇസ്മായില്‍ പിന്നോക്കം പോവുകയും ചെയ്തു.

കാനം സെക്രട്ടറിയായശേഷം പാര്‍ട്ടിയില്‍ ഇസ്മായിലിന് സ്വാധീനമില്ലാതായി. ഇസ്മായില്‍ സിപിഎമ്മിന്റെ നോമിനിയാണെന്നും ഇതിനിടയില്‍ ആരോപണമുണ്ടായിരുന്നു. വല്യേട്ടന്‍ മനോഭാവമുള്ള സിപിഎമ്മിനെ വകവെക്കാതെ ശക്തമായ നടപടികളും തീരുമാനങ്ങളുമായി മുന്നോട്ടു പോകവെയാണ് ഇസ്മായില്‍ പാര്‍ട്ടിയെ വെട്ടിലാക്കി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഇസ്മായിലിന്റെ തോമസ് ചാണ്ടി അനുകൂല പരാമര്‍ശങ്ങള്‍ വരും ദിവിസങ്ങളിലും സിപിഐയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിതെളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
k e ismail and kanam rajendran fight in cpi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്