Get Updates
Get notified of breaking news, exclusive insights, and must-see stories!

എഞ്ചിനിയറിംഗ്, ഫാര്‍മസി, ആര്‍ക്കിടെക്ട് എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചു; റാങ്ക് ലിസ്റ്റില്‍ 47629 പേര്‍

തിരുവനന്തപുരം: എഞ്ചിനിയറിംഗ്, ഫാര്‍മസി, ആര്‍ക്കിടെക്ട് എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചു. 73977 പേരാണ് പരീക്ഷ എഴുതിയത്. അതില്‍ 51031 വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി. 47629 വിദ്യാര്‍ത്ഥികള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് ഫലം പ്രഖ്യാപിച്ചത്. ആദ്യ നൂറ് റാങ്കില്‍ 78 പേര്‍ ആണ്‍കുട്ടികളാണ്. എഞ്ചിനിയറിംഗിന് വടക്കാഞ്ചേരി സ്വദേശി ഫെയിസ് ഹാഷിമിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഹരിശങ്കറിനും, മൂന്നാം റാങ്ക് കൊല്ലം സ്വദേശി നയന്‍ കിഷോറിനും, നാലാം റാങ്ക് മലപ്പുറം സ്വദേശി കെ സഹലിനുമാണ് ലഭിച്ചത്.

4

എന്‍ജിയനിറംഗില്‍ ആദ്യ 5000 റാങ്കില്‍ 2112കുട്ടികള്‍ കേരള ഹയര്‍ സെക്കണ്ടറിയില്‍ പാസായി യോഗ്യത നേടിയവരാണ്. ഒന്നാം റാങ്ക് നേടിയ ഫെയിസ് ഹാഷിമിനെ മന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഫാര്‍മസിയില്‍ അബ്ദുല്‍ നാസര്‍ കല്ലയിനി ഒന്നാം റാങ്കും, തേജസ്വിനി വിനോദ് രണ്ടാം റാങ്കും, അക്ഷര ആനന്ദ് മൂന്നാം റാങ്കും നേടി. ആര്‍ക്കി ടെക്ചറില്‍ തേജസ് ജോസഫ് ഒന്നാം റാങ്കും, അമ്പിളി രണ്ടാം റാങ്കും, ആദിനാഥ് ചന്ദ്ര മൂന്നാം റാങ്കും നേടി.

പരീക്ഷ ശക്തമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തിയത്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് എന്‍ഡ്രന്‍സ് എക്‌സാമിനേഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. കോവിഡ് ലക്ഷണമുള്‌ലവര്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യവും ഏര്‍പ്പാടാക്കിയിരുന്നു. രാവിലെയും ഉച്ചക്കുമായി രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ നടത്തിയത്. 415 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തിയത്.

സി ബി എസ് ഇ സ്‌കൂള്‍ മാനേജ്മെന്റുകളും വിദ്യാര്‍ഥികളും നല്‍കിയ ഹര്‍ജിയില്‍ കേരള എന്‍ജിനിയറിംഗ് പ്രവേശന ഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. ഉത്തരവ് ഉണ്ടാകും വരെ പരീക്ഷാഫലവും റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തരുതെന്ന് ഹൈകോടതി നിര്‍ദേശിച്ചത്.

99.37 ശതമാനം പേര്‍ സിബിഎസ്ഇ പരീക്ഷയില്‍ വിജയം നേടി. 2020-ല്‍ 88.78 ആയിരുന്നു വിജയശതമാനം. പരീക്ഷ എഴുതിയ 99.67 ശതമാനം പെണ്‍കുട്ടികളും 99.13 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു. രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തവണത്തെ പ്ലസ്ടു പരീക്ഷ റദ്ദാക്കിയിരുന്നു. അതിനാല്‍ വിദ്യാര്‍ഥികളുടെ 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീ-ബോര്‍ഡ് ഫലവും ചേര്‍ത്താണ് സി.ബി.എസ്.ഇ. പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചിരുന്നത്. പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത് ഈ രീതിയിലായതിനാല്‍ എന്‍ട്രന്‍സ് ഫലത്തിനൊപ്പം പരീക്ഷാ മാര്‍ക്ക് കൂടി ചേര്‍ത്താല്‍ കുട്ടികളുടെ അവസരം നഷ്ടമാകുമെന്നാണ് സി.ബി.എ.സി സ്‌കൂളുകളും സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ

    ജൂലൈ 2 നാണ് സംസ്ഥാന സിലബസ്ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചത്.87.94 ആയിരുന്നു വിജയശതമാനം. റെക്കോര്‍ഡ് വിജയമായിരുന്നു ഇത്തവണത്തേത്. സയന്‍സ് വിദ്യാര്‍ത്ഥികളില്‍ പരീക്ഷയെഴുതിയ 90.52 ശതമാനം പേരും വിജയിച്ചു. ഹ്യൂമാനിറ്റീസില്‍ 80.34 ശതമാനമാണ് വിജയം. കൊമേഴ്സില്‍ 89.13 ശതമാനവും, കലാമണ്ഡലത്തില്‍ 89.33 ശതമാനം വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു. ഇത്തവണ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും മുമ്പ് തന്നെ വിദ്യാര്‍ത്ഥികളുടെ സ്‌കോര്‍ അനുസരിച്ചുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷനും തുടങ്ങിയിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+