Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശ്ശേരിയില്‍ എഎൻ ഷംസീര്‍ വിജയിച്ചു, തോൽപിച്ചത് അബ്ദുള്ളക്കുട്ടിയെ

കണ്ണൂര്‍: തലശ്ശേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എഎൻ ഷംസീറിന് ഉജ്ജ്വല വിജയം. മുപ്പതിനായിരത്തിൽ പരം വോട്ടുകൾക്കാണ് ഷംസീർ വിജയിച്ചത്. സിപിഎം വിട്ട് കോൺഗ്രസ്സിലെത്തിയ എപി അബ്ദുള്ളക്കുട്ടി എംഎൽഎയെ ആണ് ഷംസീർ തോൽപിച്ചത്.

സിപിഎം സ്ഥാനാര്‍ത്ഥിയായി രണ്ട് തവണ കണ്ണരിനെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ച ആളാണ് അബ്ദുള്ളക്കുട്ടി. വികെ സജീവൻ ആയിരുന്നു ബിജെപി സ്ഥാനാർത്ഥി.

AN Shamseer

എസ്എഫ്‌ഐയിലൂടെയായിരുന്നു എഎൻ ഷംസീറിന്റെ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തലശ്ശേരികൂടി ഉള്‍പ്പെടുന്ന വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ യുഡിഎഫിന്റെ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ എല്‍ഡിഎഫില്‍ നിന്ന് മത്സരിച്ചത് ഷംസീറായിരുന്നു.

66870 വോട്ടിന് കോടിയേരി ബാലകൃഷണനാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ നിന്ന് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി റിജില്‍ മാക്കുറ്റിക്കെതിരെ 26,509 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കോടിയേരി വിജയമുറപ്പിച്ചത്. 6,973 വോട്ടുമായി ബിജെപിയായിരുന്നു മൂന്നാം സ്ഥാനത്തുണ്ടായിരുന്നത്. 2006ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സി എച്ച് കുഞ്ഞമ്പുവാണ് 39242 വോട്ടിന് വിജയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+