കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേമത്ത് ടേണിംഗ് പോയിന്റ്, മുരളീധരന്‍ മുന്നില്‍? കോണ്‍ഗ്രസിന് പിടിക്കേണ്ടത് ഈ 9 സീറ്റ്, കളി മാറും

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുപ്പ് പോര് അടുത്തതോടെ സിപിഎമ്മിന് അടുത്തേക്ക് എത്തി കോണ്‍ഗ്രസ്. പത്ത് സീറ്റിലാണ് ത്രില്ലര്‍ പോര് നടക്കുന്നത് പത്ത് സീറ്റിലാണ്. ഈ സീറ്റുകള്‍ പിടിക്കുന്നവര്‍ അധികാരം പിടിക്കാന്‍ വരെ സാധ്യതയുണ്ട്. നേമം അടക്കമുള്ള സീറ്റുകള്‍ ഇതിലുണ്ട്. കോണ്‍ഗ്രസിന് മുന്‍തൂക്കം ചിലയിടങ്ങളിലുണ്ട്. അതുകൊണ്ട് ഇടതുപക്ഷം കുറച്ച് പിന്നോട്ടാണ്. ഇതില്‍ പകുതി സീറ്റുകളില്‍ രാഹുലിന്റെ സ്വാധീനവും ഉമ്മന്‍ ചാണ്ടി ഫാക്ടറും ശക്തമാണ്.

ഓടിക്കയറി മുരളീധരന്‍

ഓടിക്കയറി മുരളീധരന്‍

നേമത്ത് സംഘടന മോശമാണെങ്കില്‍ കെ മുരളീധരന്‍ എന്ന നേതാവിന്റെ മികവില്‍ ഓടിക്കയറിയിരിക്കുകയാണ് കോണ്‍ഗ്രസ്. ശിവന്‍കുട്ടി മണ്ഡലത്തില്‍ വളരെ പിന്നിലേക്ക് പോയിരിക്കുകയാണ്. കുമ്മവനവും മുരളീധരനും തമ്മിലുള്ള മത്സരമായി ഇത് മാറി കഴിഞ്ഞു. സിപിഎം ചിത്രത്തില്‍ ഇല്ലാത്ത അവസ്ഥയാണ്. കുമ്മനം രാജശേഖരന് വ്യക്തിപരമായ വോട്ട് നേടാന്‍ സാധിക്കില്ലെന്ന തോന്നല്‍ ബിജെപി ക്യാമ്പിലുണ്ട്. ഇത് മുരളീധരന് ഗുണം. ജാതിസമവാക്യങ്ങള്‍ കൃത്യമായി ഒപ്പിച്ചും, വിശ്വാസത്തെ കുറിച്ച് പറഞ്ഞും ബിജെപി-സിപിഎം കൂട്ടുകെട്ടിന് ഊന്നല്‍ നല്‍കിയും മുരളീധരന്‍ ഒരുക്കിയ പ്ലാന്‍ കൃത്യമായി പ്രതിഫലിച്ചിട്ടുണ്ട്. 5000 വോട്ടിന്റെ ഭൂരിപക്ഷം വരെ മുരളീധരന് ലഭിക്കാം.

മഞ്ചേശ്വരത്ത് നെഞ്ചിടിപ്പ്

മഞ്ചേശ്വരത്ത് നെഞ്ചിടിപ്പ്

മഞ്ചേശ്വരത്ത് മത്സരം വേറെ ലെവലിലാണ്. ബിജെപിയുടെ ഫുള്‍ ടീമാണ് ഇവിടെയുള്ളത്. കര്‍ണാടകത്ത് നിന്ന് സ്‌പെഷ്യല്‍ ടീമിനെ ഇറക്കി കെ സുരേന്ദ്രനെ വിജയിപ്പിക്കാനാണ് ശ്രമം. നിലവില്‍ എകെഎ അഷ്‌റഫിനാണ് മഞ്ചേശ്വരത്ത് മുന്‍തൂക്കം. പ്രചാരണത്തില്‍ വന്‍ സെറ്റപ്പുമായി സുരേന്ദ്രന്‍ ഒപ്പമുണ്ട്. ഹിന്ദു-കര്‍ണാടക വോട്ടുകളെയും ഒപ്പം ലീഗ് വോട്ടര്‍മാരില്‍ ഒരു വിഭാഗത്തെയും പിടിച്ച് ഞെട്ടിക്കാനാണ് ബിജെപി ഒരുക്കുന്നത്. എന്നാല്‍ ചിട്ടയായ പ്രചാരണവും മണ്ഡലത്തിലെ സ്വീകാര്യതയും അഷ്‌റഫിന് അനുകൂലമാണ്. യുഡിഎഫ് ഈ സീറ്റും ഉറപ്പിക്കുന്നുണ്ട്.

ഇരിക്കൂറില്‍ കാറ്റ് മാറി വീശും

ഇരിക്കൂറില്‍ കാറ്റ് മാറി വീശും

ഇരിക്കൂറില്‍ സജീവ് ജോസഫിനെ ഇറക്കിയെങ്കിലും മണ്ഡലം കൈവിടുമെന്നാണ് സൂചന. ഒന്നാമത് ജനകീയ നേതാവ് സോണി സെബാസ്റ്റിയനാണ്. ഹൈക്കമാന്‍ഡ് ഇറക്കുമതിയാണ് സജീവ് ജോസഫ് എന്ന പ്രചാരണം ശക്തമാണ്. ഇതിനൊപ്പം എ ഗ്രൂപ്പിന്റെ പാലം വലി കൂടിയാവുമ്പോല്‍ 1982ന് ശേഷം മണ്ഡലത്തില്‍ അട്ടിമറി പ്രതീക്ഷിക്കാം. ക്രിസ്ത്യന്‍ വോട്ടുകള്‍ ഇത്തവണ ഇവിടെ ആര് ജയിക്കുമെന്ന ചോദ്യത്തിന് ഉത്തരം നല്‍കും. 9647 വോട്ടിന്റെ മാത്രം ദൂരമാണ് എല്‍ഡിഎഫിന് മറികടക്കാനുള്ളത്.

ഇനിയുള്ള സീറ്റുകള്‍

ഇനിയുള്ള സീറ്റുകള്‍

കുറ്റ്യാടി, തവനൂര്‍, തൃത്താല, വടക്കാഞ്ചേരി, പാലാ, തൃപ്പൂണിത്തുറ, കളമശ്ശേരി, എന്നിവയാണ് തീപ്പാറുന്ന പോരാട്ടം നടക്കുന്ന മണ്ഡലങ്ങള്‍. കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയുള്ള മണ്ഡലങ്ങളുണ്ട് ഇവയില്‍. അതേസമയം കുറ്റ്യാടി കഴിഞ്ഞ തവണ സിപിഎം കൈവിട്ട സീറ്റാണ്. ഇത്തവണ അവര്‍ മുന്നിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 1157 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് പാറയ്ക്കല്‍ അബ്ദുള്ളയ്ക്കുള്ളത്. മുഖ്യമന്ത്രിക്കായി വന്‍ ജനക്കൂട്ടം മണ്ഡലത്തിലെത്തിയത് മണ്ഡലം തിരിച്ചുപിടിക്കുമെന്ന സൂചനയാണ്.

കോണ്‍ഗ്രസ് തരംഗം

കോണ്‍ഗ്രസ് തരംഗം

കോണ്‍ഗ്രസിന് അനുകൂലമായി അഞ്ചോളം മണ്ഡലങ്ങളില്‍ നിശബ്ദ തരംഗം ഉണ്ടെന്നാണ് ടീം രാഹുല്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. തവനൂരില്‍ കൈവിട്ട കളിയാണ് കോണ്‍ഗ്രസ് കളിച്ചത്. അത് വോട്ടായി മാറാനുള്ള സാധ്യത ശക്തമാണ്. 17064 വോട്ടിനായിരുന്നു കെടി ജലീല്‍ അഞ്ച് വര്‍ഷം മുമ്പ് ജയിച്ചത്. ഇത്തവണ അത് കുറയുമെന്ന് ഉറപ്പാണ്. ജീവകാരുണ്യ പ്രവര്‍ത്തനം തന്നെയാണ് ഫിറോസ് കുന്നംപറമ്പിലിന്റെ ബ്രാന്‍ഡ്. ഫിറോസിനും ജലീലിനും ഒരേപോലെ ആരോപണങ്ങള്‍ തലവേദനയാണ്. ജലീലിനെതിരെ വിജയസാധ്യത കുറഞ്ഞിട്ടും ഫിറോസിനെ ഇറക്കി മൊത്തം പ്ലാന്‍ തന്നെ മാറ്റുകയായിരുന്നു കോണ്‍ഗ്രസ്. അത് ഏറെ കുറെ ഗുണം ചെയ്തിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടി ഫാക്ടര്‍

ഉമ്മന്‍ ചാണ്ടി ഫാക്ടര്‍

പാലായില്‍ ഉമ്മന്‍ ചാണ്ടി ഫാക്ടര്‍ വര്‍ക്ക് ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. അതിനുള്ള സാധ്യത ശക്തമാണ്. എങ്ങനെ ജോസിനെ നേരിടുമെന്ന് അറിയാതെ നിന്ന സമയത്താണ് മാണി സി കാപ്പന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ തന്ത്രവും കൂടി ചേര്‍ന്നതോടെ പാലായില്‍ ഒപ്പത്തിനൊപ്പമെത്തി കാപ്പന്‍. ഇപ്പോള്‍ ജോസ് പക്ഷവും സിപിഎമ്മും തമ്മില്‍ കൂട്ടത്തല്ല് കൂടിയായത് കൊണ്ട് യുഡിഎഫിന് സാധ്യതയുണ്ട്. കടുത്ത പോരാട്ടമാണ് നടക്കുന്നത്. ജോസിന് പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം നേടി കൊടുക്കേണ്ടത് സിപിഎമ്മിനും ആവശ്യമാണ്.

പിടിക്കാവുന്ന ഇടങ്ങള്‍

പിടിക്കാവുന്ന ഇടങ്ങള്‍

വടക്കാഞ്ചേരി, മഞ്ചേശ്വരം, നേമം, ഇരിക്കൂര്‍, എന്നിവയാണ് ഉറപ്പായും ജയിക്കുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്ന മണ്ഡലം. ഇതില്‍ മൂന്നിടത്ത് കോണ്‍ഗ്രസ് തന്നെ ജയിക്കും. തൃത്താലയിലും തൃപ്പൂണിത്തുറയിലും കളമശ്ശേരിയും കടുപ്പമേറിയ പോരാട്ടമാണ് നടക്കുന്നത്. തൃപ്പൂണിത്തുറ ഇത്തവണയും കൈവിടുമെന്ന സൂചനയാണ് ലഭിക്കുന്നത്. സ്വരാജിന്റെ വാക്ചാരുതിക്ക് മുന്നില്‍ കോണ്‍ഗ്രസിന് പിടിച്ച് നില്‍ക്കാന്‍ പറ്റുന്നില്ല. തൃത്താലയില്‍ എകെജിക്കെതിരെയുള്ള പരാമര്‍ശം ബല്‍റാമിനെ തിരിഞ്ഞുകൊത്തും. കളമശ്ശേരി ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വന്നത് വിജയസാധ്യതയെ തീര്‍ത്തും ഇല്ലാതാക്കുന്നതാണെന്ന് കോണ്‍ഗ്രസ് പറയുന്നു. മൂന്നിടത്തും രാഹുലിനെ ഉപയോഗിച്ച് മണ്ഡലം പിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതും പ്രകടമായിരുന്നു.

English summary
kerala assembly election 2021: 10 tight fight seats that may be turning point for congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X