കൊല്ലം ഉറപ്പിച്ച് ബിന്ദു കൃഷ്ണ, വിഷ്ണുനാഥിനെ കുണ്ടറയിലേക്ക് മാറ്റി, ഉമ്മന്‍ ചാണ്ടി ഫോര്‍മുല!!

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി പട്ടികയിലെ തര്‍ക്കം അവസാനിക്കുന്നു. നിര്‍ണായക മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും ഇവരോട് പ്രചാരണത്തിനിറങ്ങാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പട്ടിക തീരുമാനമായതോടെ ഉമ്മന്‍ ചാണ്ടിക്ക് വ്യക്തമായ ആധിപത്യം തന്നെ ലഭിച്ചിട്ടുണ്ട്. ബിന്ദു കൃഷ്ണയും കെ ബാബുവും മത്സരിക്കുമെന്നാണ് ഉറപ്പായത്. കൊല്ലത്തെ ഫോര്‍മുല തയ്യാറാക്കിയത് ഉമ്മന്‍ ചാണ്ടിയാണ്.

മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

കണ്ണീരിന് ഫലം

കണ്ണീരിന് ഫലം

ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് ഉണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം തീരുമാനമുണ്ടായിരുന്നു. കൊല്ലത്ത് ഇതേ തുടര്‍ന്ന് വന്‍ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ബിന്ദു പൊട്ടിക്കരയുന്നതും വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്. നേതൃത്വം ഇടപെട്ടെന്നാണ് സൂചന. കൊല്ലത്ത് താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് അറിയിപ്പ് ലഭിച്ചതായി ബിന്ദു കൃഷ്ണ സ്ഥിരീകരിച്ചു. ഇന്ന് മുതല്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും അവര്‍ വ്യക്തമാക്കി. നിരവധി പേര്‍ രാജിവെച്ചത് കൂടി നേതാക്കള്‍ കണക്കിലെടുത്തിട്ടുണ്ട്.

വിഷ്ണുനാഥിന് മാറ്റം

വിഷ്ണുനാഥിന് മാറ്റം

പിസി വിഷ്ണുനാഥ് കുണ്ടറയിലേക്കാണ് മാറുന്നത്. നേരത്തെ ബിന്ദു കൃഷ്ണയെ ഈ മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ എ ഗ്രൂപ്പ് ശ്രമം നടത്തിയിരുന്നു. കുണ്ടറയിലേക്ക് മാറിയാലും വിഷ്ണുനാഥിനെതിരെയുള്ള എതിര്‍പ്പുകള്‍ നിലനില്‍ക്കും. ബിന്ദു കൃഷ്ണയ്ക്ക് കൊല്ലം ലഭിക്കാന്‍ കാരണം ഉമ്മന്‍ ചാണ്ടിയാണ്. വിഷ്ണുനാഥിനെ നേരത്തെ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലേക്ക് വിളിപ്പിച്ചിരുന്നു. അവിടെ നടന്ന ചര്‍ച്ചയിലാണ് വിഷ്ണുനാഥ് മണ്ഡലം മാറാന്‍ തീരുമാനിച്ചത്. നേരത്തെ കൊല്ലം വിട്ടൊരു കളിയില്ലെന്ന കടുത്ത നിലപാടിലായിരുന്നു വിഷ്ണുനാഥ്.

ഉമ്മന്‍ ചാണ്ടിയുടെ ഫോര്‍മുല

ഉമ്മന്‍ ചാണ്ടിയുടെ ഫോര്‍മുല

ഉമ്മന്‍ ചാണ്ടി തന്റെ വിശ്വസ്തര്‍ക്കായി നടത്തിയ നീക്കവും വിജയം കണ്ടിട്ടുണ്ട്. തര്‍ക്കങ്ങള്‍ അവസാനിക്കാന്‍ കാരണവും ഇത് തന്നെയാണ്. തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് സീറ്റ് ഉറപ്പായിരിക്കുകയാണ്. ബാബുവും ഇക്കാര്യം സ്ഥിരീകരിച്ചു. എം സ്വരാജിനെതിരെ കടുത്ത പോരാട്ടത്തിനാണ് ബാബു ഒരുങ്ങുന്നത്. സംസ്ഥാന നേതൃത്വം പ്രചാരണത്തിനിറങ്ങാന്‍ ബാബുവിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ബാബുവിന് സീറ്റ് നല്‍കുന്നത് ഐ ഗ്രൂപ്പ് എതിര്‍ത്തിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലും തൃപ്പൂണിത്തുറയിലെ പ്രതിഷേധവും ബാബുവിന് നേട്ടമായി.

നേമത്തേക്ക് മുരളീധരന്‍?

നേമത്തേക്ക് മുരളീധരന്‍?

നേമത്ത് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമെല്ലാം മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതാണെങ്കിലും അതൊന്നും വേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുകയാണ്. കെ മുരളീധരന്‍ മത്സരിക്കാനാണ് സാധ്യത. അദ്ദേഹത്തെ ദില്ലിക്ക് ഹൈക്കമാന്‍ഡ് വിളിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡിന്റെ സര്‍വേകളൊന്നും കേരളത്തില്‍ നടന്നിട്ടില്ലെന്ന് മുരളീധരന്‍ പറഞ്ഞിരുന്നു. ഇതെല്ലാം അദ്ദേഹത്തെ പിണക്കേണ്ടെന്ന തീരുമാനത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയായിരുന്നു. മുരളീധരനാണ് ഉമ്മന്‍ ചാണ്ടിയേക്കാളും ചെന്നിത്തലയേക്കാളും മണ്ഡലത്തില്‍ വിജയസാധ്യതയുള്ളത്. ഏത് ചലഞ്ചും ഏറ്റെടുക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

രാഹുലിന്റെ തീരുമാനം

രാഹുലിന്റെ തീരുമാനം

നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്നായിരുന്നു കോണ്‍ഗ്രസില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ നേമം സീറ്റിന് വലിയ പ്രാധാന്യം കോണ്‍ഗ്രസ് നല്‍കി. ഇതോടെ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിക്കുകയും ചെയ്തു. കെ മുരളീധരനെ തന്നെ കൊണ്ടുവന്നത് അതുകൊണ്ടാണ്. തൃപ്പൂണിത്തുറയിലെ കാര്യം അറിയിച്ചത് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമാണെന്ന് കെ ബാബു പറയുന്നു. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരുടെ ഇടപെടലാണ് സീറ്റ് ഉറപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇനി ആരൊക്കെ?

ഇനി ആരൊക്കെ?

വട്ടിയൂര്‍ക്കാവില്‍ കെപി അനില്‍ കുമാറിനെയാണ് സ്ഥാനാര്‍ത്ഥിയാക്കുന്നത്. പട്ടാമ്പിയും നിലമ്പൂരും ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിക്കാന്‍ പോകുന്നത്. അതേസമയം ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരത്തിനിറങ്ങും. അതേസമയം കോണ്‍ഗ്രസ് ഏറ്റവും കടുത്ത പോരാട്ടം നേരിടുന്ന വട്ടിയൂര്‍ക്കാവിലും നേരത്തെ പ്രമുഖനെ ഇറക്കണമെന്ന് ആവശ്യമുണ്ടായിരുന്നു. എന്നാല്‍ അനില്‍ കുമാറിനെ തന്നെ ഒടുവില്‍ തീരുമാനിച്ചെന്നാണ് സൂചന. ഇനി അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി വരുമോ എന്ന് ഉറപ്പില്ല.

യുവാക്കള്‍ക്ക് പ്രാധാന്യം

യുവാക്കള്‍ക്ക് പ്രാധാന്യം

ഗ്രൂപ്പിനും അതേ പോലെ ഹൈക്കമാന്‍ഡിനും ഒരേപോലെ പ്രാധാന്യം ലഭിച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് വരുന്നത്. ഇതുവരെ വന്ന 81 പേരില്‍ അന്‍പതിലേറെ പുതുമുഖങ്ങളാണ് ഉള്ളത്. എട്ട് വനിതകളും ഉണ്ട്. 55 വയസ്സില്‍ താഴെയുള്ള നാല്‍പ്പതില്‍ അധികം പേര്‍ പട്ടികയിലുണ്ട്. നാലോളം ഡോക്ടര്‍മാരും പട്ടികയിലുണ്ട്. 20 സീറ്റിംഗ് എംഎല്‍എമാരും മത്സരിക്കുന്നുണ്ട്. മൂന്ന് ഡിസിസി പ്രസിഡന്റുമാരും ഇത്തവണ മത്സരത്തിനുണ്ട്. എം ലിജു, സതീശന്‍ പാച്ചേനി, ഐസി ബാലകൃഷ്ണന്‍, എന്നിവരാണഅ മത്സരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു ഭാരവാഹികളായ എട്ട് പേരുണ്ട് പട്ടികയില്‍. ഷാഫി പറമ്പിലും കെഎം അഭിജിത്തും മത്സരിക്കുന്നു.

കറുപ്പിന് ഏഴഴക്; കറുപ്പില്‍ തിളങ്ങി ചാര്‍മി കൗര്‍-ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+