ലതികയെ അനുനയിപ്പിക്കാന്‍ ബിന്ദു കൃഷ്ണയും ഷാനിമോളും, സ്വതന്ത്രയാവുന്നത് തടയാന്‍ നീക്കം!!
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്തി പ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ നേതാക്കള്‍ ഇടപെടുന്നു. ലതികാ സുഭാഷിനെ അനുനയിപ്പിക്കാനാണ് നീക്കം. ലതികയെ തിരിച്ചുകൊണ്ടുവരാന്‍ ബിന്ദു കൃഷ്ണയെയും ഷാനിമോള്‍ ഉസ്മാനെയും ചുമതലപ്പെടുത്തിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം ലതികയുമായി ഇനി ചര്‍ച്ച സാധ്യമല്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. ലതിക സ്വതന്ത്രയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് വലിയ ക്ഷീണമായി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസിന്. ലതികയ്‌ക്കെതിരെ പാര്‍ട്ടിയുടെ നടപടിയുണ്ടാവുമോ എന്നാണ് ഇനി അറിയാനുള്ളത്.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ പ്രതിഷേധിക്കുന്നത് ശരിയല്ലെന്ന് ചെന്നിത്തല പറഞ്ഞു. അര്‍ഹരായ എല്ലാവര്‍ക്കും സീറ്റ് കിട്ടിയെന്ന് വരില്ല. സിപിഎമ്മുമായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസിലെ പ്രതിഷേധം ചെറുതാണ്. വനിതാ പ്രാതിനിധ്യം കുറഞ്ഞെന്ന പരാതി കോണ്‍ഗ്രസ് പരിശോധിക്കും. തനിക്കെതിരെയുള്ള പരാതി സ്വാഭാവികം മാത്രമാണെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം ജോസഫ് പക്ഷം ഏറ്റുമാനൂരില്‍ ലതികയില്‍ നിന്ന് വിമത ഭീഷണി നേരിടും. ഇതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ അടുത്ത പൊട്ടിത്തെറിക്ക് വരെ സാധ്യതയുണ്ട്. ലതികയുമായുള്ള പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് രമ്യമായി പരിഹരിച്ചില്ല എന്നാണ് ആരോപണം.
Recommended Video
ഗ്രൂപ്പ് വഴക്കൊന്നുമില്ലാതെയാണ് ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. എല്ലാവരുമായും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. കെപിസിസി ആസ്ഥാനത്തിന് മുമ്പില്‍ ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തത് നല്ല നടപടിയല്ല. ഈ പ്രതിഷേധങ്ങളെല്ലാം രണ്ട് ദിവസത്തിനുള്ളില്‍ അവസാനിക്കുമെന്നും, കേളത്തിലെ യുഡിഎഫ് പ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് ഈ സര്‍ക്കാരിനെ താഴെയിറക്കുമെന്നും ചെന്നിത്തല പറഞ്ഞു. താന്‍ സ്വതന്ത്രയായി മത്സരിക്കുമെന്നും, പ്രവര്‍ത്തകരുടെ യോഗത്തിന് ശേഷം പ്രഖ്യാപനമുണ്ടാകുമെന്നും ലതികാ സുഭാഷ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസസമയം ഏറ്റുമാനൂര്‍ സീറ്റ് ചോദിച്ചത് കൊണ്ടാണ് അവര്‍ക്ക് കിട്ടാതെ പോയതെന്നും ചെന്നിത്തല വ്യക്തമാക്കി.
കാനന മനോഹാരിതയ്‌ക്കൊപ്പം അതിഥി ബാലന്‍: ചിത്രങ്ങള്‍
കോണ്‍ഗ്രസ് മത്സരിപ്പിക്കേണ്ടത് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച വനിതകളെയാണ്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാത്തവരെ കൊണ്ട് കാര്യമില്ല. ഏറ്റുമാനൂര്‍ സീറ്റില്ലെങ്കില്‍ വൈപ്പിന്‍ കിട്ടിയാല്‍ മത്സരിക്കാന്‍ തയ്യാറായിരുന്നുവെന്നും ലതിക പറയുന്നു. താന്‍ വിളിച്ചപ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഫോണ്‍ പോലും എടുത്തില്ലെന്നും ലതിക പറഞ്ഞു. ലതിക ഏറ്റുമാനൂര്‍ തന്നെ വേണമെന്ന് പറഞ്ഞതായും, സീറ്റ് നിഷേധിച്ചെന്ന പരാതി ശരിയല്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ലതികയ്ക്ക് മറ്റ് സീറ്റെന്ന ഉപാധി അവര്‍ സ്വീകരിച്ചില്ല. ആരാണ് അവരെ വഞ്ചിച്ചതെന്ന് അവരോട് ചോദിക്കണമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. അതേസമയം തഴയപ്പെട്ടവര്‍ക്ക് പാര്‍ട്ടിയില്‍ അവസരമുണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications