എല്‍ഡിഎഫ് കക്ഷിയെ പിളര്‍ത്താന്‍ ബിജെപി; നിരവധി കോണ്‍ഗ്രസ്, ജോസഫ് വിഭാഗം നേതാക്കളുമായും ചര്‍ച്ച

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കാനിരിക്കുകയാണ്. 115 സീറ്റിലാണ് ബിജെപി ഇത്തവണ മത്സരിക്കുന്നത്. ഇതില്‍ മുഴുവന്‍ സീറ്റിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കില്ല. കോണ്‍ഗ്രസിന്‍റെ കൂടെ പട്ടിക പുറത്ത് വന്നതിന് ശേഷം മാത്രമായിരിക്കും ചില മണ്ഡലങ്ങളിലെ പ്രഖ്യാപനം ഉണ്ടാവും. സംസ്ഥാന നേതൃത്വം നല്‍കിയ പട്ടിക ചില മാറ്റങ്ങളോടെ ഇന്നലെ ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചതോടെയാണ് പ്രഖ്യാപനത്തിന് വഴിയൊരുങ്ങിയത്. അതേസമയം മുതിര്‍ന്ന നേതാക്കള്‍ അടങ്ങുന്ന കേന്ദ്ര സംഘവും ഉടന്‍ കേരളത്തില്‍ എത്തുന്നുണ്ട്.

മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

 കേന്ദ്ര സംഘം കേരളത്തില്‍

കേന്ദ്ര സംഘം കേരളത്തില്‍

മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ അസംതൃപ്തരായ നേതാക്കളെ കണ്ടെത്തി മറുകണ്ടം ചാടിക്കുകയെന്ന പ്രത്യേക ലക്ഷ്യത്തോടെയാണ് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം കേരളത്തില്‍ എത്തുന്നത്. കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന്‍, കര്‍ണാടകയിലെ തന്നെ എംഎല്‍എ സുനില്‍ കുമാര്‍ കാര്‍ക്കളെ എന്നിവരും ഈ സംഘത്തിലുണ്ട്.

ബിജെപിയില്‍ എത്തിയാല്‍

ബിജെപിയില്‍ എത്തിയാല്‍

നേരത്തെ വിവിധ സംസ്ഥാനങ്ങളിലെത്തി മറ്റ് പാര്‍ട്ടികളിലെ പ്രമുഖ നേതാക്കളെ മറുകണ്ടം ചാടിക്കുന്ന ഒപ്പറേഷന്‍ നേതൃത്വം നല്‍കിയവരാണ് ഈ സംഘം. സ്വന്തം പാര്‍ട്ടി വിട്ട് ബിജെപിയില്‍ എത്തിയാല്‍ സ്ഥാനാര്‍ത്ഥിത്വവും പാര്‍ട്ടി ഭാരവാഹിത്വുവും ഉള്‍പ്പടേയുള്ളവ വാഗ്ദാനം ചെയ്യുന്നതും ഇതിനായി സംസ്ഥാന നേതൃത്വവുമായി സംസാരിക്കുന്നതും ഇവരാണ്.

പന്തളം പ്രതാപന്‍, വിജയന്‍ തോമസ്

പന്തളം പ്രതാപന്‍, വിജയന്‍ തോമസ്


ഇതിനോടകം പാര്‍ട്ടിയിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കാളായ പന്തളം പ്രതാപന്‍, വിജയന്‍ തോമസ് എന്നിവര്‍ മുഖേനയാണ് ഇവരുടെ പ്രവര്‍ത്തനം. ഇരുവരുമായി സംഘം സംസാരിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിലെ അസംതൃപ്തരെ ഇവര്‍ മുഖേന കണ്ടെത്തി പാര്‍ട്ടിയില്‍ എത്തിക്കാനാണ് നീക്കം.

മുന്‍ മാതൃകകള്‍

മുന്‍ മാതൃകകള്‍

കര്‍ണാടകയിലും വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായും നൂറിലേറെ കോണ്‍ഗ്രസ് എംഎല്‍എമാരേയും മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കളേയും തങ്ങളുടെ പാളയത്തില്‍ എത്തിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഈ നീക്കം തകൃതിയായി നടക്കുന്ന സംസ്ഥാനം ബംഗാള്‍ ആണ്.

മണ്ഡലം ഒഴിച്ചിടും

മണ്ഡലം ഒഴിച്ചിടും

തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവയില്‍ നിന്നായി നിരവധി നേതാക്കളെയാണ് അടുത്ത കാലത്തായി ബിജെപി മറുകണ്ടം ചാടിച്ചത്. കേരളത്തിലും ഇതേ രീതിയില്‍ മറ്റ് കക്ഷികളില്‍ നിന്നും പരമാവധി നേതാക്കന്‍മാരെ ബിജെപിയില്‍ എത്തിക്കാനാണ് നീക്കം. ഇങ്ങനെ എത്തുന്നവരെ പ്രതീക്ഷിച്ച് ചില മണ്ഡലങ്ങള്‍ ബിജെപി ഒഴിച്ചിട്ടേക്കും.

ജോസഫ് വിഭാഗം നേതാവ്

ജോസഫ് വിഭാഗം നേതാവ്

അടുത്തകാലത്ത് പിജെ ജോസഫിനൊപ്പമെത്തിയ മറ്റൊരു കേരള കോൺഗ്രസ് ഗ്രൂപ്പ് നേതാവ് ബിജെപി നേതൃത്വവുമായി ചര്‍ച്ച പൂര്‍ത്തിയാക്കിയതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രണ്ട് വട്ട ചര്‍ച്ചകളാണ് നടന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ പിജെ ജോസഫ് വിഭാഗത്തിലെ വലിയൊരു വിഭാഗം അസംതൃപ്തരായി തുടരുകയാണ്.

സീറ്റ് ലഭിക്കാത്തവര്‍

സീറ്റ് ലഭിക്കാത്തവര്‍

യുഡിഎഫില്‍ നിന്നും 10 സീറ്റുകള്‍ ലഭിച്ചെങ്കിലും സീറ്റ് പ്രതീക്ഷിക്കുമെന്ന് പ്രതീക്ഷിച്ച പലര്‍ക്കും സ്ഥാനാര്‍ത്ഥിത്വം ലഭിച്ചില്ല. ഇവരില്‍ പലരും പഴയ മാണി ഗ്രൂപ്പ് കാരാണ്. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ നിന്നും അടുത്തിടെ ജോസഫ് ഗ്രൂപ്പിലേക്ക് വന്ന ജോണി നെല്ലൂരിനും സീറ്റ് ലഭിച്ചിട്ടില്ല. ഇദ്ദേഹത്തിന് വേണ്ടിയായിരുന്നു മൂവാറ്റുപുഴ ചോദിച്ചത് എന്നാല്‍ അത് കോണ്‍ഗ്രസ് കൊടുത്തില്ല.

വിക്ടര്‍ ടി തോമസ്

വിക്ടര്‍ ടി തോമസ്

വിക്ടര്‍ ടി തോമസ്, സാജന്‍ ഫ്രാന്‍സിസ്, സജി മഞ്ഞക്കടമ്പന്‍, ജോസഫ് എം പുതുശ്ശേരി തുടങ്ങിയ ഒട്ടനവധി നേതാക്കളുണ്ട് ജോസഫ് വിഭാഗത്തില്‍ സീറ്റ് കിട്ടാത്തവരായി. സജി മഞ്ഞക്കടമ്പനെ യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാനായി നിയോഗിച്ച് അനുനയിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. പറഞ്ഞ് പറ്റിച്ചുവെന്നായിരുന്നു വിക്ടര്‍ ടി തോമസിന്‍റെ പ്രതികരണം.

തിരുവല്ല സീറ്റ്

തിരുവല്ല സീറ്റ്


തിരുവല്ല സീറ്റ് കാര്യത്തില്‍ ചര്‍ച്ചയുണ്ടായില്ല. ഇപ്പോള്‍ പാര്‍ട്ടി ജോസഫ് ഗ്രൂപ്പാക്കി മാറ്റി. കേരള കോണ്‍ഗ്രസില്‍ നിന്നതുകൊണ്ട് നഷ്ടം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് കൂടിയായ അദ്ദേഹം പറഞ്ഞു. ജോസഫ് എം പുതുശേരിയും വിക്ടർ തോമസും കണ്മുവെച്ച സീറ്റായിരുന്നു തിരുവല്ല.

ബിജെപിയിലേക്ക് പോവുമോ

ബിജെപിയിലേക്ക് പോവുമോ

ഇരുവരും നേരത്തെ തിരുവല്ലയില്‍ മത്സരിച്ച് തോറ്റവരാണ്. എന്നാല്‍ ഇരുവര്‍ക്കും പരിഗണ നല്‍കാതെ കുഞ്ഞുകോശി പോളിനാണ് പാര്‍ട്ടി ഇത്തവണ അവസരം നല്‍കിയിരിക്കുന്നത്. സീറ്റ് നിഷേധിച്ചതോടെ വിക്ടർ ബിജെപിയിലേക്ക് പോയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ഇദ്ദേഹത്തെ തിരുവല്ലയിലോ ആറന്‍മുളയിലോ സ്ഥാനാര്‍ത്ഥിയാക്കാമെന്ന വാഗ്ദാനം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതേ കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.

ജനാധിപത്യ കേരള കോണ്‍ഗ്രസ്

ജനാധിപത്യ കേരള കോണ്‍ഗ്രസ്

ഇടതുപക്ഷത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്‍റെ പേരില്‍ വലിയ അസംതൃപ്തിയുണ്ടായത് ജനാധിപത്യ കേരള കോണ്‍ഗ്രസിലാണ്. കഴിഞ്ഞ തവണ നാല് സീറ്റില്‍ മത്സരിച്ച അവര്‍ക്ക് ഇത്തവണ ലഭിച്ചത് ഒരു സീറ്റ് മാത്രം. ഏകെ സീറ്റായ തിരുവനന്തപുരത്ത് ആന്‍റണി രാജു സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തു. ഇതോടെ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം അസംതൃപ്തരാണ്.

പാര്‍ട്ടി പിളരുമോ

പാര്‍ട്ടി പിളരുമോ

പാര്‍ട്ടിക്ക് ലഭിക്കുന്ന സീറ്റ് ചെയര്‍മാനായ കെസി ജോസഫിന് പ്രഥമ പരിഗണന നല്‍കണമെന്നായിരുന്നു ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. എന്നാല്‍ സിപിഎമ്മിന്‍റെ കൂടെ പിന്തുണയില്‍ ആന്‍റണി രാജു സ്ഥാനാര്‍ത്ഥിയായി. ഇതോടെ മുന്നണി വിടണം, അല്ലെങ്കില്‍ കുട്ടനാട്ടില്‍ വിമതനായി മത്സരിക്കണമെന്ന ആലോചനകളും ഉണ്ടായി. ഇവരെ തങ്ങളുടെ കൂടെ എത്തിക്കാനുള്ള ശ്രമവും ബിജെപി തുടങ്ങിയിട്ടുണ്ട്.

കറുപ്പിന് ഏഴഴക്; കറുപ്പില്‍ തിളങ്ങി ചാര്‍മി കൗര്‍-ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+