Get Updates
Get notified of breaking news, exclusive insights, and must-see stories!

40 മണ്ഡലങ്ങള്‍ പിടിക്കും, നൂറിടത്ത് വോട്ട് ഇരട്ടി, കേരളത്തില്‍ ബിജെപിയുടെ സഹായത്തിന് അവരെത്തും!!

തിരുവനന്തപുരം: കേരളത്തില്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാന്‍ ബിജെപി. ഇത്തവണ കേന്ദ്രത്തിന്റെ സര്‍വ സന്നാഹങ്ങളും കൂട്ടിനുണ്ടാവും. അതിന് പുറമേ ആര്‍എസ്എസ് കൂടി രംഗത്തിറങ്ങിയിട്ടുണ്ട്. കേന്ദ്രത്തില്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയത് ആര്‍എസ്എസിന്റെ സംഘടനാ മികവിലായിരുന്നു. അത് കേരളത്തിലേക്കും കൂടി ആവര്‍ത്തിക്കുകയാണ്. ടാര്‍ഗറ്റുകളും സജ്ജമാണ്. മിഷന്‍ 71 ആണ് ടാര്‍ഗറ്റെങ്കിലും സാമാന്യ യുക്തി അനുസരിച്ച് ഇതില്‍ അധികം കുറയാത്ത തരത്തിലേക്ക് പാര്‍ട്ടിയെ എത്തിക്കുകയാണ് ലക്ഷ്യം.

ബിജെപിയുടെ മാസ്റ്റര്‍ പ്ലാന്‍

ബിജെപിയുടെ മാസ്റ്റര്‍ പ്ലാന്‍

കേരളത്തില്‍ 40 മണ്ഡലങ്ങള്‍ പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനായിട്ടാണ് ആര്‍എസ്എസ് എത്തുക. എളുപ്പത്തില്‍ ഈ സീറ്റ് കൈവിടില്ലെന്ന് ഉറപ്പിക്കും. നൂറ് മണ്ഡലങ്ങളില്‍ വോട്ട് ഇരട്ടിയാക്കാനാണ് നീക്കം. ഈ തിരഞ്ഞെടുപ്പോടെ ബിജെപി കേരളത്തില്‍ ഭയപ്പെടുന്ന കക്ഷിയായി മാറണമെന്നാണ് നിര്‍ദേശം. ആര്‍എസ്എസ് എല്ലാ മണ്ഡലങ്ങളിലും സഹായമായി ഉണ്ടാവും. ബിജെപിയുടെ കോര്‍ കമ്മിറ്റി അംഗങ്ങള്‍ കൊച്ചിയിലെ ആസ്ഥാനത്തെത്തി നേതൃത്വത്തെ കണ്ടിരുന്നു. ഇതോടെ സംഘടനാ സംവിധാനം ഏറ്റവും ശക്തമുള്ള പാര്‍ട്ടിയായി ബിജെപി മാറും.

മുന്‍ നിലപാട്

മുന്‍ നിലപാട്

കേരളത്തില്‍ ബിജെപിക്ക് ആവശ്യത്തിന് സഹായം എന്നായിരുന്നു ആര്‍എസ്എസിന്റെ മുന്‍ നിലപാട്. എന്നാല്‍ കേരളം ഇനിയും കിട്ടാക്കനിയായി മാറില്ലെന്ന് ഉറപ്പാക്കാനാണ് ഈ തന്ത്രം. ഭൂരിപക്ഷം വോട്ടുകള്‍ ബിജെപി ജയിക്കില്ലെന്ന് കരുതി നഷ്ടമാക്കാന്‍ ആര്‍എസ്എസ് ഇടവരുത്തില്ല. ബൂത്ത് തലം മുതല്‍ എല്ലാ കാര്യങ്ങളും ഇനി ആര്‍എസ്എസ് നേതാക്കളാവും നോക്കുക. ബിഎല്‍ സന്തോഷ് കേരളത്തില്‍ സജീവമായി ഉണ്ടാവാനാണ് സാധ്യത. കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുകയാണ് ഈ നീക്കത്തിന്റെ ഉദ്ദേശം.

ഈ മണ്ഡലങ്ങളില്‍

ഈ മണ്ഡലങ്ങളില്‍

ബിജെപിക്ക് മുപ്പതിനായിരത്തിന് മുകളില്‍ വോട്ടുകള്‍ ഉള്ള മണ്ഡലങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം കേന്ദ്രീകരിക്കും. ബിജെപിയുടെ തിരഞ്ഞെടുപ്പ് സംവിധാനവും ഒപ്പമുണ്ടാവും. മൂന്ന് ബൂത്തുകളെ ചേര്‍ത്ത് പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ബിജെപി തുടങ്ങിയ ശക്തികേന്ദ്രയ്ക്ക് ആര്‍എസ്എസ് മണ്ഡലം ചുമതലയുള്ളയാളും മേല്‍നോട്ടം വഹിക്കും. അതേസമയം ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ ആര് ജയിക്കുമെന്ന് നോക്കേണ്ടതില്ലെന്നും, ബിജെപിയുടെ വോട്ട് ഇരട്ടിയാക്കാനാണ് ശ്രമം നടക്കേണ്ടതെന്നും ആര്‍എസ്എസ് അറിയിച്ചിട്ടുണ്ട്.

രണ്ടാമത്തെ ടാര്‍ഗറ്റ്

രണ്ടാമത്തെ ടാര്‍ഗറ്റ്

ബിജെപി രണ്ടാമതൊരു ടാര്‍ഗറ്റ് കൂടിയുണ്ട്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ ഇത്തവണ സ്ഥാനാര്‍ത്ഥികളാക്കും. പാര്‍ട്ടിയോട് താല്‍പര്യമുള്ളവരെ ഇത്തരത്തില്‍ കണ്ടെത്തും. ആര്‍എസ്എസ് ഇതിനും പച്ചക്കൊടി കാണിച്ചിട്ടുണ്ട്. മുഴുവന്‍ സീറ്റിലും ബിജെപി പ്രവര്‍ത്തകര്‍ വേണ്ടെന്നാണ് നിര്‍ദേശം. പാര്‍ട്ടിയുടെ ബഹുജന അടിത്തറ ശക്തമാക്കാന്‍ പൊതുജന സ്വീകാര്യതയുള്ള മുഖങ്ങള്‍ വേണമെന്നാണ് നിര്‍ദേശം. മുസ്ലീങ്ങളും ക്രിസ്ത്യാനികളും ധാരാളമായി സ്ഥാനാര്‍ത്ഥികളാവും. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായിട്ടല്ല ഇവര്‍ അറിയപ്പെടേണ്ടതെന്നും നിര്‍ദേശമുണ്ട്.

കണ്‍ട്രോള്‍ അമിത് ഷായ്ക്ക്

കണ്‍ട്രോള്‍ അമിത് ഷായ്ക്ക്

അമിത് ഷായാണ് കേരളത്തിലെ ഓരോ നീക്കവും പ്ലാന്‍ ചെയ്യുന്നത്. ക്രിസ്ത്യന്‍ വോട്ടുകള്‍ എന്ന ആശയം ബിജെപി പ്രവര്‍ത്തകരിലേക്ക് എത്തിച്ചതും, സഭാ നേതൃത്വങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി തന്നെ വന്നതും അമിത് ഷാ ഡിസൈന്‍ ചെയ്ത തന്ത്രങ്ങളുടെ ഭാഗമായിട്ടാണ്. ക്രിസ്ത്യന്‍ വോട്ടുകള്‍ ഏകീകരിക്കാന്‍ പുതിയ കേരളാ കോണ്‍ഗ്രസ് രൂപീകരണവും അമിത് ഷാ തന്നെ തയ്യാറാക്കിയ തന്ത്രമാണ്. കെവി തോമസിനെയും പിജെ കുര്യനെയുമാണ് ബിജെപി ലക്ഷ്യമിടുന്നത്. പൊതു സ്വീകാര്യതയുള്ള സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസില്‍ നിന്നായിരിക്കുമെന്നാണ് സൂചന.

ഇവര്‍ മത്സരിക്കും

ഇവര്‍ മത്സരിക്കും

അമിത് ഷാ നല്‍കുന്ന സൂചന അനുസരിച്ച് കുമ്മനം രാജശേഖരന്‍, പികെ കൃഷ്ണദാസ്, എംടി രമേശ്, സി കൃഷ്ണകുമാര്‍, എഎന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ മത്സരിക്കുമെന്ന് ഉറപ്പാണ്. സുരേന്ദ്രന്‍ മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മുരളീധരനാണ് മത്സരിക്കുന്നതെങ്കില്‍ സുരേന്ദ്രന്‍ മത്സരിക്കില്ല. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ സീറ്റ് ഒഴിവാക്കി മുരളീധരനെ മത്സരിപ്പിക്കുന്നതിന് കേന്ദ്ര നേതൃത്വത്തിന് താല്‍പര്യമില്ല. നിരവധി ചുമതലകളും മുരളീധരന് ദീര്‍ഘകാലം ലക്ഷ്യമിട്ട് നല്‍കിയിട്ടുണ്ട്. സുരേഷ് ഗോപി മത്സരിക്കില്ല. ജേക്കബ് തോമസ് ഇത്തവണ മത്സരിക്കും.

സുരേന്ദ്രന്‍ പറയുന്നത്

സുരേന്ദ്രന്‍ പറയുന്നത്

നരേന്ദ്ര മോദിയുമായുള്ള ബന്ധം ക്രൈസ്തവ സമൂഹത്തെ ബിജെപിയുമായി കൂടുതല്‍ അടുപ്പിച്ചെന്ന് കെ സുരേന്ദ്രന്‍ പറയുന്നു. കേരളത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അല്ലാതെ കുറച്ച് സീറ്റുകള്‍ പിടിച്ചിട്ട് കാര്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം ജെപി നദ്ദ കേരളത്തില്‍ എത്തുന്നതോടെ മത്സരിക്കുന്നത് ആരൊക്കെയാണെന്ന് വ്യക്തമാകും. സുരേന്ദ്രന്റെ തന്നെ കേരള യാത്രയ്ക്ക് മുമ്പ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് സാധ്യത. കേരളത്തിലെ തന്ത്രം മാറ്റിയുള്ള ബിജെപിയുടെ നീക്കം കോണ്‍ഗ്രസിനെയാണ് കൂടുതല്‍ ബാധിക്കുക.

Recommended Video

cmsvideo
    ഈ തിരഞ്ഞെടുപ്പിൽ ഫിറോസ് മത്സരിക്കുമോ ?അവസാന ഉത്തരമിതാ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+