കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് ദിവാകരന്‍, പക്ഷേ സിപിഐ നേതൃത്വം ആവശ്യപ്പെടണം!!

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ് മുന്‍ മന്ത്രി സി ദിവാകരന്‍. പക്ഷേ സിപിഐ നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രമേ വീണ്ടും മത്സരിക്കു എന്നും ദിവാകരന്‍ വ്യക്തമാക്കി. അതേസമയം സീനിയര്‍ നേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കും ഇത്തവണ സീറ്റ് നല്‍കേണ്ടതില്ലെന്നാണ് സിപിഐ തീരുമാനം. ഇതിനിടയിലാണ് ദിവാകരന്‍ മത്സരിക്കാനുള്ള ആഗ്രഹം വ്യക്തമാക്കിയത്. മൂന്ന് തവണ മത്സരിച്ചവര്‍ മാറണമെന്നാണ് നിലവില്‍ സിപിഐയുടെ തീരുമാനം.

1

പാര്‍ട്ടിയുടെ തീരുമാനം അതാണെങ്കിലും, രാഷ്ട്രീയത്തില്‍ യുവത്വം മാത്രമല്ല പരിചയസമ്പത്ത് കൂടി വേണ്ടതാണെന്ന് ദിവാകരന്‍ പറഞ്ഞു. നെടുമങ്ങാട് മണ്ഡലത്തില്‍ താന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഓരോന്നായി ദിവാകരന്‍ എണ്ണിപറഞ്ഞു. അതുകൊണ്ടാണ് താന്‍ രാഷ്ട്രീയത്തില്‍ പരിചയസമ്പത്ത് വേണമെന്ന് പറഞ്ഞത്. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് ഇല്ലെന്ന് കെ രാജു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അത്തരം ഒരു പരസ്യ നിലപാട് ദിവാകരനില്ലെന്ന് വ്യക്തമായിരിക്കുകയാണ്. ദിവാകരന്‍ മൂന്ന് തവണ നിയമസഭയിലേക്ക് മത്സരിച്ച് കഴിഞ്ഞതാണ്.

ദിവാകരനോട് നേതൃത്വം വീണ്ടും മത്സരിക്കാന്‍ ആവശ്യപ്പെടില്ലെന്നാണ് സൂചന. അതേസമയം യുവപ്രാതിനിധ്യം ചര്‍ച്ചയാവുന്നുണ്ട്. പാര്‍ട്ടിയില്‍ പുതുമുഖങ്ങളെ അദ്ദേഹം സ്വാഗതം ചെയ്യുന്നു. അവര്‍ക്കും മത്സരിക്കാന്‍ അവസരം വേണമെന്നതിനെ മന്ത്രി പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ ഒരിക്കല്‍ കൂടി കരുത്തനാവാനുള്ള ശ്രമമാണ് ദിവാകരന്‍ നടത്തുന്നത്. എന്നാല്‍ നേതൃത്വത്തിന് വലിയ താല്‍പര്യം ദിവാകരനോടില്ല. കൂടുതല്‍ പുതിയ നേതാക്കളെ മത്സരിപ്പിച്ചാല്‍ ഭരണവിരുദ്ധ വികാരം മറികടക്കാനും സാധിക്കുമെന്ന വിലയിരുത്തലിലാണ് സിപിഐ നേതൃത്വം.

2016ല്‍ കരുനാഗപ്പള്ളിയില്‍ നിന്ന് സി ദിവാകരനെ മാറ്റി സിപിഐ വലിയൊരു പരീക്ഷണം നേടിയിരുന്നു. സിറ്റംഗ് സീറ്റായ നെടുമങ്ങാട് പക്ഷേ വമ്പന്‍ ജയം നേടിയാണ് ദിവാകരന്‍ തന്റെ കരുത്തറിയിച്ചത്. സി ദിവാകരനെ കൂടാതെ മുല്ലക്കര രത്‌നാകരന്‍, വിഎസ് സുനില്‍ കുമാര്‍, ബിജിമോള്‍, തിലോത്തമന്‍, കെ രാജു എന്നിവരും മൂന്ന് ടേം പൂര്‍ത്തിയാക്കിയവരാണ്. അതേസമയം ഇതില്‍ ചിലര്‍ക്ക് ഇളവ് അനുവദിക്കാനും സാധ്യതയുണ്ട്. സുനില്‍കുമാര്‍ എല്‍ഡിഎഫ് സര്‍ക്കാരിലെ തന്നെ മികച്ച മന്ത്രിയാണ്. അതുകൊണ്ട് മൂന്ന് വട്ടമെന്ന മാറ്റം വന്നേക്കാം. ഇതാണ് ദിവാകരനും ലക്ഷ്യമിടുന്നത്.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
kerala assembly election 2021: c divakaran express his desire to contest for cpi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X