Get Updates
Get notified of breaking news, exclusive insights, and must-see stories!

പയറ്റി തെളിഞ്ഞ പോരാളികൾ; തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നവർ

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളിൽ മൂന്നിലൊന്ന് ആളുകളും മുൻപും ഭരണരംഗത്ത് മികവ് തെളിയിച്ചവരാണ്

തിരുവനന്തപുരം: കേരളം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ മുന്നണികളും സ്ഥാനാർഥികളുമെല്ലാം പ്രചരണ രംഗത്ത് സജീവമായി കഴിഞ്ഞു. പ്രമുഖ മുന്നണികളെല്ലാം തലമുറ മാറ്റവും പ്രവർത്തന മാനദണ്ഡവും ഉയർത്തി പുതുമുഖങ്ങൾക്ക് അവസരം നൽകിയ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയുമുണ്ട്. പ്രമുഖരായ പലരെയും ഒഴിവാക്കിയാണ് ഇടത്, വലത് മുന്നണികളും എൻഡിഎയും സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. എന്നാൽ സ്ഥാനാർഥികളിൽ മൂന്നിലൊന്ന് ആളുകളും മുൻപും ഭരണരംഗത്ത് മികവ് തെളിയിച്ചവരാണ്.

കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം

നിയമസഭയിലേക്ക്

നിയമസഭയിലേക്ക്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് വിജയിച്ച് അതാത് സ്ഥാനങ്ങളിൽ പ്രവർത്തിച്ചവരാണ് ഇവരിൽ പലരും. 140 നിയോജക മണ്ഡലങ്ങളിലായി മത്സരിക്കാനൊരുങ്ങുന്ന ഏകദേശം നാന്നൂറിലധികം പേർ നേരത്തെ പഞ്ചായത്ത് തലങ്ങളിൽ ജനപ്രതിനി ആയിരുന്നവരാണ്. ഈ കൂട്ടത്തിൽ എടുത്തു പറയേണ്ട ചില പേരുകൾ നോക്കാം.

മുന്നിൽ എൽഡിഎഫ്

മുന്നിൽ എൽഡിഎഫ്

എൽഡിഎഫാണ് പട്ടികയിൽ മുന്നിൽ എന്ന് പറയാം. ഇത്തരത്തിൽ മത്സരിക്കുന്നവരിൽ 50 ശതമാനത്തിലധികം ആളുകൾ ഇടത് മുന്നണിയുടെ ഭാഗമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുമുഖമെങ്കിലും പൊതുപ്രവർത്തന രംഗത്ത് സജീവ സാനിധ്യമായ ജി.സ്റ്റീഫൻ അരുവിക്കരയിൽ നിന്നും ഇത്തവണ ജനവിധി തേടുന്നുണ്ട്. 1995ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കോട്ടയായ കിള്ളി കുരിശടി വാർഡ് പിടിച്ചെടുക്കാൻ സിപിഎം നിയോഗിച്ചത് സ്റ്റീഫനെയായിരുന്നു. 22-ാം വയസിലായിരുന്നു ഭരണരംഗത്തേക്കുള്ള സ്റ്റീഫന്റെ കടന്നുവരവ്.

ജമീല മുതൽ മിഥുന വരെ

ജമീല മുതൽ മിഥുന വരെ

കൊയിലാണ്ടി മണ്ഡലത്തിൽ ഇടത് മുന്നണിക്കായി മത്സരിക്കുന്ന സിപിഎം സ്ഥാനാർഥി കാനത്തിൽ ജമീലയും തദ്ദേശ സ്ഥാപനങ്ങളിൽ ഭരണ മികവ് തെളിയിച്ചയാളാണ്. 1995ൽ തന്നെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മത്സരിച്ച് വിജയിച്ചിരുന്നു. വണ്ടൂരിൽ മത്സരിക്കുന്ന പി. മിഥുന 2015ൽ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുകയും 22-ാം വയസിൽ പഞ്ചായത്ത് പ്രസിഡന്റ് ആവുകയും ചെയ്തു. അന്ന് മുസ്ലിം ലീഗിന്റെ ഭാഗമായിരുന്ന മിഥുന പിന്നീടാണ് സിപിഎമ്മിലേക്ക് എത്തുന്നത്.

യു പ്രതിഭ

യു പ്രതിഭ

ആറ്റിങ്ങലിൽ മത്സരിക്കുന്ന മറ്റൊരു വനിതാ സ്ഥാനാർഥി ഒ.എസ് അമ്പികയും ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിൽ ജനപ്രതിനിധിയായിരുന്നു. ആലപ്പുഴ ജില്ലയിലെ കായങ്കുളത്ത് നിന്ന് ജനവിധി തേടുന്ന അരിത ബാബുവും 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചയാളാണ്. എതിരാളി യു പ്രതിഭയും തുടക്കത്തിൽ തദ്ദേശ ജനപ്രിതിനിധിയായിരുന്നു.

Recommended Video

cmsvideo
    ഇടത് വലത് മുന്നണികളെ മാറി മാറി പരീക്ഷിക്കുന്ന കൊല്ലം
    ബിജെപിയിലും

    ബിജെപിയിലും

    സിപിഎമ്മിൽ നിന്ന് എത്തിയ മിനർവ മോഹനൻ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടിയാണ് മത്സരിക്കുന്നത്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന മിനർവ മാഹൻ കോട്ടയം ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നവ്യ രഹിദാസാണ് കോഴിക്കോട് സൗത്തിൽ ബിജെപിക്കായി മത്സരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മേയർ സ്ഥാനാർഥിയായി ബിജെപി ഉയർത്തികാട്ടയതും നവ്യയെ ആയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+