കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടര്‍ഭരണം തടയാന്‍ പ്ലാനുമായി ചെന്നിത്തല, 140 ഇടത്ത് പ്രവര്‍ത്തകര്‍ വരും, 25000 ബൂത്തുകളിലും!!

Google Oneindia Malayalam News

തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ തുടര്‍ ഭരണ സ്വപ്‌നം പൊളിക്കാന്‍ നേരിട്ടിറങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ട വോട്ടില്‍ പാര്‍ട്ടിയുടെ വലിയൊരു ടീമിനെ തന്നെയാണ് അദ്ദേഹം മുന്നില്‍ നിന്ന് നയിക്കുന്നത്. ഹൈക്കോടതിയില്‍ നിന്ന് ഇരട്ട വോട്ടില്‍ വേണ്ടത്ര ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് കോണ്‍ഗ്രസിലെ വിലയിരുത്തല്‍. ഇതോടെ 140 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിര്‍ത്തുകയാണ്. വ്യാജവോട്ടിന് തടഞ്ഞാല്‍ മാത്രമേ തുടര്‍ ഭരണത്തിന് തടയിടാനാവൂ എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ചെന്നിത്തലയുടെ വാദങ്ങള്‍ അത്ര ശക്തവുമല്ല. ഇതുവരെ കണ്ടെത്തിയതെല്ലാം കോണ്‍ഗ്രസ് നേതാക്കളുടെ തന്നെ ഇരട്ട വോട്ടാണ്.

തമിഴ്‌നാടിനെ ഇളക്കിമറിച്ച് എഐഎഡിഎംകെ തിരഞ്ഞെടുപ്പ് പ്രചാരണം; ചിത്രങ്ങള്‍

1

നേരത്തെ കെപിസിസി നിയോഗിച്ച വന്‍ ടീമായിരുന്നു ഇരട്ട വോട്ടുകള്‍ കണ്ടെത്തിയത്. അതോടെ ഈ വിഷയം ഏറ്റവും ഗൗരവത്തോടെ തെളിവ് സഹിതം പുറത്തെത്തിച്ച പ്രതിപക്ഷ നേതാവ് തന്നെ പുതിയ ദൗത്യത്തിനും നേതൃത്വം നല്‍കുന്നത്. ക്രമക്കേടുണ്ടെന്ന് സംശയിക്കുന്ന 25 ലക്ഷത്തോളം പേരുടെ പട്ടിക കോണ്‍ഗ്രസിന്റെ കൈവശമുണ്ട്. ഇത് 25000 ബൂത്തുകളിലെത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഇതിനുള്ള നപടിയും തുടങ്ങി. ഇതിന്റെ ആദ്യ ഘട്ടമായി പരിശോധനയില്‍ തെളിഞ്ഞ 4.34 ലക്ഷം വ്യാജ വോട്ടുകളുടെ പട്ടിക ഓപ്പറേഷന്‍ ട്വിന്‍സ് എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിക്കാപ്പമുള്ള മണ്ഡലാടിസ്ഥാനത്തിലുള്ള പട്ടികയാണ് പ്രസിദ്ധീകരിച്ചത്.

മണ്ഡലത്തിനുള്ളിലെ ഇരട്ട വോട്ടുകളും പല മണ്ഡലങ്ങളിലായി ചേര്‍ത്ത വ്യാജ വോട്ടുകള്‍ വെബ് സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം കൃത്യമായി ഓരോ വിവരങ്ങളും പ്രതിപക്ഷ നേതാവിന് ലഭിക്കും. പ്രതിപക്ഷ ഉന്നയിച്ച വിഷയം സത്യമാണെന്ന് ജനങ്ങളെ അറിയിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. വ്യാജ വോട്ടുകളാണ് കോണ്‍ഗ്രസിന്റെ അന്തകനായി കഴിഞ്ഞ പത്ത് വര്‍ഷത്തോളം മാറിയതെന്നാണ് വിലയിരുത്തല്‍. ഇത്തവണ അത് തടഞ്ഞില്ലെങ്കില്‍ അത് മുമ്പുള്ളത് പോലെയാവില്ല. കോണ്‍ഗ്രസിന്റെ തന്നെ അവസാനമായി അത് മാറിയേക്കും. ഈ സാഹചര്യത്തിലാണ് മുന്നില്‍ നിന്ന് നയിക്കാന്‍ പ്രതിപക്ഷ നേതാവ് തീരുമാനിച്ചത്.

ഹോട്ട് ലുക്കില്‍ സഞ്ജീത ശൈഖ്: നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

ഓരോ മണ്ഡലത്തില്‍ ശരാശരി 20000 വ്യാജ വോട്ടര്‍മാരുണ്ടെന്നാണ് ചെന്നിത്തല പറയുന്നത്. ഇതിലെല്ലാം ക്രമക്കേട് നടന്നിട്ടുണ്ട്. ബൂത്തുതലത്തില്‍ തന്നെ പരിശോധിച്ച് നടപടിയെടുക്കാനാണ് നിര്‍ദേശം. അതേസമയം കോണ്‍ഗ്രസ് തയ്യാറാക്കിയ പട്ടികയില്‍ നടപടിയെടുക്കുക ദുഷ്‌കരമായ കാര്യമാണ്. ഒരുപക്ഷേ രണ്ടിടത്ത് വോട്ടുള്ളവര്‍ ഒരിടത്ത് വോട്ടുള്ളതേ അറിയുന്നുണ്ടാവൂ. മറ്റേ ബൂത്തില്‍ ഇതേ പേരില്‍ ആരും വോട്ട് ചെയ്യാന്‍ കൂടി വന്നുകൊള്ളണമെന്നില്ല. വ്യാജ വോട്ട് പ്രതിരോധത്തിന് വിദഗ്ധരാണ് നേതൃത്വം നല്‍കുക. കള്ളവോട്ട് തയുന്നതിന് പരിശീലനവും നല്‍കും. വെബ് കാസ്റ്റിംഗ് അടക്കം എല്ലാ ബൂത്തിലും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Recommended Video

cmsvideo
ഇത്തവണ UDFഅധികാരം പിടിക്കുമെന്ന് സർവേ | Oneindia Malayalam

English summary
kerala assembly election 2021: congress focusing to avoid bogus votes in 140 consituencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X