Get Updates
Get notified of breaking news, exclusive insights, and must-see stories!

നേമത്ത് മുരളീധരനോ ശശി തരൂരോ? എംപിമാര്‍ക്ക് ഇളവ്, കോണ്‍ഗ്രസ് രണ്ടും കല്‍പ്പിച്ച് പോരിന്!!

ദില്ലി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വരുന്നതിന് മുമ്പേ നിര്‍ണായക തീരുമാനത്തിന് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസ് 92 സീറ്റുകളില്‍ മത്സരിക്കും. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക ഇനിയും വൈകുമെന്നാണ് സൂചന. മറ്റന്നാള്‍ മാത്രമേ പട്ടിക പുറത്തുവരൂ. 81 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യം തീരുമാനമായിട്ടുണ്ട്. എന്നാല്‍ നേമം അടക്കമുള്ള പത്തോളം സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. ഇത് വലിയ പ്രതിസന്ധി തന്നെ കോണ്‍ഗ്രസിന് ഉണ്ടാക്കുന്നുണ്ട്.

അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

നേമത്ത് ആര് മത്സരിക്കും

നേമത്ത് ആര് മത്സരിക്കും

ബിജെപിക്കെതിരെ പോരാടുക എന്നത് വലിയ ദൗത്യമായിട്ടാണ് കോണ്‍ഗ്രസ് കാണുന്നത്. നേമം മണ്ഡലം അതുകൊണ്ട് സജീവ ചര്‍ച്ചയിലുണ്ട്. എംപിമാര്‍ക്ക് മത്സരിക്കുന്നതില്‍ ഇളവ് നല്‍കിയിരിക്കുകയാണ് ഹൈക്കമാന്‍ഡ്. അങ്ങനെയെങ്കില്‍ മത്സരിക്കാന്‍ ശശി തരൂരോ കെ മുരളീധരനോ ഉണ്ടാവും. ഇവര്‍ രണ്ട് പേരുമാണ് കേരളത്തിലെ എംപിമാരില്‍ പ്രമുഖരും, നേമത്തേക്ക് നേരത്തെ പരിഗണിച്ചവരും. മുരളീധരന് വിജയസാധ്യത കൂടുതലാണെന്നും വിലയിരുത്തലുണ്ട്.

മത്സരം 91 സീറ്റില്‍

മത്സരം 91 സീറ്റില്‍

കോണ്‍ഗ്രസ് 91 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇതില്‍ 81 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികലെ തീരുമാനിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഔദ്യോഗികമായി വെളിപ്പെടുത്തി. നേമം അടക്കമുള്ള പത്ത് സീറ്റുകളിലാണ് തീരുമാനമാവാവാനുള്ളത്. മറ്റന്നാള്‍ മാത്രമേ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാവൂ. സീറ്റ് വിഭജനത്തില്‍ ഏകദേശം തീരുമാനമായ സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ദില്ലിയിലേക്ക് മടങ്ങിയെത്തും. ഇവര്‍ ഇനി പ്രഖ്യാപനം കഴിഞ്ഞ് മാത്രമേ ദില്ലിയില്‍ നിന്ന് നാട്ടിലെത്തൂ.

ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍

ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍

ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്നാണ് സൂചന. പുതുപ്പള്ളി വിട്ട് എങ്ങോട്ടുമില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞതോടെ ഹൈക്കമാന്‍ഡ് മയപ്പെട്ടിരിക്കുകയാണ്. എംപിമാരെ മത്സരിപ്പിക്കാമെന്ന തീരുമാനത്തിലേക്ക് അങ്ങനെയാണ് എത്തിയത്. അതേസമയം എംപിമാര്‍ ആരും മത്സരിക്കാനില്ലെന്ന നിലപാടിലാണെന്ന് സൂചനയുണ്ട്. അങ്ങനെയെങ്കില്‍ ഹൈക്കമാന്‍ഡ് കര്‍ശനമായി നിര്‍ദേശിക്കുമെന്നാണ് സൂചന. ജനസമ്മിതിയുള്ള പ്രശസ്തനായ നേതാവ് വരുമെന്നാണ് കോണ്‍ഗ്രസ് സൂചിപ്പിച്ചത്.

മാറിയാലുള്ള പ്രശ്‌നം

മാറിയാലുള്ള പ്രശ്‌നം

കോണ്‍ഗ്രസ് കൃത്യമായ സാമുദായിക വോട്ടുകളോടെയാണ് ഓരോ മണ്ഡലത്തിലും മത്സരിക്കുന്നത്. പുതുപ്പള്ളിയില്‍ നിന്ന് ഉമ്മന്‍ ചാണ്ടി മാറിയാല്‍ അത് ക്രിസ്ത്യന്‍ വോട്ടുകളെ വല്ലാതെ സ്വാധീനിക്കും. പുതുപ്പള്ളി കൈവിടുമെന്ന് പറയാന്‍ ഇതില്‍ കൂടുതല്‍ കാരണങ്ങള്‍ വേണ്ട. അതേസമയം നേമത്തേക്ക് ഉമ്മന്‍ ചാണ്ടി മാറിയാല്‍ പ്രചാരണം ഹിന്ദു വോട്ടിനെ കേന്ദ്രീകരിച്ചാവും. അത് നേടാന്‍ ഉമ്മന്‍ ചാണ്ടിക്കാവില്ല. ഇവിടെ മുരളീധരനോ തരൂരോ വരുന്നത് സംസ്ഥാനത്താകെ തരംഗമുണ്ടാക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

ചര്‍ച്ചകള്‍ ഇങ്ങനെ

ചര്‍ച്ചകള്‍ ഇങ്ങനെ

എ ഗ്രൂപ്പിന്റെ കടുത്ത സമ്മര്‍ദം ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നു. അതുകൊണ്ട് നേമം ഏറ്റെടുക്കണമെങ്കില്‍ കെ ബാബുവിനും കെസി ജോസഫിനും സീറ്റ് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഹൈക്കമാന്‍ഡ് അംഗീകരിച്ചില്ല. രമേശ് ചെന്നിത്തലയ്ക്ക് നേമത്ത് മത്സരിക്കുന്നതില്‍ ആത്മവിശ്വാസ കുറവുണ്ട്. പക്ഷേ ഹിന്ദുവോട്ടുള്ള മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയേക്കാള്‍ വിജയസാധ്യത രമേശ് ചെന്നിത്തലയ്ക്കാണ്. ഇക്കാര്യം ഹൈക്കമാന്‍ഡ് എടുത്ത് പറഞ്ഞു. ഹിന്ദുവോട്ടുകള്‍ക്കൊപ്പം ന്യൂനപക്ഷ പിന്തുണ കൂടി നേടിയെടുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+