കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടിനേതൃപദവിയിലേക്കില്ല; ന്യൂനപക്ഷത്തേയും ഭൂരിപക്ഷത്തേയും ഒപ്പം നിര്‍ത്താന്‍ പുതിയ തന്ത്രം

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസിലുണ്ടായ കൂട്ടപ്പൊരിച്ചിലിന് ഇപ്പോഴും അടക്കമായിട്ടില്ല. നേതൃമാറ്റം വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്ത് എത്തിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ നേതൃമാറ്റം വേണ്ടെന്ന നിലപാടിലാണ് ദേശീയ നേതൃത്വവും. എന്നാല്‍ മുല്ലപ്പള്ളിയെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റേണ്ടെന്ന് തീരുമാനിച്ചിട്ടും കെ സുധാകരനും കെ മുരളീധരനും അനുകൂലമായി വിവിധ സ്ഥലങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഉയരുന്നതില്‍ പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി അതൃപ്തിയുണ്ട്.

മുല്ലപ്പള്ളി മാറില്ല

മുല്ലപ്പള്ളി മാറില്ല

മുല്ലപ്പള്ളി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കാതിരിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നോ നാലോ മാസം മാത്രം ബാക്കി നില്‍ക്കേ കെപിസിസി അധ്യക്ഷനെ മാറ്റിയാല്‍ താഴെ തട്ടില്‍ അത് ആശയക്കുഴപ്പം സൃഷ്ടിക്കും. മാറ്റിയാല്‍ ഈഴവ സമുദായത്തിന്‍റെ പ്രതിനിധിയെന്ന നിലയില്‍ പരിഗണിക്കേണ്ടി വരിക കണ്ണൂര്‍ എംപി കെ സുധാകരനെയാണ്.

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

നായര്‍ വിഭാഗത്തില്‍ നിന്നുള്ള രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് ആയിരിക്കെ കെപിസിസി അധ്യക്ഷ പദവിയില്‍ ഈഴവ വിഭാഗത്തില്‍ നിന്ന് തന്നെയുള്ള ആള്‍ തന്നെ പകരക്കാരനായി വരണമെന്നതാണ് ധാരണ. കെ സുധാകരനാണ് ആ വിഭാഗത്തില്‍ നിന്നുമുള്ള പ്രമുഖ നേതാവ്. എന്നാല്‍ ഒരു വിഭാഗം അണികള്‍ക്കിടയില്‍ ആവേശമാണെങ്കിലും ഗ്രൂപ്പ് വ്യത്യാസമെന്നേ ആര്‍ക്കും സുധാകരനോട് താല്‍പര്യം ഇല്ല.

 ഉമ്മന്‍ചാണ്ടിയുടെ സാധ്യത

ഉമ്മന്‍ചാണ്ടിയുടെ സാധ്യത

മറ്റൊരു സാധ്യത ഉമ്മന്‍ചാണ്ടിയാണ്. അദ്ദേഹത്തെ നേതൃനിരയിലേക്ക് കൊണ്ടു വരുന്നത് സൂക്ഷമതയോടെ മതിയെന്നാണ് തീരുമാനം. ഉമ്മന്‍ചാണ്ടി പാര്‍ട്ടി നേതൃപദവിയില്‍ എത്തിയാല്‍ രമേശ് ചെന്നിത്തലയുടെ പ്രാധാന്യം കുറയുമെന്ന തോന്നല്‍ ഉണ്ടാവും. അത് സ്വാഭാവികമായും ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കും. ഇത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്.

ഭൂരിപക്ഷ വികാരം

ഭൂരിപക്ഷ വികാരം

തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ മുസ്ലിം ലീഗ് അടക്കമുള്ള ഘടകക്ഷികള്‍ മുല്ലപ്പള്ളി രാമചന്ദ്രനേയും എംഎം ഹസനേയും രൂക്ഷമായി വിമര്‍ശിച്ചപ്പോഴും ചെന്നിത്തലയെ മാറ്റി നിര്‍ത്തിയതിന്‍റെയും കാരണം അതാണെന്നാണ് വിലയിരുത്തുന്നത്. മുല്ലപ്പള്ളിയെ ഇപ്പോള്‍ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും നീക്കിയാല്‍ അത് ലീഗ് സമ്മര്‍ദം കൊണ്ടാണെന്ന പ്രചാരണവും ഉണ്ടാവും. ഇതും ഭൂരിപക്ഷ വികാരം പാര്‍ട്ടിക്ക് എതിരാക്കും.

ക്രിസ്ത്യന്‍ വോട്ടുകള്‍

ക്രിസ്ത്യന്‍ വോട്ടുകള്‍

അതേസമയം തന്നെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നഷ്ടപ്പെട്ട വിശ്വാസം തിരികെ പിടിക്കാന്‍ ഉമ്മന്‍ചാണ്ടിയെ സജീവമായി രംഗത്തിറക്കുകയും വേണം. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റത്തോടെ മധ്യകേരളത്തിലെ വലിയൊരു വിഭാഗം ക്രിസ്ത്യന്‍ വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോയിട്ടുണ്ട്. ഇത് തിരികെ പിടിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ സജീവ ഇടപെടല്‍ ആവശ്യമാണ്. ഉമ്മന്‍ചാണ്ടിയെ നിയമസഭ പ്രചാരണ സമിതി അധ്യക്ഷനാക്കി മുന്നോട്ട് പോകണമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ഉണ്ട്.

തെക്കന്‍ കേരളത്തില്‍

തെക്കന്‍ കേരളത്തില്‍


ന്യൂനപക്ഷ സമുദായങ്ങളുമായി ചര്‍ച്ച നടത്തുന്നതിന്റ ആദ്യപടിയെന്ന നിലയിലാണ് കെ. മുരളീധരന്‍ അധ്യക്ഷനായ കമ്മറ്റിയെ നിയമിച്ചത്. അതേസമയം വെല്‍ഫെയര്‍ ബന്ധം തുടരുമോയെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടായേക്കും. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം മലബാറിലെ ചില മേഖലകളില്‍ ഗുണം ചെയ്തെങ്കിലും തെക്കന്‍ കേരളത്തില്‍ തിരിച്ചടിയായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Recommended Video

cmsvideo
കോൺഗ്രസ് അടിമുടി മാറുന്നു..കേരളം പാഠമാക്കി പ്രവർത്തനം | Oneindia Malayalam

English summary
kerala assembly election 2021: Congress try new method to attract minority vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X