കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവേലിക്കരയില്‍ ഷിബു രാജന്‍, കോന്നിയില്‍ റോബിന്‍ പീറ്റര്‍, കൈവിട്ട കോട്ടകള്‍ക്കായി കോണ്‍ഗ്രസ്!!

Google Oneindia Malayalam News

കൊച്ചി: കൈവിട്ട കോട്ടകള്‍ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. ഇത്തവണയും കോന്നിയും മാവേലിക്കരയുമാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം. അതിലുപരി ഹൈക്കമാന്‍ഡ് സര്‍വേയില്‍ കേരളത്തില്‍ ജയിക്കാന്‍ പോകുന്നില്ലെന്ന വിലയിരുത്തലാണ് ഉള്ളത്. കൂടുതല്‍ മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ ഇറക്കാനാണ് നീക്കം. അതുകൊണ്ട് ഏറ്റവും മികച്ചവരെ തന്നെയാണ് ഇറക്കാന്‍ പോകുന്നത്. അടൂര്‍ പ്രകാശിന് കോന്നിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതില്‍ നിര്‍ണായക റോളുണ്ടാവും.

മാവേലിക്കര തിരിച്ചുപിടിക്കണം

മാവേലിക്കര തിരിച്ചുപിടിക്കണം

2011ല്‍ കോണ്‍ഗ്രസിന് നഷ്ടമായ മണ്ഡലമാണ് മാവേലിക്കര. ഇത്തവണ അത് എന്ത് വന്നാലും തിരിച്ചുപിടിക്കണമെന്നാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഇത്തവണ ജയസാധ്യതയുള്ള മണ്ഡലങ്ങളിലും മാവേലിക്കരയുണ്ട്. സംവരണ മണ്ഡലമാണ് ഇത്. 2006ല്‍ എം മുരളി സിപിഎമ്മിലെ ജി രാജമ്മയെ പരാജയപ്പെടുത്തിയതാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേടിയ അവസാനത്തെ ജയം. ആര്‍ രാജേഷാണ് ഇവിടെ സിപിഎം എംഎല്‍എ. ഇത്തവണ മണ്ഡലം പിടിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വോട്ട് ശതമാനം സൂചിപ്പിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടമോ?

തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടമോ?

മണ്ഡലത്തില്‍ ഏറ്റവും പ്രമുഖരെ തന്നെ പ്രവര്‍ത്തിക്കാന്‍ ഇറക്കാനാണ് കോണ്‍ഗ്രസ് പ്ലാന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ മാവേലിക്കര നഗരസഭയിലടക്കം സ്വാധീനം വര്‍ധിപ്പിച്ചെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. രണ്ട് പേരെയാണ് മണ്ഡലത്തില്‍ മത്സരിക്കാനായി പരിഗണിക്കുന്നത്. കെകെ ഷാജുവിന്റെ പേര് നേരത്തെ തന്നെ ഉയര്‍ന്ന് കേട്ടിരുന്നു. ചെങ്ങന്നൂര്‍ നഗരസഭയുടെ മുന്‍ ചെയര്‍മാന്‍ ഷിബു രാജനാണ് ഇപ്പോള്‍ സജീവ പരിഗണനയിലുള്ളത്. ഒന്നേകലാല്‍ വര്‍ഷം ചെങ്ങന്നൂരില്‍ ചെയര്‍മാനായിരുന്നു ഷിബു. ജനകീയനായ നേതാവാണ് അദ്ദേഹം.

മത്സരം കടുക്കും

മത്സരം കടുക്കും

മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന നേതാവാണ് ഷിബു രാജന്‍. ഇത്തവണ ആര്‍ രാജേഷിനെ തന്നെ സിപിഎം പരിഗണിക്കുമോ എന്ന് വ്യക്തമല്ല. ജയസാധ്യത നോക്കുകയാണെങ്കില്‍ അദ്ദേഹം തന്നെ മത്സരിക്കാനാണ് സാധ്യത. ഇവിടെ ജാതി സമവാക്യം വളരെ വലിയ ഘടകകമാണ്. അതുകൊണ്ട് എന്‍എസ്എസിന്റെ പിന്തുണ കോണ്‍ഗ്രസിന് ഗുണം ചെയ്യും. സഭകളുടെ പിന്തുണ കൂടി കിട്ടിയാല്‍ വന്‍ ജയം ഉറപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. സിപിഎം സഭകളെയും എന്‍എസ്എസിനെയും പിണക്കിയതും ശബരിമല വിഷയവും തിരിച്ചടിയാവാനാണ് സാധ്യത.

കോന്നിയില്‍ റോബിന്‍ പീറ്റര്‍?

കോന്നിയില്‍ റോബിന്‍ പീറ്റര്‍?

അടൂര്‍ പ്രകാശ് കോന്നിയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നവരെ അംഗീകരിക്കുമെന്ന് നേരത്തെ കോണ്‍ഗ്രസ് അറിയിച്ചതാണ്. റോബിന്‍ പീറ്ററിനെ മത്സരിപ്പിക്കണമെന്നാണ് അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടത്. നേരത്തെ ഉപതിരഞ്ഞെടുപ്പില്‍ റോബിനെ തന്നെയായിരുന്നു പ്രകാശ് പിന്തുണച്ചത്. കോന്നിയില്‍ നല്ല ജനപിന്തുണ റോബിന്‍ പീറ്ററിനുണ്ട്. താന്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. നിശ്ചിത സമുദായത്തില്‍പ്പെട്ടവര്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന വാദം പാര്‍ട്ടിയെ നശിപ്പിക്കാനാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ഇടുക്കി ജോസഫിന്?

ഇടുക്കി ജോസഫിന്?

ഇടുക്കി സീറ്റ് ജോസഫിന് തന്നെ വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായേക്കും. അങ്ങനെയെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജ് മത്സരിക്കാന്‍ സാധ്യത തെളിഞ്ഞിരിക്കുകയാണ്. റോഷി അഗസ്റ്റിന്‍ ഇടതുപക്ഷത്തെ സ്ഥാനാര്‍ത്ഥിയാവുമെന്ന് ഉറപ്പാണ്. മണ്ഡലത്തില്‍ സജീവമാണ് റോഷി. കഴിഞ്ഞ തവണ ഇത് നേരെ തിരിച്ചായിരുന്നു. ഫ്രാന്‍സിസ് ജോര്‍ജ് ഇടതുപക്ഷത്തിനൊപ്പമായിരുന്നു. കോതമംഗലം, മൂവാറ്റുപുഴ സീറ്റുകളിലും ജോസഫ് വിഭാഗം ഫ്രാന്‍സിസ് ജോര്‍ജിനെ പരിഗണിക്കുന്നുണ്ട്. ഇടുക്കി സീറ്റിനായി കോണ്‍ഗ്രസും ശ്രമിക്കുന്നുണ്ട്. ജോസഫ് പക്ഷേ വഴങ്ങില്ല. ഒത്തുതീര്‍പ്പുണ്ടായാല്‍ ഇബ്രാഹിം കുട്ടി കല്ലാറിനെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുക.

ഹൈക്കമാന്‍ഡ് സര്‍വേ

ഹൈക്കമാന്‍ഡ് സര്‍വേ

ഹൈക്കമാന്‍ഡ് നടത്തിയ സര്‍വേയില്‍ കോണ്‍ഗ്രസിന് തീര്‍ത്തും നിരാശയാണ്. ജനുവരിയില്‍ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുമുന്നണി തന്നെ അധികാരം പിടിക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്. കെപിസിസി നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടികയിലായിരുന്നു സര്‍വേ. പലതവണ മത്സരിച്ചവരായിരുന്നു അതില്‍ ഭൂരിഭാഗവും. ഇവര്‍ ജയിക്കില്ലെന്നാണ് വിവരം ലഭിച്ചത്. പുതുമുഖങ്ങളുടെ പട്ടിക തയ്യാറാക്കി ഇനി സര്‍വേ നടത്തും. സിറ്റിംഗ് എംഎല്‍എമാരുടെ സീറ്റ് ഒഴിവാക്കി 69 ഇടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇറക്കും. ഇതില്‍ പകുതിയും പുതുമുഖങ്ങളായിരിക്കും. മൊത്തം 90 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും.

ഗ്രൂപ്പ് ശക്തം

ഗ്രൂപ്പ് ശക്തം

ഹൈക്കമാന്‍ഡ് വന്നിട്ടും കോണ്‍ഗ്രസിന്റെ പൊതു സ്വഭാവത്തില്‍ മാറ്റം വന്നിട്ടില്ല. ഗ്രൂപ്പ് ശക്തമാണ്. എന്നാല്‍ പതിനായിരത്തില്‍ കൂടുതല്‍ വോട്ടിന് തോറ്റ ഒരാള്‍ക്കും ഇക്കുറി സീറ്റ് നല്‍കില്ല. അയ്യായിരത്തില്‍ താഴെ വോട്ടിന് തോറ്റവര്‍ ഒരവസരം കൂടി നല്‍കും. കോണ്‍ഗ്രസ് ഒറ്റയ്ക്ക് 50 സീറ്റ് നേടിയില്ലെങ്കില്‍ ഭരണം കിട്ടില്ലെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. കെസി വേണുഗോപാലിന് നിര്‍ണായക റോള്‍ കേരളത്തിലുണ്ടാവുമെന്നും സൂചനയുണ്ട്. ഗ്രൂപ്പില്ലാത്തവരും പഴയ ഐ ഗ്രൂപ്പുകാരും വേണുഗോപാലിനൊപ്പമുണ്ട്. ഹൈക്കമാന്‍ഡ് സര്‍വേയെ തള്ളുന്നവരാണ് ഗ്രൂപ്പ് നേതാക്കളില്‍ അധികവും.

English summary
kerala assembly election 2021: congress will contest strong candidates from konni and mavelikkara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X