കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധികം സീറ്റില്‍ പിടിമുറുക്കാന്‍ മുസ്ലീം ലീഗില്ല, കോണ്‍ഗ്രസ് ജയം മുഖ്യം, 3 സീറ്റ് കൂടുതല്‍ കിട്ടും!!

Google Oneindia Malayalam News

കോഴിക്കോട്: മുസ്ലീം ലീഗ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികം സീറ്റ് ചോദിക്കുമെന്ന് നേരത്തെ പലപ്പോഴായി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ബലം പിടുത്തമുണ്ടാവില്ലെന്നാണ് സൂചന. മറ്റ് പാര്‍ട്ടികളുടെ വിലപേശല്‍ കുറയ്ക്കാനുള്ള തന്ത്രം കൂടിയാണിത്. ഇത്തവണ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റില്‍ മത്സരിച്ച് ജയിക്കട്ടെ എന്ന നിലപാടിലാണ് ലീഗ്. സിപിഎമ്മിന്റെ പ്രചാരണം കടുക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ നീക്കം. എന്നാല്‍ ഈ നീക്കം വിജയിക്കുമോ എന്ന ഭയം കോണ്‍ഗ്രസ്.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

ആറ് സീറ്റ് ചോദിച്ചു

ആറ് സീറ്റ് ചോദിച്ചു

മുസ്ലീം ലീഗ് മുന്നണിക്കുള്ളില്‍ ഇപ്പോഴും കൂടുതല്‍ സീറ്റിനായി ശ്രമം നടത്തുന്നുണ്ട്. ആറ് സീറ്റുകളാണ് ലീഗ് ആവശ്യപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസ് നല്‍കാമെന്ന് പറഞ്ഞത് രണ്ട് സീറ്റ് മാത്രം കൂടുതലാണ്. കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കണമെന്ന ആവശ്യവും ലീഗിനുണ്ട്. അതേസമയം ആറ് സീറ്റ് എന്ന ആവശ്യത്തില്‍ അധികം കടുപ്പിക്കേണ്ടെന്നാണ് ലീഗിന്റെ തീരുമാനം. അത് കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുമെന്നും ലീഗ് വിലയിരുത്തുന്നു.

2016ലെ നേട്ടം

2016ലെ നേട്ടം

2016ല്‍ കോണ്‍ഗ്രസിനേക്കാള്‍ മികച്ച നേട്ടം സ്വന്തമാക്കിയത് ലീഗായിരുന്നു. 24 സീറ്റിലാണ് മത്സരിച്ചത്. 17 സീറ്റില്‍ വിജയിക്കുകയും ചെയ്തു. ഇത് വെച്ച് നോക്കുമ്പോള്‍ ഇത്തവണ 30 സീറ്റ് വേണമെന്നാണ് ലീഗിന്റെ ആവശ്യം. വിജയശരാശരി വെച്ച് നോക്കുമ്പോള്‍ ലീഗിന്റെ ആവശ്യം ന്യായവുമാണ്. എന്നാല്‍ ഇത്തവണ കൂടുതല്‍ സീറ്റില്‍ മത്സരിച്ച് കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ എംഎല്‍എമാര്‍ ലീഗിനുണ്ടായാല്‍, സംസ്ഥാനത്ത് അതിന്റെ പേരില്‍ സംസ്ഥാന ധ്രുവീകരണം നടക്കും. ലീഗ് വിരോധം ഇപ്പോള്‍ തന്നെ സംസ്ഥാനത്തും കോണ്‍ഗ്രസിലുമുണ്ട്.

കോണ്‍ഗ്രസിനെ ജയിപ്പിക്കണം

കോണ്‍ഗ്രസിനെ ജയിപ്പിക്കണം

കോണ്‍ഗ്രസിനെ ജയിപ്പിക്കാനാണ് ലീഗിന്റെ ഇത്തവണത്തെ ശ്രമം മുഴുവന്‍. ഉമ്മന്‍ ചാണ്ടി തിരിച്ചെത്തിയതോടെ ലീഗ് നേതൃത്വം ആവേശത്തിലാണ്. സീറ്റ് കൂടുതല്‍ കിട്ടാന്‍ ഉമ്മന്‍ ചാണ്ടി ഇടപെടുന്നുണ്ട്. ജോസഫിന് അടക്കം സീറ്റ് കുറച്ചാണ് ലീഗിന് കൂടുതല്‍ നല്‍കുക. ആര്‍എസ്പിക്കും ലീഗിനും മാത്രമാണ് ഇത്തവണ കൂടുതല്‍ സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസിന് ആഗ്രഹമുള്ളത്. സിഎംപിക്ക് വിജയസാധ്യത കുറഞ്ഞ സീറ്റാണ് നല്‍കുന്നത്. ഉമ്മന്‍ ചാണ്ടി തിരിച്ച് വന്നത് ലീഗുമായുള്ള സീറ്റ് വിഭജന ചര്‍ച്ചയും എളുപ്പത്തിലാക്കിയിരിക്കുകയാണ്.

ഈ സീറ്റുകള്‍ നല്‍കും

ഈ സീറ്റുകള്‍ നല്‍കും

ലീഗിന്റെ ആവശ്യത്തിന് കോണ്‍ഗ്രസ് താല്‍ക്കാലിക പരിഹാരം കണ്ടിട്ടുണ്ട്. ചേലക്കരയും ഇരവിപുരവും അധിക സീറ്റായി നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പോരെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കൂത്തുപറമ്പ് കൂടി നല്‍കാനാണ് സാധ്യത. കൂത്തുപറമ്പില്‍ കെകെ ശൈലജയ്‌ക്കെതിരെ ലീഗ് മത്സരിക്കുമോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. അതേസമയം കോണ്‍ഗ്രസ് ലീഗില്‍ നിന്ന് ഗുരുവായൂര്‍ പോലുള്ള ചില സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനും ഒത്തുതീര്‍പ്പ് ഫോര്‍മുല ഒരുങ്ങിയിട്ടുണ്ട്.

ഫോര്‍മുല ഇങ്ങനെ

ഫോര്‍മുല ഇങ്ങനെ

ഗുരുവായൂരിന് പകരം തവനൂരോ മത്സരസാധ്യതയുള്ള മറ്റേതെങ്കിലും സീറ്റോ പകരം നല്‍കണമെന്നാണ് ലീഗിന്റെ ആവശ്യം. രണ്ട് സീറ്റ് കിട്ടിയാല്‍ പോലും കൂടുതല്‍ കടുപ്പിക്കേണ്ടെന്നാണ് ലീഗ് തീരുമാനം. അഴീക്കോടിന് പകരം കണ്ണൂരും ബാലുശ്ശേരിക്ക് പകരം കുന്ദമംഗലവും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. കുന്ദമംഗലം വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് റെഡിയാണ്. തിരുവമ്പാടി കൈവിട്ടൊരു കളിയില്ലെന്ന് ലീഗ് നിലപാടെടുത്തു. അതേസമയം ഈ സീറ്റ് ജോസഫ് പക്ഷവുമായി വെച്ചുമാറുമോ എന്ന് ലീഗ് പറഞ്ഞിട്ടില്ല.

പരാജയപ്പെട്ട പരീക്ഷണം

പരാജയപ്പെട്ട പരീക്ഷണം

ലീഗ് മത്സരിച്ചിരുന്ന കുന്ദമംഗം കഴിഞ്ഞ തവണ കോണ്‍ഗ്രസ് ഏറ്റെടുത്തിരുന്നു. പകരം ബാലുശ്ശേരിയാണ് നല്‍കിയത്. രണ്ടിടത്തും യുഡിഎഫ് തോറ്റു. ഇത്തവണ ആ പരീക്ഷണം വേണ്ടെന്ന് ലീഗ് പറയുന്നു. ജനതാദള്‍ മത്സരിച്ച വടകരയും കേരള കോണ്‍ഗ്രസ് മത്സരിച്ച പേരാമ്പ്രയും കൂടി കോഴിക്കോട് ജില്ലയില്‍ ലീഗ് ആവശ്യപ്പെടുന്നുണ്ട്. അതേസമയം തന്നെ വടകരയില്‍ ആര്‍എംപി കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ചാല്‍ ലീഗ് ആ സീറ്റിനായി വാദിക്കില്ല.

കൊടുവള്ളി തിരിച്ചുപിടിക്കണം

കൊടുവള്ളി തിരിച്ചുപിടിക്കണം

കൊടുവള്ളി തിരിച്ചുപിടിക്കുകയാണ് ഇത്തവണത്തെ ലീഗിന്റെ പ്രധാന ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് നല്‍കുന്നതുമായി ഉണ്ടായ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ചെന്ന് ലീഗ് പറയുന്നു. പികെ ഫിറോസും സികെ സുബൈറും നജീബ് കാന്തപുരവും അടക്കമുള്ള യൂത്ത് ലീഗിന്റെ മുന്‍നിര പോരാളികളെയും ഇത്തവണ ഇറക്കും. കേരള കോണ്‍ഗ്രസിന്റെ സീറ്റ് നിശ്ചയിച്ച ശേഷമേ ബാക്കിയുള്ളവരുടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കൂ. ജോസഫിന് ഒമ്പത് സീറ്റില്‍ കൂടുതല്‍ നല്‍കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതാണ്.

English summary
Kerala assembly election 2021: congress will give 3 extra seats to muslim league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X