ഭരണത്തുടര്‍ച്ച ഉറപ്പോ: അറിയാന്‍ സ്ക്വാഡുമായി സിപിഎം, 50 ന് 3 പേര്, റിപ്പോര്‍ട്ട് നാളെ രാത്രിയോടെ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാറിന് കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ മാസങ്ങളായി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ് ഇടതുമുന്നണി. പല മണ്ഡലങ്ങളിലും യുഡിഎഫ് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും കഴിഞ്ഞ തവണത്തെ അത്രയോ അതിലേറെയോ സീറ്റുകള്‍ നേടി അധികാരത്തില്‍ എത്താന്‍ കഴിയുമെന്നാണ് ഇടത് മുന്നണിയുടെ കണക്ക് കൂട്ടലുകള്‍. എത്ര സീറ്റുകളില്‍ വിജയം ഉറപ്പ്, എത്രയിടത്ത് അട്ടിമറി പ്രതീക്ഷ, ബാലബലം എവിടെയൊക്കെ എന്നതെല്ലാം തരം തിരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തിരഞ്ഞെടുപ്പ് കഴിയുന്ന മുറയ്ക്ക് തന്നെ തയ്യാറാക്കി നല്കാന് പ്രാദേശിക ഘടകങ്ങളോട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

വോട്ട് കണക്കുകള്‍
ഒരോ തിരഞ്ഞെടുപ്പ് സമയത്തും ഇത്തരത്തില്‍ പ്രാദേശിക ഘടകത്തില്‍ നിന്നും നേതൃത്വം ആവശ്യപ്പെടാറുണ്ട്. ഒരു കാലത്ത് ഇത് വളരെ കൃത്യമായിരുന്നു. എന്നാല്‍ ഇടക്ക് പ്രാദേശിക ഘടകത്തില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകളും തിരഞ്ഞെടുപ്പ് ഫലവും തമ്മില്‍ വലിയ അന്തരമുണ്ടാവാന്‍ തുടങ്ങി. എന്നാല്‍ ഇത്തവണ ഈ കണക്കെടുപ്പില്‍ വളരെ ശ്രദ്ധ പുലര്‍ത്തണമെന്നും കൃത്യമായ കണക്കുകള്‍ നല്‍കണമെന്നുമാണ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.

ഉറച്ച വോട്ടുകള്‍
വോട്ടെടുപ്പ് ദിനത്തില്‍ തന്നെ മുന്നണി സ്ഥാനാര്‍ത്ഥിക്ക് കിട്ടുന്ന ഉറച്ച വോട്ടുകളുടെ കണക്കെടുക്കാനാണ് തീരുമാനം. ഇതിനുള്ള സംഘടനാ സംവിധാനം ഇതിനോടകം തന്നെ സജ്ജമായി കഴിഞ്ഞു. ഉറച്ച വോട്ടുകള്‍, പ്രതീക്ഷയുള്ളത്, പ്രതീക്ഷയില്ലാത്തത് എന്നിങ്ങനെ തിരിച്ചുള്ള കണക്കുകള്‍ വൈകുന്നേരത്തോടെ തന്നെ മേല്‍ ഘടകത്തെ അറിയിക്കണമെന്നാണ് നിര്‍ദേശം. ചാനലുകളിലൂടെ പുറത്ത് വന്ന സര്‍വേകളില്‍ അഭിരമിക്കേണ്ടെന്ന നിര്‍ദേശം എല്ലാ ഘടകങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.

സ്പെഷ്യല്‍ സ്ക്വാഡ്
വോട്ടുകളുടെ കണക്കുകള്‍ രേഖപ്പെടുത്താന്‍ എല്ലാ മണ്ഡലങ്ങളിലും സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളില്‍ പാര്‍ട്ടി വോട്ടുകള്‍ രേഖപ്പെടുത്തിയെന്ന് ഉറപ്പിക്കണം. 50 വോട്ടര്‍മാര്‍ക്ക് രണ്ടോ മുന്നോ പേര് എന്ന നിലയില്‍ ഇതിനായി പ്രത്യേക സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും.

കൃത്യമായ കണക്ക്
ബുത്തുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് ഒരോ മണ്ഡലത്തിലേക്ക് കൃത്യമായ കണക്ക് പോളിങ് പൂര്‍ത്തിയായി രണ്ട് മണിക്കൂറിനകം അതത് ജില്ലാ കമ്മറ്റികള്‍ക്ക് നല്‍കും. തിരഞ്ഞെടുപ്പിന് പിറ്റേന്ന് ബുധനാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഒരോ മണ്ഡലത്തിലേയും കണക്കുകള്‍ വിലയിരുത്തും.

ബിജെപി ജയിക്കില്ല
ഈ ഉറച്ച വോട്ടുകളുടെ കണക്കെടുപ്പിന് പുറമെ ഫലത്തില്‍ നിര്‍ണ്ണായകമാവുന്ന മറ്റ് ഘടകങ്ങളും സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയാവും. മത്സരം കടുത്തതാണെങ്കിലും സംസ്ഥാനത്ത് പൊതുവെ തുടര്‍ഭരണമെന്ന വികാരം നിലനില്‍ക്കുന്നുണ്ടെന്നാണ് സിപിഎം വിലയിരുത്തുന്നത്. അതോടൊപ്പം തന്നെ നേമത്തും മഞ്ചേശ്വരത്തും ബിജെപി വിജയിക്കാന്‍ പോവുന്നില്ലെന്ന വിശ്വാസവും സിപിഎമ്മിനുണ്ട്.

നേമം തിരികെ പിടിക്കും
മഞ്ചേശ്വരത്ത് മത്സരം യുഡിഎഫിനും എല്‍ഡിഎഫിനും ഇടയിലാണ്. ഇവിടെ യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയാലും ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് ജയിക്കാന്‍ ഇടയില്ല. നേമം മണ്ഡലം വി ശിവന്‍കുട്ടിയിലൂടെ പാര്‍ട്ടി തിരികെ പിടിക്കും. കെ മുരളീധരന് വന്നതോടെ കഴിഞ്ഞ തവണ ബിജെപിയിലേക്ക് പോയ വലിയൊരു വിഭാഗം വോട്ടുകള്‍ ഇത്തവണ തിരികെ വരും. ഇത് ബിജെപിക്ക് തിരിച്ചടിയാവും. അതോടെ ശിവന്‍കുട്ടിയുടെ വിജയം ഉറപ്പിക്കാമെന്നാണ് പ്രതീക്ഷ.

മധ്യകേരളത്തില്‍
സുരേന്ദ്രന് മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമായ കോന്നിയിലും ബിജെപി മൂന്നാമതാകും. ബിജെപിക്ക് സ്ഥാനാർഥികൾ ഇല്ലാതായ ഗുരുവായൂരും തലശ്ശേരിയില്‍ സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്താന്‍ സാധിക്കും. മധ്യകേരളത്തില്‍ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നു. വടക്കന്‍ കേരളത്തിലെ നിലവിലെ സീറ്റുകള്‍ നിലനിര്‍ത്താനും ഏഴിലേറെ യുഡിഎഫ് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
Recommended Video

പ്രചരണത്തില്‍ മുന്നേറി
പ്രചരണത്തില്‍ എല്ലാ ഘട്ടത്തിലും യുഡിഎഫിനേക്കാന് മുന്നിട്ട് നില്ക്കാന് സാധിച്ചു. വികസന വിഷയങ്ങള്‍ വിചാരിച്ചത്ര ചര്‍ച്ചയായില്ലെങ്കിലും ഭരണവിരുദ്ധവികാരം പ്രചാരണത്തിെൻറ ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല. പകരം ഭരണത്തിന് ഒരു േവാട്ട് കൊടുക്കണമെന്ന വികാരം ദൃശ്യമാണ്. ശബരിമല വിഷയം യുഡിഎഫും എന്‍ഡിഎയും ഉയര്‍ത്തിക്കൊണ്ട് വന്നെങ്കിലും അത് കാര്യമായി ചര്‍ച്ചയായില്ലെന്ന വിലയിരുത്തലും പാര്‍ട്ടിക്കുണ്ട്.
-
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട












Click it and Unblock the Notifications