കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയരാഘവന്‍ വന്നതോടെ സിപിഎം സ്വീകരിക്കുന്നത് ബിജെപി ശൈലി, തുറന്നടിച്ച് കുഞ്ഞാലിക്കുട്ടി!!

Google Oneindia Malayalam News

മലപ്പുറം: എ വിജയരാഘവന്‍ സംസ്ഥാന സെക്രട്ടറിയായതോടെ സിപിഎം വര്‍ഗീയ പറയാന്‍ തുടങ്ങിയെന്ന് പികെ കുഞ്ഞാലിക്കുട്ടി. സിപിഎം ബിജെപിയുടെ ശൈലയിലേക്ക് മാറിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗാണ് കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന വിജയരാഘവന്റെ വിമര്‍ശനത്തെ ശക്തമായി നേരിടുകയാണ് ലീഗ് അടക്കമുള്ളവര്‍. അതിന്റെ ഭാഗമായിട്ടാണ് കുഞ്ഞാലിക്കുട്ടിയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. അതേസമയം ന്യൂനപക്ഷ സംവരണ അനുപാതം അടക്കം ക്രൈസ്തവ സഭകള്‍ ഉന്നയിക്കുന്ന വിഷയങ്ങളിലെല്ലാം യുഡിഎഫ് അനുകൂല നിലപാട് എടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

1

കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രനും കെ സുധാകരനും കടുത്ത രീതിയില്‍ തന്നെ വിജയരാഘവനെതിരെ രംഗത്ത് വന്നിരുന്നു. വിജയരാഘവന്‍ ഇരിക്കുന്ന സ്ഥാനത്തെ അപമാനിക്കാന്‍ തനിക്ക് താല്‍പര്യമില്ല. എന്നാല്‍ കനക സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് യാതൊരു തെറ്റുമില്ല. ഇനിയും പാണക്കാട്ടെത്തി നേതാക്കളെ കാണുമെന്നും സുധാകരന്‍ പഞ്ഞു. അതേസമയം ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കുന്നവരാണ് കോണ്‍ഗ്രസിനെയും ലീഗിനെയും കുറ്റപ്പെടുത്തുന്നതെന്ന് മുല്ലപ്പള്ളിയും പറഞ്ഞു.

അതേസമയം 80:20 എന്ന ന്യൂനപക്ഷ സംവരണ അനുപാതത്തില്‍ അടക്കം ക്രിസ്തീയ സഭകള്‍ക്ക് പരാതിയുണ്ട്. അവര്‍ ഉന്നയിക്കുന്ന ഗൗരവതരമായ വിഷയങ്ങളിലെല്ലാം പരസ്പര വിരുദ്ധമായ താല്‍പര്യങ്ങള്‍ ഉണ്ടെങ്കില്‍ സമന്വയത്തിലൂടെ പരിഹാരമുണ്ടാക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പൊതു നയത്തിലും പ്രകടന പത്രികയിലും ക്രിസ്തീയ സഭകളുടെ വികാരം കൂടി ഉള്‍പ്പെടുത്തണമെന്ന സഭാ നേതൃത്വങ്ങളുടെ ആവശ്യവും പരിഗണിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കഴിഞ്ഞ ദിവസം സഭാ നേതൃത്വങ്ങളെ കണ്ട് അനുനയ ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ആരംഭിച്ച സാഹചര്യത്തില്‍ മുസ്ലീം ലീഗിന്റെ പ്രതികരണത്തിന് വലിയ പ്രസക്തിയുണ്ട്.

Recommended Video

cmsvideo
രൂക്ഷ വിമർശനവുമായി വീണ്ടും എ വിജയരാഘവൻ | Oneindia Malayalam

സിപിഎം ബിജെപിയുടെ ശൈലിയിലേക്കാണ് മാറുന്നത്. ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിച്ച് നിര്‍ത്തി അധികാരം പിടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എ വിജയരാഘവന്റെ വരവിന് ശേഷമാണ് ഈ ശൈലി മാറ്റമുണ്ടായത്. യഥാര്‍ത്ഥ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് പോലും ഈ ശൈലീമാറ്റത്തില്‍ എതിര്‍പ്പുണ്ട്. മുമ്പൊക്കെ ഇടതുപക്ഷം മതഭിന്നതയുണ്ടാക്കുന്ന രാഷ്ട്രീയം ഉന്നയിക്കാറില്ലായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ നീക്കം അവര്‍ക്ക് രാഷ്ട്രീയ നഷ്ടമുണ്ടാക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അതേസമയം പ്രസ്താവനയില്‍ നിന്ന് പിന്നോട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

English summary
kerala assembly election 2021: cpm have talking like bjp says pk kunhalikkutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X