കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ട എന്ന് പറയില്ല; സിപിഎം നിലപാട് വിശദീകരിച്ച് വിജയരാഘവന്‍

Google Oneindia Malayalam News

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പ്രധാന ആയുധമായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് ബന്ധം. തീവ്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു അന്നത്തെ ആരോപണം. ഈ വിഷയം പ്രചരിപ്പിക്കുന്നതില്‍ മുന്നിലുണ്ടായിരുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട് തങ്ങളെ കാണാനെത്തിയതിലും വര്‍ഗീയത കണ്ട വിജയരാഘവന്റെ പ്രസ്താവന ഏറെ വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന ചര്‍ച്ചയാകുകയാണ്.

j

ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ട എന്ന് പറയില്ലെന്നാണ് വിജയരാഘവന്റെ പുതിയ പ്രതികരണം. വോട്ട് വേണ്ട എന്ന് പറയുന്നത് രാഷ്ട്രീയ ഭാഷയല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജമാഅത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കില്ലെന്ന് വിജയരാഘവന്‍ വിശദീകരിച്ചു. കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നയമാണ് സ്വീകരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത് ഇടുതപക്ഷമാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ പരിഗണിക്കാതെ ആര്‍എസ്എസിന്റെ ഹിന്ദുത്വ വര്‍ഗീയതക്കെതിരെ പോരാടുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷമെന്നും വിജയരാഘവന്‍ പറഞ്ഞു.

പുതിയ ആവശ്യവുമായി കേരള കോണ്‍ഗ്രസ്; 12+4 വേണം, ജോസ് കെ മാണിയെ മെരുക്കാന്‍ പിണറായി നേരിട്ട്പുതിയ ആവശ്യവുമായി കേരള കോണ്‍ഗ്രസ്; 12+4 വേണം, ജോസ് കെ മാണിയെ മെരുക്കാന്‍ പിണറായി നേരിട്ട്

2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ധാരണയുണ്ടാക്കിയിരുന്നു എന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നേരത്തെ സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് മുതിര്‍ന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി അടുത്ത വെല്‍ഫെയര്‍ പാര്‍ട്ടി ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും സഹകരിച്ചു പ്രവര്‍ത്തിച്ചു. ഇത് രാഷ്ട്രീയ ആയുധമാക്കുകയാണ് ഇടതുപക്ഷം ചെയ്തത്.

സര്‍വ്വെ കഴിഞ്ഞു; ജയസാധ്യതയുള്ള പട്ടികയുമായി പിജെ ജോസഫ്, ജോസിനും കോണ്‍ഗ്രസിനും പണിയാകുംസര്‍വ്വെ കഴിഞ്ഞു; ജയസാധ്യതയുള്ള പട്ടികയുമായി പിജെ ജോസഫ്, ജോസിനും കോണ്‍ഗ്രസിനും പണിയാകും

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

യുഡിഎഫ് നേതൃത്വം ജമാഅത്ത് നേതാക്കളുമായി ചര്‍ച്ച നടത്തിയത് വര്‍ഗീയ നീക്കമാണെന്ന് സിപിഎം നേതൃത്വം ആരോപിച്ചിരുന്നു. മുസ്ലിം ലീഗിനെയും വര്‍ഗീയമായി ചിത്രീകരിച്ച വിജയരാഘവനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ വരെ അഭിപ്രായമുയര്‍ന്നു. ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ട എന്ന് പറയില്ല എന്ന വിജയരാഘവന്റെ പ്രസ്താവന വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയായേക്കാം. യുഡിഎഫ് വിഷയം ഏറ്റെടുക്കാനാണ് സാധ്യത.

മുസ്ലിം ലീഗിന്റെ കിടിലന്‍ നീക്കം; കാരാട്ട് റസാഖുമായി ചര്‍ച്ച... തിരിച്ചെത്തിക്കാന്‍ ശ്രമം, റസാഖിന്റെ പ്രതികരണംമുസ്ലിം ലീഗിന്റെ കിടിലന്‍ നീക്കം; കാരാട്ട് റസാഖുമായി ചര്‍ച്ച... തിരിച്ചെത്തിക്കാന്‍ ശ്രമം, റസാഖിന്റെ പ്രതികരണം

ആരെയും ആകര്‍ഷിപ്പിക്കും റിതിക സിങിന്റെ ഈ ചിത്രങ്ങള്‍

English summary
Kerala Assembly Election 2021: CPM will not says need not Jamaat Islami vote- A Vijayaraghavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X