എതിരാളികളെ കായികമായ് നേരിടുന്നത് കേരളത്തിലെ സിപിഎമ്മിന്റെ സ്ഥിരം ശൈലി; കെസി വേണുഗോപാൽ
തിരുവനന്തപുരം; യുഡിഎഫ് ഉയർത്തുന്ന രാഷ്ട്രീയ വിഷയങ്ങൾക്ക് മറുപടിയില്ലാതാവുമ്പോൾ എതിരാളികളെ കായികമായ് നേരിടുന്നതും വ്യക്തിഹത്യ ചെയ്യുന്നതും കേരളത്തിലെ സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണെന്ന് കെസി വേണുഗോപാൽ.എന്നാൽ ഇപ്പോൾ അത്യന്തം നിന്ദ്യമായ വിധത്തിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയും വനിതാ സ്ഥാനാർത്ഥികൾക്കു നേരെ അക്രമമഴിച്ചു വിട്ടും സിപിഎം പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണ്.
കായംകുളത്തെ യു ഡി എഫ് സ്ഥാനാർത്ഥി അരിതാ ബാബുവിന്റെ വീടാക്രമിച്ചതിലൂടെ സി പി എം പ്രതിനിധാനം ചെയ്യുന്ന ഹിംസാത്മക രാഷ്ട്രീയം ഒരിക്കൽക്കൂടി പുറത്തു വന്നിരിക്കയാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ഇല്ലായ്മകളോട് പടവെട്ടി, അധ്വാനിച്ച് ജീവിതം തള്ളി നീക്കുന്ന, സ്ത്രീശാക്തീകരണത്തിനു തന്നെ അഭിമാനമായി പൊതുപ്രവർത്തന രംഗത്ത് ചുവടുറപ്പിച്ച സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥികളിലൊരാളായ അരിതാ ബാബുവിന് സമൂഹത്തിൽ നിന്നും ലഭിക്കുന്ന പൊതുസ്വീകാര്യതയിൽ വിറളി പിടിച്ചാണ് സി പി എം ഇത്തരം അതിക്രമങ്ങൾക്ക് മുതിരുന്നത്.
സമാനമായ രീതിയിൽ മാനന്തവാടിയിലെ യു ഡി എഫ് സ്ഥാനാർത്ഥി പി കെ ജയലക്ഷ്മിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരെയും സി പി എമ്മുകാർ ആക്രമണം അഴിച്ചു വിടുകയുണ്ടായി.
എല്ലാ രാഷ്ട്രീയ മര്യാദകളും ലംഘിച്ച് തിരഞ്ഞെടുപ്പിൽ പോലും അക്രമരാഷ്ട്രീയം അഴിച്ചു വിട്ട്
സിപി എം നൽകുന്ന സന്ദേശമെന്താണ് ?
സ്ത്രീകൾക്കു വേണ്ടി ശബ്ദമുയർത്തുന്ന സാംസ്കാരിക ലോകം വനിതാ നേതാക്കൾക്കെതിരായ ഈ അതിക്രമത്തിനെതിരെ ശക്തമായ് പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ പൊതു സമൂഹം ഇത്തരം രാഷ്ട്രീയ അസഹിഷ്ണുതക്ക് ബാലറ്റിലൂടെ മറുപടി നൽകുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും വേണുഗോപാൽ പറഞ്ഞു.
'തുടര്‍ഭരണത്തില്‍ എനിക്കത്ര താല്‍പര്യമില്ല'; കാരണം എന്തെന്ന് പറഞ്ഞ് ഇന്നസെന്റ്
തോമസ് ഐസക് രാജ്യസഭ സ്ഥാനാർത്ഥി?; പുതിയ നീക്കവുമായി സിപിഎം..
ഹോട്ട് ലുക്കില്‍ പൂജ ജാവേരി, ചിത്രങ്ങള്‍ കാണാം