Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ഷാഫിക്ക് പകരം മത്സരിക്കാനില്ലെന്ന് ഗോപിനാഥ്, സ്ഥാനാര്‍ത്ഥിത്വം അടിച്ചേല്‍പ്പിക്കരുത്!!

പാലക്കാട്: ഷാഫി പറമ്പിലിനെ മാറ്റി തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ എവി ഗോപിനാഥ്. താന്‍ പാലക്കാട് മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് ഗോപിനാഥ് വ്യക്തമാക്കി. തനിക്ക് നിയമസഭാ സീറ്റ് വേണ്ടെന്നും, താന്‍ സ്ഥാനാര്‍ത്ഥിയാവുന്നതിലൂടെ പരിഹരിക്കാവുന്നതല്ല ഇപ്പോഴുള്ള വിഷയമെന്നും ഗോപിനാഥ് പറഞ്ഞു. അതേസമയം കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന സൂചനയാണ് ഗോപിനാഥിന്റെ വാക്കുകളില്‍ പ്രകടമാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അനുനയ ചര്‍ച്ചകള്‍ക്ക് ശേഷം ഗോപിനാഥിനെ പാലക്കാട് ഡിസിസി അധ്യക്ഷനാക്കുമെന്നായിരുന്നു കരുതിയത്.

1

കെ സുധാകരന്‍ നേരിട്ടെത്തിയാണ് ഗോപിനാഥിനെ അനുനയിപ്പിച്ചത്. നേരത്തെ അദ്ദേഹത്തെ ഡിസിസി അധ്യക്ഷനാക്കാനുള്ള നീക്കം ഗ്രൂപ്പ് പോരില്‍ ഗോപിനാഥിന് നഷ്ടമാവുകയായിരുന്നു. അതേസമയം സിപിഎം ഗോപിനാഥിനെ സിപിഎമ്മില്‍ എത്തിക്കാനുള്ള ശ്രമം ശക്തമായി തന്നെ നടത്തുന്നുണ്ട്. പാലക്കാട് മണ്ഡലത്തില്‍ അദ്ദേഹം മത്സരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഗോപിനാഥിനെ കൂടെ നിര്‍ത്താന്‍ എല്ലാ ശ്രമവും നടത്തുന്നുണ്ട്. ഡിസിസി അധ്യക്ഷനാക്കിയുള്ള പ്രഖ്യാപനം വൈകില്ലെന്നാണ് സൂചന. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം ഗോപിനാഥ് നിഷേധിച്ചത് വലിയ വെല്ലുവിളിയായി കോണ്‍ഗ്രസിന് മാറിയിരിക്കുകയാണ്.

ഗുണകരമായ നേതൃത്വമാണ് പാലക്കാട് വരേണ്ടതെന്ന് ഗോപിനാഥ് പയുന്നു. തനിക്ക് മത്സരിക്കാന്‍ മനസ്സില്ലെന്ന് പറഞ്ഞതാണ്. എന്നിട്ടും എന്തിനാണ് സ്ഥാനാര്‍ത്ഥിത്വം അടിച്ചേല്‍പ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്റെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ വെച്ചപ്പോഴൊന്നും എന്നോട് ആലോചിച്ചിട്ടില്ല. ആരെയെങ്കിലും കൊണ്ടുവന്ന് അവസാനിപ്പിക്കാനാണ് നേതൃത്വം ശ്രമിച്ചതെന്നും ഗോപിനാഥ് പറഞ്ഞു. വിമത നീക്കം ഗോപിനാഥിനെ മത്സരിപ്പിക്കുന്നതിലൂടെ പരിഹരിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതിയത്. എന്നാല്‍ ഗോപിനാഥ് സ്ഥാനാര്‍ത്ഥിത്വം വേണ്ടെന്ന് വന്നതോടെ കോണ്‍ഗ്രസ് ശരിക്കും പ്രതിസന്ധിയിലായി.

പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

പാലക്കാട് ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠനെതിരെ ശക്തമായ എതിര്‍പ്പുകള്‍ നേതാക്കള്‍ക്കിടയിലുണ്ട്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാന്‍ ശ്രീകണ്ഠന് സാധിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പിലെ മോശം പ്രകടനം കൂടിയായപ്പോള്‍ അദ്ദേഹത്തെ മാറ്റണമെന്ന മുറവിളി ശക്തമായിരിക്കുകയാണ്. എന്നാല്‍ ഗ്രൂപ്പ് പരിഗണന കാരണം ശ്രീകണ്ഠന്‍ മാറിയിട്ടില്ല. നേരത്തെ മോശം പ്രകടനം നടത്തിയ ജില്ലയിലെ അധ്യക്ഷന്‍മാര്‍ മാറണമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് ശ്രീകണ്ഠന് പകരം ഗോപിനാഥ് വരാനാണ് സാധ്യത. ഇനിയും തീരുമാനം വൈകിയാല്‍ അദ്ദേഹം സിപിഎം സ്ഥാനാര്‍ത്ഥിയാവുമെന്ന് ഉറപ്പാണ്.

ബാത്ത് ടബ്ബിൽ ഫോട്ടോഷൂട്ടുമായി പൂജ ഗുപ്ത. ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    രാഷ്ട്രീയ ജീവിതവും വിശേഷങ്ങളും പങ്ക് വച്ച്എല്‍ദോസ് കുന്നപ്പിള്ളി ​| Oneindia Malayala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+