പത്തനാപുരത്ത് മോഹൻലാൽ ഗണേഷ് കുമാറിന് വേണ്ടി പ്രചരണം നയിച്ചെങ്കിലും തനിക്ക് സംഭാവന നൽകി; തുറന്ന് പറഞ്ഞ് ജഗദീഷ്
തിരുവന്തപുരം; ഇത്തവണ മലയാള സിനിമയിൽ നിന്ന് മൂന്ന് പേരാണ് തിരഞ്ഞെടുപ്പ് ഗോദയിൽ മത്സരിക്കാൻ ഇറങ്ങിയിരിക്കുന്നത്. നടനും എംപിയുമായ സുരേഷ് ഗോപി, ഗണേഷ് കുമാർ, ധർമജൻ ബോൾഗാട്ടി. നടൻമാർ മത്സരിക്കുന്നതോടെ ഇവർക്ക് വേണ്ടി മറ്റ് താരങ്ങൾ പ്രചരണത്തിനിറങ്ങുമെന്ന കാര്യത്തിൽ സംശയമില്ല. ധർമജന് വേണ്ടി അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയായ രമേഷ് പിഷാരഡി പ്രചരണം നയിക്കുന്നുണ്ട്.
പത്തനാംപുരത്ത് മത്സരിക്കുന്ന ഗണേഷ് കുമാറിന് വേണ്ടി ഇത്തവണയും നടൻ മോഹൻലാൽ പ്രചാരണത്തിന് ഇറങ്ങുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. അതിനിടെ 2016 ൽ ഗണേഷിന് വേണ്ടി മോഹൻലാൽ പ്രചരണം നയിച്ച സംഭവത്തിൽ ചില തുറന്ന പറച്ചിലുകൾ നടത്തുകയാണ് നടൻ ജഗദീഷ്. 2016 ൽ ഗണേഷിന്റെ എതിർ സ്ഥാനാർത്ഥിയായിരുന്നു ജഗദീഷ്.
അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

മോഹൻലാൽ പ്രചരണത്തിനിറങ്ങി
താരങ്ങൾ തമ്മിലുളള ത്രികോണ പോരാട്ടത്തിനായിരുന്നു 2016 ൽ പത്തനാപുരം സാക്ഷ്യം വഹിച്ചത്. എൽഡിഎഫിന് വേണ്ടി ഗണേഷ് കുമാറും യുഡിഎഫിന് വേണ്ടി ജഗദീഷും എൻഡിഎയ്ക്ക് വേണ്ടി ഭീമൻ രഘുവുമായിരുന്നു മത്സരിച്ചത്.അന്ന് താരങ്ങൾ പലരും പ്രചരണത്തിനിറങ്ങിയെങ്കിലും ഇടതു സ്ഥാനാർത്ഥിയായ ഗണേഷ് കുമാറിന് വേണ്ടി മോഹൻലാൽ പ്രചരണം നയിച്ചത് വലിയ വാർത്തയായിരുന്നു.

വേദനിപ്പിച്ചുവെന്ന്
തന്റെ സുഹൃത്ത് കൂടിയായിട്ടും ലാൽ എന്തുകൊണ്ടാണ് ഗണേഷ് കുമാറിന് വേണ്ടി മാത്രം വോട്ടഭ്യർത്ഥിച്ചതെന്നും അതിൽ തനിക്ക് വേദനയുണ്ടെന്നുമായിരുന്നു സംഭവത്തിൽ അന്ന് ജഗദീഷ് പരസ്യമായി പ്രതികരിച്ചത്. ഗണേഷ് ബ്ലാക്ക് മെയില്‍ ചെയ്താണ് മോഹന്‍ലാലിനെ പ്രചരണത്തിന് കൊണ്ടു വന്നതെന്ന ആരോപണവും ജഗദീഷ് അന്ന് തൊടുത്തുവിട്ടു.

അമ്മയ്ക്കുള്ളിലെ ധാരണ
എൻഡിഎ സ്ഥാനാർത്ഥിയായ ഭീമൻ രഘുവും തന്റെ ദുഖം അന്ന് പ്രകടിപ്പിച്ചിരുന്നു. അതേസമയം താരങ്ങള്‍ തമ്മില്‍ മത്സരിക്കുന്നിടത്ത് പ്രചരണത്തിന് പോകരുതെന്ന അമ്മയ്ക്കുള്ളിലെ ധാരണ തെറ്റിക്കുന്നതായിരുന്നു ലാലിന്റെ നടപടിയെന്ന വിമർശനമായി കോൺഗ്രസ് സഹയാത്രികൻ കൂടിയായ സലീം കുമാർ അന്ന് വിമർശിച്ചത്.

ഇപ്പോൾ പിണക്കമില്ല
അതേസമയം അന്ന് മോഹൻലാൽ ഗണേഷ് കുമാറിന് വേണ്ടി പ്രചരണം നയിച്ചതിൽ തനിക്ക് ഇപ്പോൾ പിണക്കമൊന്നുമില്ലെന്ന തുറന്ന പറച്ചിൽ നടത്തുകയാണ് ജഗദീഷ്.മോഹല്‍ലാല്‍ എന്തുകൊണ്ട് ഗണേഷ് കുമാറിന് വേണ്ടി പ്രചരണത്തിന് പോയി എന്ന കാര്യം തനിക്കറിയാം. എന്നാല്‍ അത് വ്യക്തിപരമായ കാര്യമാണ്.അത് രാഷ്ട്രീയത്തില്‍ കൂട്ടിക്കുഴക്കാന്‍ പാടില്ല,ജഗദീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

നല്ല സുഹൃത്താണ്
മോഹൻലാലുമായി തനിക്ക് പിണക്കമൊന്നും ഉണ്ടായിട്ടില്ല. അന്ന് അദ്ദേഹം ഗണേഷ് കുമാറിന് വേണ്ടി പോയത് തന്നോടുള്ള അനിഷ്ടം കൊണ്ടല്ല.ഗണേഷ് കുമാറിനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടും ഇല്ല. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. അന്ന് അദ്ദേഹത്തിന് അങ്ങനെയൊരു തിരുമാനം എടുക്കേണ്ടി വന്നു. ഇപ്പോഴും ഞങ്ങൾ നല്ല സൗഹൃദത്തിൽ തന്നെയാണ്, ജഗദീഷ് പറഞ്ഞു.

മോഹൻലാൽ പണം നൽകി
മറ്റൊരു കാര്യം കൂടിയുണ്ട്.ആ സമയത്ത് താൻ തിരഞ്ഞെടുപ്പിനായി പിരിവൊന്നും നടത്തിയിട്ടില്ല. എന്നാൽ തന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ലാൽ എനിക്ക് സംഭാവന നൽകി. അപ്പോൾ ഞാൻ ജയിച്ച് വരണമെന്ന് മോഹൻലാൽ ആഗ്രഹിച്ചിട്ടുണ്ടാകണം, ജഗദീഷ് പറഞ്ഞു.

പിന്തുണച്ചിരുന്നു
മമ്മൂട്ടി തനിക്ക് പൈസ തന്നിട്ടില്ലെങ്കിലും തന്നെ പിന്തുണയ്ക്കുന്ന രൂപത്തില്‍ ചില കോട്ടുകള്‍ ഫേസ്ബുക്കില്‍ ഇട്ടിരുന്നുവെന്ന് ജഗദീഷ് പറഞ്ഞു.ഒപ്പം ഇത്തവണ കൊല്ലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ ജയിക്കണമെന്നും ജഗദീഷ് പറഞ്ഞു. മുകേഷ് സുഹൃത്താണ് പക്ഷെ ബിന്ദു കൃഷ്ണ ജയിക്കണമെന്നാണ് ആഗ്രഹം, ജഗദീഷ് വ്യക്തമാക്കി.

ബിന്ദു കൃഷ്ണ ജയിക്കണമെന്ന്
കൊല്ലത്ത് ഇത്തവണ യുഡിഎഫിനായി ബിന്ദു കൃഷ്ണയും എൽഡിഎഫിനായി മുകേഷുമാണ് മത്സരിക്കുന്നത്. ഇത്തവണയും കോണ്‍ഗ്രസ് തന്നോട് മത്സരിക്കുന്നോ എന്ന് ചോദിച്ചിരുന്നെന്നും എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നെന്നും ജഗദീഷ് പറഞ്ഞു.
ഗ്ലാമറസ് ലുക്കിൽ ജിനാൽ ജോഷി- ചിത്രങ്ങൾ കാണാം
Recommended Video
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications