സഖാക്കൾ ഇതിന് അപ്പുറവും ചെയ്യും; തനിക്കെതിരെ വ്യാജ പ്രചാരണമെന്ന് ജോസ് വാഴക്കന്‍
എറണാകുളം: സൈബര്‍ സഖാക്കള്‍ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ തമ്മിലടി എന്ന് പറഞ്ഞു സഖാക്കൾ പ്രചരിപ്പിച്ച വീഡിയോ നിയമസഭ തെരഞ്ഞെടുപ്പ് എത്തിയപ്പോൾ ജോസഫ് വാഴക്കനെ തല്ലുന്നതായി മാറിയിട്ടുണ്ടെന്നാണ് ജോസഫ് വാഴക്കന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. എനിക്ക് ഈ സംഭവവുമായി പുലബന്ധം പോലുമില്ല. ഈ വീഡിയോയിൽ കാണുന്നത് ആരാണെന്നോ, സംഭവം എവിടെ നടന്നെന്നോ, എന്താണ് സംഭവമെന്നോ അന്തസ്സുള്ളവരാണെങ്കിൽ ഇടത് പക്ഷം വ്യക്തമാക്കണണമെന്നും അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
പിസി ജോര്‍ജ് ഇത്തവണ ഞെട്ടും; പൂഞ്ഞാറിലെ പിസിയുടെ ശക്തി ചോര്‍ത്താന്‍ ഇടത് തന്ത്രം ഓണ്‍ലൈന്‍ വഴി
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ തമ്മിലടി എന്ന് പറഞ്ഞു സഖാക്കൾ പ്രചരിപ്പിച്ച വീഡിയോ നിയമസഭ തെരഞ്ഞെടുപ്പ് എത്തിയപ്പോൾ ജോസഫ് വാഴക്കനെ തല്ലുന്നതായി മാറിയിട്ടുണ്ട്.
പണ്ടേ ഉളുപ്പില്ലാത്ത വർഗമാണല്ലോ സഖാക്കൾ, അപ്പോൾ ഇതിന്റെ അപ്പുറവും ചെയ്യും. ഇതിന് മുൻപും സൈബർ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തതോടെ സംഘടിതമായി എനിക്ക് നേരെ സൈബർ ആക്രമണം നടത്തുന്നത് ഒരു മുഴുവൻ സമയ ജോലിയായി ഏറ്റെടുത്ത കുറച്ചു പേരുണ്ട്. ആദ്യമൊക്കെ അവഗണിക്കുകയായിരുന്നു പതിവ്. ചിലതെല്ലാം പരാതി നൽകി നിയമവഴിക്ക് പോയിട്ടുണ്ട്.
ഈ വീഡിയോ പോസ്റ്റ് ചെയ്ത് അത് ഞാൻ ആണെന്ന പേരിലാണ് വ്യാജ പ്രചരണം. എനിക്ക് ഈ സംഭവവുമായി പുലബന്ധം പോലുമില്ല. ഈ വീഡിയോയിൽ കാണുന്നത് ആരാണെന്നോ, സംഭവം എവിടെ നടന്നെന്നോ, എന്താണ് സംഭവമെന്നോ അന്തസ്സുള്ളവരാണെങ്കിൽ ഇടത് പക്ഷം വ്യക്തമാക്കണം. മൂന്നോ നാലോ സൈബർ ഗുണ്ടകളിലൂടെയാണ് ഈ വീഡിയോ സിപിഎം രംഗത്തിറക്കിയത്. അവരുടെ ഫേസ്ബുക്ക് പ്രൊഫൈൽ പോസ്റ്റിനോപ്പം ചേർക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍-ചിത്രങ്ങള്‍ കാണാം
രാഷ്ട്രീയം മാന്യമായി പറഞ്ഞു ജയിക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ഇത് പോലെ പച്ചക്കള്ളം പ്രചരിപ്പിച്ചു കൊണ്ട് നെറികെട്ട രാഷ്ട്രീയം കളിക്കുകയല്ല വേണ്ടത്. എനിക്കെതിരെ നടത്തുന്ന ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും.
യൂറോമില്യൺസ് ലോട്ടറി; ലോകത്തെ ഏറ്റവും വലിയ ലോട്ടറി നറുക്കെടുപ്പില്‍ നിങ്ങള്‍ക്കും പങ്കാളിയാവാം