Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളീധരന്‍ നേമത്ത് തന്നെ, ബിജെപിയെ പൂട്ടും, കോണ്‍ഗ്രസ് പട്ടികയില്‍ ഇടപെട്ട് സോണിയ, മാറ്റമുണ്ടാകുമോ?

ദില്ലി: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടപെട്ട് സോണിയാ ഗാന്ധി. അപ്രതീക്ഷിത നീക്കമായിരുന്നു. ചില മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് സൂചന. കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കേരളത്തില്‍ നിന്ന് അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്രചാരണത്തിനുള്ള ഒരുക്കങ്ങളും അദ്ദേഹം തുടങ്ങിയെന്നാണ് സൂചന. ഇതോടെ ബിജെപിക്കെതിരെ കടുത്ത പോരാട്ടത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. അതേസമയം തര്‍ക്കമുള്ള സീറ്റുകളില്‍ ചര്‍ച്ചയ്ക്ക് ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും മുന്‍കൈ എടുത്തിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

സോണിയ ഇടപെട്ടു

സോണിയ ഇടപെട്ടു

ദില്ലിയില്‍ നാടകീയ നീക്കങ്ങളാണ് നടന്നത്. കേരളത്തിലെ പട്ടിക സോണിയാ ഗാന്ധി കാണണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. സമിതിയെ സോണിയ വിളിച്ച് വരുത്തി. ചില മാറ്റങ്ങള്‍ പട്ടികയില്‍ വന്നേക്കും. ഇന്ന് രാവിലെ പ്രഖ്യാപിക്കാനിരുന്നപ്പോഴാണ് സോണിയ ഇക്കാര്യത്തില്‍ ഇടപെട്ടത്. നേമത്തെ പട്ടികയുടെ കാര്യവും സോണിയ പരിശോധിക്കും. ചില സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ സോണിയക്ക് അതൃപ്തിയുണ്ട്. അതാണ് പട്ടിക പരിശോധിക്കാന്‍ കാരണം. ഗ്രൂപ്പ് കളിയാണെന്ന കാര്യവും സോണിയയെ ചൊടിപ്പിച്ചിട്ടുണ്ട്.

മുരളീധരന്‍ തന്നെ വരും

മുരളീധരന്‍ തന്നെ വരും

കെ മുരളീധരന്‍ നേമത്ത് മത്സരിക്കുമെന്നാണ് സൂചന. അദ്ദേഹത്തിന്റെ പേര് അനുമതിക്കായി സോണിയക്ക് നല്‍കി. സംസ്ഥാനത്ത് നിന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുരളിയുടെ പേര് അംഗീകരിച്ചിട്ടുണ്ട്. ഇതോടെ അദ്ദേഹം മത്സരിക്കാനുള്ള സാധ്യതയേറി. എന്നാല്‍ എംപിമാര്‍ ഒരാള്‍ മാത്രം മത്സരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടാവുമെന്ന് ഉറപ്പാണ്. ആ പ്രശ്‌നങ്ങള്‍ പരിഹരിക്കുക ഉമ്മന്‍ ചാണ്ടിയുടെ ജോലിയാണ്. ഒപ്പം മുല്ലപ്പള്ളിയുമുണ്ടാവും.

ചര്‍ച്ച ഈ സീറ്റുകളില്‍

ചര്‍ച്ച ഈ സീറ്റുകളില്‍

കോണ്‍ഗ്രസിന് തലവേദനയായി മാറിയിരിക്കുന്നത് നിലമ്പൂര്‍, പട്ടാമ്പി സീറ്റുകളാണ്. ഈ സീറ്റുകളില്‍ പ്രഖ്യാപനം വൈകിയേക്കും. വിവി പ്രകാശിനെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചര്‍ച്ചയ്ക്കായി വിളിച്ചിട്ടുണ്ട്. ഇന്ന് രാത്രി തിരുവനന്തപുരത്ത് വെച്ച് ചര്‍ച്ച നടക്കും. ആര്യാടന്‍ ഷൗക്കത്തിനെയും വിളിപ്പിച്ചിട്ടുണ്ട്. നിലമ്പൂര്‍ സീറ്റിനായി വലിയ സമ്മര്‍ദമാണ് പാര്‍ട്ടിയില്‍ ആര്യാടന്‍ ഷൗക്കത്ത് നടത്തുന്നത്. എന്നാല്‍ ഇനിയും അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.

നേമം കൈവിടില്ല

നേമം കൈവിടില്ല

നേമത്ത് താന്‍ മത്സരിക്കുമെന്ന് മുരളീധരന്‍ പരോക്ഷമായി സൂചിപ്പിച്ചു. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കെസി വേണുഗോപാലും തന്നെ വിളിച്ചിരുന്നുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ ഇളവ് തേടുമെന്നും അറിയിച്ചു. നേമത്തേക്ക് എന്നെ പരിഗണിക്കുന്നുണ്ടാവാം. നേമം ഒരിക്കലും ബിജെപിയുടെ കോട്ടയല്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണെങ്കില്‍ അവിടെ ജയം ഉറപ്പാണ്. രാജഗോപാലിന് നേരത്തെ അവിടെ വ്യക്തിപരമായ വോട്ടാണ് ലഭിച്ചത്. ഇക്കാര്യം അദ്ദേഹം തന്നെ പറഞ്ഞതാണ്. പ്രഖ്യാപനം വന്നാല്‍ ഉടന്‍ നേമത്തേക്ക് പോകുമെന്ന് മുരളീധരന്‍ പറഞ്ഞു.

പ്രചാരണം നാളെ

പ്രചാരണം നാളെ

സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചാല്‍ നാളെ തന്നെ നേമത്ത് പ്രചാരണം തുടങ്ങുമെന്ന് മുരളീധരന്‍ പറയുന്നു. അതേസമയം മുരളീധരന്‍ വടകര വിടുന്ന സാഹചര്യമുണ്ടായാല്‍ അത് കോണ്‍ഗ്രസിന് അടുത്ത വെല്ലുവിളിയാവും. ആരാകും ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ വടകര സ്ഥാനാര്‍ത്ഥിയെന്നത് കോണ്‍ഗ്രസിന് വലിയ തലവേദനയാണ്. സിപിഎം ജയരാജനെ തന്നെ ഇറക്കാന്‍ സാധ്യതയുണ്ട്. വടകര സീറ്റ് നിലനിര്‍ത്തുക കോണ്‍ഗ്രസിന് കടുപ്പമേറിയ കാര്യമാണ്. 2019ലെ തരംഗം ഇപ്പോഴില്ല എന്നതാണ് പ്രതിസന്ധി.

എവിടെ നിന്നാലും ജയിക്കും

എവിടെ നിന്നാലും ജയിക്കും

കെ മുരളീധരന്‍ നേമത്ത് മാത്രമല്ല, കേരളത്തിലെ ഏത് മണ്ഡലത്തിലും ശക്തനാണ്. മുരളിക്ക് ഇളവ് നല്‍കിയാല്‍ മറ്റ് എംപിമാരൊന്നും പ്രശ്‌നം ഉണ്ടാക്കില്ല. ഒരു എംപിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഇളവുകള്‍ നല്‍കാവുന്നതേയുള്ളൂ. മുരളി വന്നാല്‍ മണ്ഡലം പിടിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം താന്‍ മണ്ഡലം മാറില്ലെന്നും, ഇതുവരെ മത്സരിച്ചത് പുതുപ്പള്ളിയില്‍ നിന്നാണെന്നും, ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥികള്‍ റെഡി

സ്ഥാനാര്‍ത്ഥികള്‍ റെഡി

കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് സമവായത്തിലൂടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിരിക്കുകയാണ്. വിഷ്ണുനാഥ് കുണ്ടറയിലേക്ക് മാറാന്‍ റെഡിയാണ്. ആറന്മുളയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ശിവദാസന്‍ നായരാണ് മത്സരിക്കുന്നത്. ഇരിക്കൂര്‍, കല്‍പ്പറ്റ, പട്ടാമ്പി സീറ്റുകളില്‍ ഇനിയും തീരുമാനമായിട്ടില്ല. മലമ്പുഴയിലും തര്‍ക്കം തുടരുകയാണ്. അതേസമയം സീറ്റ് കിട്ടാത്തതിലല്ല കരഞ്ഞതെന്നും, പ്രവര്‍ത്തകരുടെ സ്‌നേഹം കണ്ടാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. കഴിഞ്ഞ ദിവസം സീറ്റില്ലെന്ന വാര്‍ത്തകള്‍ കണ്ട് അവര്‍ കരഞ്ഞിരുന്നു. വിഷ്ണുനാഥുമായി പ്രശ്‌നങ്ങളില്ലെന്നും, കുണ്ടറയില്‍ വിഷ്ണു ഉറപ്പായും ജയിക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

കറുപ്പിന് ഏഴഴക്; കറുപ്പില്‍ തിളങ്ങി ചാര്‍മി കൗര്‍-ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+