• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തില്‍ ഒത്തുതീര്‍പ്പ് മുഖ്യമന്ത്രിയാകുമോ വേണുഗോപാല്‍, മറുപടി ഇങ്ങനെ, രാഹുല്‍ താരപ്രചാരകന്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ ഗ്രൂപ്പ് കളിച്ച് സ്ഥാനാര്‍ത്ഥിത്വം നേടാമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് കെസി വേണുഗോപാല്‍. ഇത്തവണ ഹൈക്കമാന്‍ഡ് നേരിട്ടാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. അതില്‍ രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടി കൃത്യമായ റോളുണ്ടാവും. അതേസമയം ഇനി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പ്രഖ്യാപനങ്ങളുണ്ടാവുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി. പുതുമുഖങ്ങളാണ് വരാന്‍ പോകുന്നതെന്ന വ്യക്തമായ സൂചനയും കോണ്‍ഗ്രസും നല്‍കുന്നുണ്ട്.

സര്‍പ്രൈസ് മുഖ്യമന്ത്രിയാവുമോ?

സര്‍പ്രൈസ് മുഖ്യമന്ത്രിയാവുമോ?

കോണ്‍ഗ്രസ് ജയിച്ചാല്‍ സര്‍പ്രൈസ് മുഖ്യമന്ത്രിയാവുമോ എന്ന ചോദ്യങ്ങളെ വേണുഗോപാല്‍ തള്ളിക്കളഞ്ഞു. പാര്‍ട്ടി ഒരു ഉത്തരവാദിത്തം തന്നിട്ടുണ്ട്. അപ്പോള്‍ ഞാനും കൂടി വന്ന് ആശയക്കുഴപ്പം ഉണ്ടാക്കുന്നില്ല. കോണ്‍ഗ്രസിനെ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് ശ്രദ്ധ. അതിനിടയില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി നടക്കുന്ന ഒരാളായി എന്നെ കണക്കിലെടുക്കേണ്ട. തനിക്ക് അത്തരം താല്‍പര്യങ്ങളില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

രാഹുല്‍ സജീവമാകും

രാഹുല്‍ സജീവമാകും

രാഹുല്‍ ഗാന്ധി കേരളത്തില്‍ സജീവമായി ഉണ്ടാകുമെന്ന് വേണുഗോപാല്‍ സ്ഥിരീകരിച്ചു. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ താരപ്രചാരകന്‍ രാഹുല്‍ തന്നെയാണ്. തമിഴ്‌നാട്ടിലെ മൂന്ന് ദിവസത്തെ പര്യടനം അദ്ദേഹം ആരംഭിച്ചു. വൈകാതെ കേരളത്തിലേക്ക് എത്തും. അതേസമയം രാഹുല്‍ അധ്യക്ഷനായി വരുമോ എന്ന് പറയാനാവില്ല. അദ്ദേഹം അധ്യക്ഷ സ്ഥാനത്തേക്ക് പത്രിക നല്‍കിയാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. പാര്‍ട്ടിക്കുള്ളില്‍ ഇത്തരത്തില്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നതാണെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

ജയിക്കാനായി മാറണം

ജയിക്കാനായി മാറണം

കോണ്‍ഗ്രസ് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ജയിക്കുന്നതിനായി മാറണമം. സാധാരണക്കാരുടെ ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടുകള്‍ പലയിടത്തും പാര്‍ട്ടിയെ ജയിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പാകുമ്പോള്‍ മാത്രം ജനങ്ങളെ സമീപിച്ചാല്‍ അവര്‍ വോട്ട് തരില്ല. കൂട്ടായ തീരുമാനങ്ങള്‍ എടുക്കാനും അതില്‍ ഉറച്ച് നില്‍ക്കാനും കുറച്ച് കൂടി ശക്തമായ സംഘടനാ സംവിധാനം വേണം. കേരളത്തില്‍ ഓരോ തിരഞ്ഞെടുപ്പും വ്യത്യസ്തമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റ് നേടിയെന്ന് കരുതി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആ ട്രെന്‍ഡ് ആവര്‍ത്തിക്കണമെന്നില്ല.

കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം

കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം

ജനങ്ങള്‍ക്ക് സ്വീകാര്യമായവരെ അവര്‍ക്ക് മുന്നില്‍ സ്ഥാനാര്‍ത്ഥികളായി അവതരിപ്പിക്കുക എന്നതാണ് വേണ്ടത്. അത്തരമൊരു പ്രശ്‌നം കോണ്‍ഗ്രസ് തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ടിരുന്നു. യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥി നിര്‍ണയം ജനപിന്തുണയുള്ളവരെ മത്സരിപ്പിക്കുന്നതിലാണ്. ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വിജയിപ്പിക്കാന്‍ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ പോലും സിപിഎമ്മിന് സാധിക്കില്ല. മുന്‍ധാരണയോടെ സ്ഥാനാനാര്‍ത്ഥിയെ കണ്ടാല്‍ അതോടെ തോല്‍വി ഉണ്ടാവുമെന്നും വേണുഗോപാല്‍ പറഞ്ഞു.

ഈ സംസ്ഥാനങ്ങള്‍ ശക്തം

ഈ സംസ്ഥാനങ്ങള്‍ ശക്തം

കോണ്‍ഗ്രസിന് സംഘടനാ ശക്തിയുള്ള നിരവധി സംസ്ഥാനങ്ങളുണ്ട്. കേരളം അതിന്റെ മുന്‍നിരയിലാണ്. കര്‍ണാടകം, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ശക്തമാണ് കോണ്‍ഗ്രസ് സംഘടനാ സംവിധാനം. കോണ്‍ഗ്രസിന്റെ പ്രശ്‌നം സംഘടനാ പ്രവര്‍ത്തനത്തില്‍ നവീകരണമില്ലാത്തതാണ്. ഒരേ പദവിയില്‍ ഒരാള്‍ ദീര്‍ഘകാലം ഇരുന്നാല്‍ എന്ത് പുതുമയാണ് ഉണ്ടാവും. ആ പദവിയില്‍ ഒരാള്‍ മാറാന്‍ തീരുമാനിച്ചാലും അത് നടക്കാത്ത സാഹചര്യം കോണ്‍ഗ്രസിലുണ്ട്.

ഗ്രൂപ്പിനെ ഇല്ലാതാക്കില്ല

ഗ്രൂപ്പിനെ ഇല്ലാതാക്കില്ല

കോണ്‍ഗ്രസില്‍ ഗ്രൂപ്പിനെ ഇല്ലാതാക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമിക്കുന്നില്ല. പക്ഷേ പാര്‍ട്ടിയേക്കാള്‍ വലുതായി ഗ്രൂപ്പ് വളരേണ്ട. അത്തരം സ്ഥാനാര്‍ത്ഥികള്‍ക്ക് ഇത്തവണ സീറ്റുണ്ടാവില്ല. ഈ സീറ്റ് എന്റേതാണ്, അല്ലെങ്കില്‍ ഞാന്‍ പറയുന്നയാളെ സ്ഥാനാര്‍ത്ഥിയാക്കമെന്നൊന്നും പറഞ്ഞാല്‍ ഇത്തവണ നടക്കാന്‍ പോകുന്നില്ല. നേതാക്കളോടുള്ള കൂറല്ല സ്ഥാനാര്‍ത്ഥിത്വത്തിന് ആധാരം. ജയിക്കാന്‍ പറ്റുമോ എന്ന് മാത്രമാണ് പരിശോധിക്കുന്നത്. കോണ്‍ഗ്രസ് അര്‍പ്പിക്കുന്ന വിശ്വാസം കാക്കാന്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും സാധിക്കണം .

ചെറുപ്പക്കാര്‍ വരും

ചെറുപ്പക്കാര്‍ വരും

തുടരെ ജയിക്കുന്നവര്‍ മാത്രമല്ല പുതുമുഖങ്ങളും മത്സരിക്കണം. സ്ത്രീകളും കൂടുതലായി സ്ഥാനാര്‍ത്ഥികളാവണം. പുതിയ കാലഘട്ടത്തിന്റെ ആവശ്യകതകള്‍ അംഗീകരിക്കുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയം ഉണ്ടാവും. ഫെബ്രുവരിയില്‍ അത് ആരംഭിക്കും. അതേസമയം നാല് തവണ മത്സരിച്ചവര്‍ മാറി നില്‍ക്കുമെന്ന കടുത്ത നിബന്ധനയൊന്നും കോണ്‍ഗ്രസിലില്ല. അത് സിപിഎമ്മിലാണ് പ്രായോഗികമാവുക. പറ്റാവുന്ന ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കും. മുല്ലപ്പള്ളി മത്സരിക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ല. മുഖ്യമന്ത്രി ഹൈക്കമാന്‍ഡ് തന്നെ തീരുമാനിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

cmsvideo
  രാഹുല്‍ ഗാന്ധി പ്രചരണത്തില്‍ സജീവമാകുമെന്ന് ഉമ്മന്‍ ചാണ്ടി
  English summary
  kerala assembly election 2021: kc venugopal says he will not become cm candidate in kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X