Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്ത് കേരളം; മുഖ്യമന്ത്രി പറഞ്ഞത് അച്ചട്ട്... വന്‍ തിരിച്ചടി നേരിട്ട് ബിജെപി

തിരുവനന്തപുരം: 'അഞ്ചുകൊല്ലം മുമ്പ് ബിജെപി നേമത്ത് അക്കൗണ്ട് തുറന്നു. അത് ഇത്തവണ ഞങ്ങള്‍ ക്ലോസ് ചെയ്യും.' - മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളായിരുന്നു ഇത്. ഒടുക്കം കേരളത്തില്‍ അത് തന്നെ സംഭവിച്ചിരിക്കുന്നു.

കഴിഞ്ഞ തവണ നേമത്ത് തുറന്ന ബിജെപിയുടെ അക്കൗണ്ട് ഇത്തവണ കേരളം പൂട്ടിച്ചു. നേമത്ത് സിപിഎം സ്ഥാനാര്‍ത്ഥിയായ വി ശിവന്‍കുട്ടിയാണ് വിജയിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ പാലക്കാട് മണ്ഡലത്തിലും ബിജെപി തോറ്റമ്പി. പരിശോധിക്കാം...

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

നേമത്തെ സ്ഥിതി

നേമത്തെ സ്ഥിതി

2016 ലെ തിരഞ്ഞെടുപ്പില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് ബിജെപി പിടിച്ചെടുത്ത മണ്ഡലം ആയിരുന്നു നേമം. കേരളത്തിലെ ഗുജറാത്ത് ആണ് നേമം എന്ന് പറഞ്ഞ് കുമ്മനം രാജശേഖരന്‍ ആയിരുന്നു. അതേ രാജശേഖരന്‍ തന്നെ ആണ് ഇത്തവണ നേമത്ത് മത്സരിച്ചത്.

വന്‍ ലീഡ്

വന്‍ ലീഡ്

വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ആയിരുന്നു ലീഡ് ചെയ്തിരുന്നത്. ഒരിടയ്ക്ക് വി ശിവന്‍കുട്ടി മുന്നിലെത്തിയിരുന്നു. അതിന് ശേഷം വീണ്ടും ലീഡ് നില മാറിയുന്ന സ്ഥിതിവിശേഷമുണ്ടായി.

അക്കൗണ്ട് പൂട്ടിച്ച് ശിവന്‍കുട്ടി

അക്കൗണ്ട് പൂട്ടിച്ച് ശിവന്‍കുട്ടി

ഒടുവില്‍ വോട്ടെണ്ണിത്തീര്‍ന്നപ്പോള്‍, ബിജെപിയുടെ കേരളത്തിലെ ഏക അക്കൗണ്ട് വി ശിവന്‍കുട്ടി പൂട്ടിച്ചു. അയ്യായിരത്തില്‍ പരം വോട്ടിനാണ് വി ശിവന്‍കുട്ടി കുമ്മനം രാജശേഖരനെ തോല്‍പിച്ചത്. 2016 ല്‍ വി ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിയായിരുന്നു ഒ രാജഗോപാല്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നത്.

പാലക്കാട്ടെ വെല്ലുവിളി

പാലക്കാട്ടെ വെല്ലുവിളി

മെട്രോമാന്‍ ഇ ശ്രീധരന്‍ മത്സരിച്ച പാലക്കാട് മണ്ഡലം ആയിരുന്നു ബിജെപി ശക്തമായ പോരാട്ടം കാഴ്ചവച്ച മറ്റൊരു സ്ഥലം. തുടക്കം മുതലേ ഇവിടെ ശക്തമായ ലീഡ് ആയിരുന്നു ഇ ശ്രീധരന് ഉണ്ടായിരുന്നത്. ഒരുവേള, പാലക്കാട് ശ്രീധരന്‍ വിജയം ഉറപ്പിക്കുകയും ചെയ്തിരുന്നു.

ഇഞ്ചോടിഞ്ച് പോരാട്ടം

ഇഞ്ചോടിഞ്ച് പോരാട്ടം

അവസാന റൗണ്ടുകളിലേക്ക് എത്തിയപ്പോള്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ നേരിയ ലീഡിലേക്ക് വന്നത്. അതിന് ശേഷവും ലീഡ് നില മാറിമറിയുകയായിരുന്നു. അപ്പോഴും ബിജെപി വിജയപ്രതീക്ഷ നിലനിര്‍ത്തുന്നുണ്ടായിരുന്നു.

തുറക്കാത്ത അക്കൗണ്ട്

തുറക്കാത്ത അക്കൗണ്ട്

പാലക്കാട് മണ്ഡലത്തിലൂടെ കേരളത്തില്‍ ഒരു അക്കൗണ്ട് കൂടി തുറക്കാമെന്ന ബിജെപി പ്രതീക്ഷയ്ക്ക് പ്രഹരമേല്‍പിച്ച് ഷാഫി പറമ്പില്‍ വിജയിച്ചു. മൂവായിരത്തില്‍ പരം വോട്ടുകള്‍ക്കാണ് ഷാഫി പറമ്പിലിന്റെ വിജയം. സിപിഎം സ്ഥാനാര്‍ത്ഥി സിപിഎം പ്രമോദ് ഇവിടെ മൂന്നാം സ്ഥാനത്താണ്.

മഞ്ചേശ്വരവും പോയി

മഞ്ചേശ്വരവും പോയി

വലിയ ഓളമുണ്ടാക്കിക്കൊണ്ടാണ് കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ചത്. ഹെലികോപ്റ്ററില്‍ ആയിരുന്നു ഇരുമണ്ഡലങ്ങളിലും ഓടി നടന്ന പ്രചാരണം നടത്തിയത്. ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്താണ്. 2016 ല്‍ നടന്നത് പോലെ ഉള്ള ഒരു ഇഞ്ചോടിഞ്ച് മത്സരം ഇത്തവണ നടന്നു എന്നും പറയാന്‍ ആവില്ല.

35 സീറ്റ് നേടിയാല്‍ സര്‍ക്കാര്‍

35 സീറ്റ് നേടിയാല്‍ സര്‍ക്കാര്‍

ഇത്തവണ കേരളത്തില്‍ വലിയ നേട്ടമുണ്ടാക്കുമെന്നായിരുന്നു ബിജെപി നേതാക്കള്‍ എല്ലാവരും പറഞ്ഞിരുന്നത്. 35 സീറ്റ് കിട്ടിയാല്‍ കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത് കെ സുരേന്ദ്രന്‍ ആയിരുന്നു. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച കെ സുരേന്ദ്രന്‍ രണ്ടിടത്തും പരാജയപ്പെട്ടു. കോന്നിയില്‍ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ് എത്തിയത്.

ഏത് സര്‍ക്കാര്‍ വന്നാലും

ഏത് സര്‍ക്കാര്‍ വന്നാലും

കേരളത്തില്‍ ഒരു സര്‍ക്കാര്‍ ഉണ്ടാക്കണമെങ്കില്‍ അതിന് തങ്ങളുടെ പിന്തുണ വേണ്ടിവരുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇക്കാര്യം എഴുതി വച്ചോളാന്‍ മാതൃഭൂമി ന്യൂസിലെ ഉണ്ണി ബാലകൃഷ്ണനോട് അഭിമുഖത്തില്‍ ആവര്‍ത്തിച്ച് പറയുകയും ചെയ്തു. ഒടുവില്‍ ഉള്ള സീറ്റ് പോലും നഷ്ടപ്പെട്ടിരിക്കുകയാണ് ബിജെപിയ്ക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+