കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃത്താലയിൽ ബൽറാം, നേമത്ത് മുരളീധരൻ, മറ്റ് ഭൂരിപക്ഷം മണ്ഡലങ്ങളിലും കേരള ദലിത് പാന്തേഴ്സ് ഇടതിനൊപ്പം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഗതി മാറ്റുന്ന നിർണായക തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ഓരോ വോട്ടും ഇത്തവണ മുന്നണികൾക്ക് അതീവ പ്രാധാന്യമുളളതുമാണ്.. തുടർഭരണമാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. ഭരണം തിരിച്ച് പിടിക്കാൻ യുഡിഎഫും സീറ്റുയർത്താൻ എൻഡിഎയും മറുപക്ഷത്തുണ്ട്.

കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം

തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായി കേരള ദലിത് പാന്തേഴ്സ് തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. നേമം, തൃത്താല, പുതുപ്പളളി അടക്കമുളള ചില മണ്ഡലങ്ങളിൽ യുഡിഎഫിനും മറ്റ് ഭൂരിപക്ഷം മണ്ഡലങ്ങളിലും എൽഡിഎഫിനുമാണ് പിന്തുണ.

ഇടതുമുന്നണിയെ പിന്തുണക്കും

ഇടതുമുന്നണിയെ പിന്തുണക്കും

കേരള ദലിത് പാന്തേഴ്സ് പങ്കുവെച്ച കുറിപ്പ്: '' കേരള ദലിത് പാന്തേഴ്സ് തിരഞ്ഞെടുപ്പ് നയം പ്രഖ്യാപിച്ചു.. കേരള സമൂഹത്തിൽ വർഗീയ ധ്രുവീകരണത്തിലൂടെ സ്വാധീനമുറപ്പിക്കാൻ സംഘപരിവാർ - ബി ജെ പി നടത്തുന്ന രാഷട്രീയ പദ്ധതികളെ പരാജയപ്പെടുത്തുവാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം മണ്ഡലങ്ങളിലും ഇടതുമുന്നണിയെ പിന്തുണക്കുമെന്ന് കേരള ദലിത് പാന്തേഴ്സ് സംസ്ഥാന കൗൺസിൽ തീരുമാനിച്ചു.

നേമത്ത് കെ മുരളീധരന്

നേമത്ത് കെ മുരളീധരന്

ദലിത് പ്രശ്നങ്ങളോടു അനുഭാവം പുലർത്തുകയും ധീരമായ ഫാസിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന യുഡിഎഫ് സ്ഥാനാർത്ഥികളായ നേമം - കെ.മുരളീധരൻ, കഴക്കൂട്ടം - ഡോ. എസ് എസ് ലാൽ, കൊല്ലം- ബിന്ദുകൃഷ്ണ, കുന്നത്തൂർ -ഉല്ലാസ്സ് കോവൂർ, ഹരിപ്പാട് - രമേശ് ചെന്നിത്തല, റാന്നി- റിങ്കു ചെറിയാൻ, കോട്ടയം - തിരുവഞ്ചൂർ രാധാകൃഷ്ണൻ, പുതുപ്പള്ളി - ഉമ്മൻ ചാണ്ടി, മൂവാറ്റുപുഴ - മാത്യു കുഴൽനാടൻ, പറവൂർ - വി ഡി സതീശൻ, തൃത്താല - വി.ടി.ബലറാം എന്നിവർക്കും കെ.ഡി.പി പിന്തുണ നല്കും.

വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾക്കും

വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾക്കും

നവ രാഷ്ട്രീയ പ്രസ്ഥാനമായ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളായി മത്സരിക്കുന്ന സംസ്ഥാന വൈസ് പ്രസിഡൻ്റ് മാരായ റസാഖ് പാലേരി (കൊണ്ടോട്ടി ), ഈ സി ഐഷ ( മലപ്പുറം), സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ (വണ്ടൂർ), അഡ്വ. അനിൽകുമാർ ( ചിറയിൻകീഴ്) ഉഷാകുമാരി (തരൂർ) എന്നിവരേയും
നവജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി ഉയർന്നു വന്ന യുവ നേതാക്കളും വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളുമായ ഫ്രട്ടേണിറ്റി യൂത്ത് മൂവ്മെൻ്റ് ദേശീയ പ്രസിഡൻ്റ് ഷംസീർ ഇബ്രാഹീം (തലശ്ശേരി), സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മുജീബ് റഹ്മാൻ (പട്ടാമ്പി), അർച്ചന പ്രജിത് ( ചടയമംഗലം), വൈസ് പ്രസിഡൻ്റ് കെ. എം ഷഫ്രിൻ (ആലുവ) എന്നിവരെ പിന്തുണയ്ക്കും.

ബി എസ് പി സ്ഥാനാർത്ഥികൾക്കും

ബി എസ് പി സ്ഥാനാർത്ഥികൾക്കും

ബി എസ് പി സ്ഥാനാർത്ഥികളായി മത്സരിക്കുന്ന ബഹുജൻ യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് അഖിൽജിത് കല്ലറ (വൈക്കം), ജനറൽ സെക്രട്ടറി ജോബിഷ് ബാലുശേരി (ബാലുശേരി), അഡ്വ.അഞ്ചു മാത്യു (കടുത്തുരുത്തി) അശ്വിൻ ഭീം നാഥ് (കല്പറ്റ) എന്നിവരേയും അതത് മണ്ഡലങ്ങളിൽ പിന്തുണക്കുന്നു. വളരെയധികം പ്രാധാന്യമുള്ള ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും സംഘപരിവാറും അധികാരമുറപ്പിക്കാനും കൂടുതൽ മണ്ഡലങ്ങളിൽ വിജയിക്കാനും തീവ്രമായ സാമൂഹ്യ ധ്രുവീകരണം ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്.

 കടുത്ത പ്രതിഷേധമുള്ളപ്പോൾ തന്നെ

കടുത്ത പ്രതിഷേധമുള്ളപ്പോൾ തന്നെ

ദലിതർ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ എന്നിവരെ അപരവല്ക്കരിച്ചും തീവ്രഹിന്ദുത്വ ബോധം വളർത്തിയും കേരളത്തിൻ്റെ നവോത്ഥാന മൂല്യങ്ങളെയും ജനാധിപത്യ മതേതര സ്വഭാവത്തേയും തകർക്കാനും ആ ഇടങ്ങളിൽ കയറിപ്പറ്റാനുമാണ് ശ്രമിക്കുന്നത്. ഇത് പരാജയപ്പെടുത്തേണ്ടത് ഒരു ദലിത് പ്രസ്ഥാനത്തിൻ്റെ കടമയാണെന്ന് കെ ഡി പി മനസ്സിലാക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സ്വീകരിച്ച ദലിത് വിരുദ്ധ സമീപനങ്ങളിലും സാമ്പത്തിക സംവരണം നടപ്പാക്കിയതിലും കടുത്ത പ്രതിഷേധമുള്ളപ്പോൾ തന്നെയാണ് ഫാസിസ്റ്റ് വിരുദ്ധ സമീപനത്തിൻ്റെ പേരിൽ പിന്തുണ നല്കുന്നത്..

പരസ്പരം മത്സരിച്ച് ദുർബലമാവുന്നു

പരസ്പരം മത്സരിച്ച് ദുർബലമാവുന്നു

സാമ്പത്തിക സംവരണ പ്രശ്നത്തിൽ രണ്ടു മുന്നണികളും ഒരേ സമീപനമാണ്. സാമ്പത്തിക സംവരണ ബില്ലിനെ നിയമസഭയിൽ എതിർക്കാൻ വി.ടി ബൽറം മാത്രമാണുണ്ടായിരുന്നത്. സംഘപരിവാർ കാലത്ത് ബദൽ പരീക്ഷണങ്ങൾക്ക് ദലിത് / നവ സാമൂഹ്യ പ്രസ്ഥാനങ്ങളും ബഹുജൻ രാഷ്ട്രീയ രൂപങ്ങളും തയ്യാറായിട്ടില്ല. അത്തരം സംഘടനകൾ രാഷ്ട്രീയമായി ഐക്യപ്പെടാതിരിക്കുകയും പൊതുവായ രാഷ്ടീയ അജണ്ടയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാതിരിക്കുകയും തിരഞ്ഞെടുപ്പ് മത്സരരംഗത്തു പോലും പരസ്പരം മത്സരിച്ച് ദുർബലമാവുകയാണ്.. അതു കൊണ്ട് തന്നെ ഫാസിസ്റ്റ് വിരുദ്ധ ശക്തികൾക്കെതിരെ നയനിലപാടുള്ള ഇടതുപക്ഷമെന്ന ആശയരൂപത്തെ പിന്തുണക്കുക എന്നതാണ് രാഷ്ട്രീയ നിലപാടെന്ന് KDP വിലയിരുത്തുന്നു..''

തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
കേരളത്തിൽ ഭരണമാറ്റമുണ്ടാകും | AK Antony | Oneindia Malayalam

English summary
Kerala Assembly Election 2021: Kerala DALIT Panthers will supports LDF in majority of seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X