'പിണറായിക്ക് വടകരയെ പേടി, കെകെ രമ വടകരയിൽ വിജയിച്ച് കഴിഞ്ഞു', പ്രഖ്യാപനവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം: വടകര നിയമസഭാ മണ്ഡലത്തില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായ കെകെ രമയുടെ വിജയം നേരത്തെ പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രന്‍. വടകരയില്‍ കെകെ രമ വിജയിച്ച് കഴിഞ്ഞിരിക്കുകയാണ്. ആ വിജയത്തിന്റെ പ്രഖ്യാപനം താന്‍ ഇപ്പോള്‍ തന്നെ നടത്തുകയാണ് എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് വടകരയെ പേടിയാണ് എന്നും മുല്ലപ്പളളി പരിഹസിച്ചു.
വടകരയില്‍ എല്‍ഡിഎഫിന് തോല്‍വി ഉറപ്പാണെന്ന് സിപിഎമ്മിനും പിണറായി വിജയനും അറിയാം. അതുകൊണ്ട് മുഖ്യമന്ത്രി വടകരയിലേക്ക് വീണ്ടും പ്രചാരണത്തിന് എത്തുന്നത് എന്നും മുല്ലപ്പളളി പറഞ്ഞു. വടകര മണ്ഡലത്തില്‍ മുഖ്യമന്ത്രി ഇന്ന് പ്രചാരണത്തിന് എത്താനിരിക്കെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ഇടത് പക്ഷത്ത് ഘടകകക്ഷിയായ ലോക് താന്ത്രിക് ജനതാദളിനാണ് വടകര സീറ്റ് മനയത്ത് ചന്ദ്രന്‍ ആണ് ഇവിടെ ഇടത് സ്ഥാനാര്‍ത്ഥി.

യുഡിഎഫ് വടകരയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ കെകെ രമയെ പിന്തുണയ്ക്കുകയാണ്. പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് പിആര്‍ ഏജന്‍സിയാണ് ആളെ എത്തിക്കുന്നത് എന്നും മുല്ലപ്പളളി രാമചന്ദ്രന്‍ ആരോപിച്ചു. രണ്ടായിരത്തോളം പേരെയാണ് ഓരോ സ്ഥലത്തും പിആര്‍ കമ്പനി എത്തിച്ച് നല്‍കുന്നത് എന്നാണ് മുല്ലപ്പളളിയുടെ ആരോപണം. മൂന്ന് മണ്ഡലങ്ങള്‍ക്ക് ഒരു കേന്ദ്രം എന്ന നിലയ്ക്കാണ് പിണറായിയുടെ തിരഞ്ഞെടുപ്പ് യോഗങ്ങള്‍ നടക്കുന്നത്.
പിണറായിയുടെ ഒരു പ്രചാരണ പരിപാടിക്ക് വന്നത് ആറായിരം പേര്‍ മാത്രം ആയിരുന്നു. എന്നാല്‍ പിആര്‍ ഏജന്‍സിയെ ഉപയോഗിച്ച് പതിനായിരങ്ങള്‍ വന്നു എന്നാണ് ഇടതുപക്ഷം പ്രചരിപ്പിക്കുന്നത് എന്നും മുല്ലപ്പളളി രാമചന്ദ്രന്‍ ആരോപിച്ചു. സംസ്ഥാനത്ത് ഇത്തവണ ഭരണമാറ്റം സംഭവിക്കും. കേരളത്തില്‍ കോണ്‍ഗ്രസിന് ഡൂ ഓര്‍ ഡൈ എന്ന സാഹചര്യമാണ്. ഇത്തവണ യുഡിഎഫ് നൂറ് സീറ്റ് വരെ ലഭിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സാക്ഷി അഗര്‍വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications