• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇത്തവണ മത്സരിക്കാനില്ലെന്ന് കോടിയേരി, കോണ്‍ഗ്രസ് മുക്ത ഭാരതം സിപിഎം അജണ്ടയേ അല്ല!!

കണ്ണൂര്‍: താന്‍ ഇത്തവണ മത്സരിക്കാന്‍ ഉണ്ടാവില്ലെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. അത് തന്റെ വ്യക്തിപരമായ തീരുമാനമാണന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം നിരയില്‍ രണ്ട് തവണ തുടര്‍ച്ചയായി വിജയിച്ചവര്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനം. പക്ഷേ അപ്പോഴും വിജയമാണ് മാനദണ്ഡം. ഒരു മണ്ഡലത്തില്‍ വിജയിക്കാന്‍ സാധിക്കുമെങ്കില്‍, ആ സ്ഥാനാര്‍ത്ഥിക്ക് മാത്രമാണ് സാധ്യതയെങ്കില്‍ ഒരിക്കലും മാറ്റിനിര്‍ത്തില്ല. അത്തരക്കാര്‍ക്ക് ഇളവുകള്‍ നല്‍കുമെന്നും കോടിയേരി പറഞ്ഞു. അതേസമയം സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് കോടിയേരി ചുക്കാന്‍ പിടിക്കുന്നുണ്ട്. ഇക്കാര്യം അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു.

രാഹുല്‍ഗാന്ധിയുടെ പുതുച്ചേരി സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികള്‍ സീറ്റ് വിഭജനത്തിന് ശേഷം പ്രഖ്യാപിക്കും. സീറ്റിന്റെ കാര്യത്തില്‍ ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ കാര്യങ്ങളിലേക്ക് കടക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടില്ലല്ലോ. അത് വരുന്നതോടെ എല്ലാം വേഗത്തിലാകും. സിപിഎമ്മില്‍ വ്യക്തികളെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകള്‍ നടക്കാറില്ല. അതില്‍ മാറ്റമില്ല. ഭാവിയില്‍ സര്‍ക്കാരിനെ നയിക്കാന്‍ സാധിക്കുന്നവരെയാണ് മത്സരിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. അതിനായി എല്ലാ ഘടകങ്ങളും പരിഗണിക്കും. കഴിയുന്നത്ര പുതിയൊരു ടീമിനെ തന്നെ കൊണ്ടുവരും.

സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കളും പ്രൊഫഷണലുകളും സെലിബ്രിറ്റികളുമെല്ലാം ഉണ്ടാവുമെന്ന് കോടിയേരി പറഞ്ഞു. അതേസമയം സിപിഎമ്മിന് ഒരിക്കലും കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ആശയമില്ല. അത് ആഗ്രഹിക്കുന്നുമില്ല. മതനിരപേക്ഷത നിലനില്‍ക്കുന്ന ഭാരതമാണ് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത്. കോണ്‍ഗ്രസുമായി സിപിഎം ചില സംസ്ഥാനങ്ങളിലെല്ലാം സഹകരിക്കുന്നുണ്ടെന്നത് ശരിയാണ്. അത് ബിജെപിയെ തോല്‍പ്പിക്കാനാണ്. ആര്‍എസ്എസ് ഭരണത്തില്‍ വരാതിരിക്കണം എന്നത് സിപിഎമ്മിന്റെ നയമാണ്. ഈ നിലപാട് കേരളത്തില്‍ എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനായി സിപിഎമ്മിനെ സഹായിക്കാം എന്നത് സംഘപരിവാര്‍ നടത്തുന്ന പ്രചാരണമാണ്. കേരളത്തില്‍ ആര്‍എസ്എസിന്റെ ആക്രമണത്തില്‍ നിരവധി സിപിഎമ്മുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അത് തന്നെ ഞങ്ങള്‍ എത്രത്തോളം അവര്‍ക്കെതിരാണെന്ന് വ്യക്തമാക്കുന്നതാണ്. കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ അവരെ വിലയ്‌ക്കെടുക്കാന്‍ ബിജെപിക്ക് കഴിയും. കര്‍ണാടകത്തിലും മധ്യപ്രദേശിലും പുതുച്ചേരിയിലുമൊക്കെ അത് എല്ലാവരും കണ്ടു. കേരളത്തില്‍ സിപിഎം തകര്‍ന്നാലേ ബിജെപി വളര്‍ച്ചയുള്ളൂ. ബംഗാളിലും ത്രിപുരയിലും അവര്‍ വന്നത് അതിന് ഉദാഹരണമാണ്.

അതേസമയം ശബരിമലയില്‍ സിപിഎമ്മിന് പിഴച്ചിട്ടില്ലെന്നും, കോടതി ഉത്തരവ് നടപ്പാക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്നും കോടിയേരി വ്യക്തമാക്കി.കോണ്‍ഗ്രസും ആര്‍എസ്എസും എല്ലാം ഇതിനെ സ്വാഗതം ചെയ്തതാണ്. എല്ലാവരുമായും ചര്‍ച്ച ചെയ്ത് പരിഹാരം കാണുകയാണ് സിപിഎം നിലപാട്. കെഎം മാണിക്കെതിരെ ഉണ്ടായിരുന്ന പ്രതിഷേധമെല്ലാം ഓരോ കാലത്തെ രാഷ്ട്രീയ നിലപാടാണ്. സിപിഎമ്മും സിപിഐയും തമ്മില്‍ എതിര്‍ത്തിരുന്നു. ആര്‍എസ്പിയുമായി എതിര്‍പ്പുണ്ടായിരുന്നു. ഇതെല്ലാം പിന്നീട് മാറി. ഇതൊക്കെ ഓരോ സമയത്തെ രാഷ്ട്രീയമാണെന്നും കോടിയേരി പറഞ്ഞു.

cmsvideo
  പ്രതിപക്ഷ ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയെന്നും കെ ആൻസലൻ MLA| Oneindia Malayalam

  English summary
  kerala assembly election 2021: kodiyeri balakrishnan says he wont contest this time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X