ലക്ഷ്യം, ഏക ബിജെപി അക്കൗണ്ടും ക്ലോസ് ചെയ്ത് തുടർഭരണം; പ്രതീക്ഷയോടെ ഇടത് ക്യാമ്പ്
ലക്ഷ്യം, ഏക ബിജെപി അക്കൗണ്ടും ക്ലോസ് ചെയ്ത് തുടർഭരണം; പ്രതീക്ഷയോടെ ഇടത് ക്യാമ്പ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇടത് ക്യാമ്പ് പ്രതീക്ഷയിൽ തന്നെയാണ്. കഴിഞ്ഞ തവണ കൈവിട്ട നേമം ഉൾപ്പടെയുള്ള മണ്ഡലങ്ങൾ തിരികെ പിടിച്ച് തുടർഭരണം ഉറപ്പിക്കാമെന്ന് കരുതുന്നു ഇടത് മുന്നണി. അതേസമയം എതിരാളികളെ നിസരരായി കാണുന്നുമില്ല ഇടതുപക്ഷം. മത്സരം കടുത്തുവെങ്കിലും സംസ്ഥാനത്ത് പൊതുവെ തുടർഭരണമെന്ന വികാരം നിലനിൽക്കുന്നുവെന്ന വിലയിരുത്തലിലാണ് സിപിഎം.
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

ബിജെപി അക്കൗണ്ട്
കഴിഞ്ഞ തവണ സിപിഎം നേമം കൈവിട്ടപ്പോൾ ബിജെപിക്ക് ചരിത്രത്തിലാദ്യമായി കേരള നിയമസഭയിൽ ഒരു പ്രതിനിധിയുണ്ടായി. അത്തരത്തിലൊരു വീഴ്ച ഇത്തവണ ഉണ്ടാകില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സിപിഎം. അതുകൊണ്ട് തന്നെ നേമം ഉൾപ്പടെയുള്ള ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിൽ ശക്തമായ പ്രചരണമാണ് എൽഡിഎഫ് നടത്തുന്നത്. നേമത്ത് യുഡിഎഫ് സ്ഥാനാർഥിയായി കെ.മുരളീധരൻ എത്തിയത് കോൺഗ്രസ് വോട്ടുകളിലെ ഒരു ഭാഗം വോട്ടുകൾ തിരികെ കൊണ്ടുവരാൻ സഹായിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ മത്സരിക്കുന്ന മഞ്ചേശ്വരത്തും പ്രധാന മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്.

ക്ഷേമ പെൻഷനും വികസന പ്രവർത്തനങ്ങളും
വികസന പ്രവർത്തനങ്ങളും ജനക്ഷേമ നടപടികളും ഉയർത്തികാട്ടിയാണ് ഇത്തവണ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണി തിരഞ്ഞെടുപ്പിൽ പ്രധാന പ്രചരണ വിഷയമാക്കുന്നത്. നിപാ, ഓഖി, പ്രളയം, കോവിഡ് തുടങ്ങിയ വിവിധങ്ങളായ പ്രശ്നങ്ങളിൽ ജനങ്ങൾക്കൊപ്പം നിൽക്കാൻ ഇടത് സർക്കാരിന് സാധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയിലെയും ആരോഗ്യ രംഗത്തെയും വളർച്ചയും സർക്കാരിന്റെ മികവിന്റെ തെളിവാണ്.

പ്രതിരോധം
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിക്കൊണ്ടുവന്ന പല വിവാദങ്ങളും ആരോപണങ്ങളും കൃത്യമായി പ്രതിരോധിക്കാൻ എൽഡിഎഫിന് സാധിച്ചു. പ്രതിപക്ഷ നേതാവിന് പലപ്പോഴും സ്വന്തം മുന്നണിയിൽ നിന്ന് തന്നെ വേണ്ട പിന്തുണ ലഭിച്ചില്ലായെന്ന വാദവും ശക്തമാണ്.

ശബരിമലയും ന്യൂനപക്ഷവും
ശബരിമല വിഷയം ഇത്തവണയും ബിജെപി മുഖ്യ തിരഞ്ഞെടുപ്പ് പ്രചരണായുധമാക്കുന്നുണ്ടെങ്കിലും അത് വോട്ടർമാരെ സ്വാധീനിക്കില്ലെന്ന് സിപിഎം വിശ്വസിക്കുന്നു. ശബരിമലയിൽ സിപിഎം നിലപാടിൽ വ്യക്തത വരുത്താൻ സാധിച്ചുവെന്നാണ് പാർട്ടി വിലയിരുത്തുന്നത്. ന്യൂനപക്ഷങ്ങളെയും ഒപ്പം നിർത്താൻ സിപിഎമ്മിന് സാധിച്ചിട്ടുണ്ട്, പൂർണമായി അല്ലെങ്കിലും. ക്രൈസ്തവ സമൂഹവുമായി അടുക്കാനുള്ള ബിജെപി ശ്രമവും പരാജയപ്പെട്ടിരുന്നു. ഇതും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ഇടത് മുന്നണി കരുതുന്നത്.

നിലപാട്
ദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെട്ട ദേശീയ പൗരത്വ രജിസ്റ്ററിലും പൗരത്വ ഭേദഗതി നിയമത്തിലും സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടും ശ്രദ്ധേയമായിരുന്നു. രണ്ടും കേരളത്തിൽ നടപ്പാക്കില്ലെന്ന ആവർത്തിച്ച് വ്യക്തമാക്കുകയാണ് മുഖ്യമന്ത്രി. ഡൽഹി അതിർത്തികളിൽ നടക്കുന്ന കർഷക സമരത്തിലും ഇടത് സാനിധ്യം വ്യക്തമാണ്. അതുകൊണ്ട് തന്നെ വർഗീയതയ്ക്കും ഫാഷിസത്തിനുമെതിരായ ബദൽ ഇടത് പക്ഷം തന്നെയാണെന്നും മുന്നണി ജനങ്ങളെ ബോധ്യപ്പെടുത്തുന്നു.
Recommended Video

ചാനൽ സർവേ
തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ചാനലുകളും മാധ്യമ സ്ഥാപനങ്ങളും നടത്തിയ പ്രീ പോൾ സർവ്വേകളും ഇടത് പക്ഷത്തിന് അനുകൂലമായ വിധിയാണെഴുതിയത്. 73 മുതൽ 98 സീറ്റുകൾ വരെ എൽഡിഎഫിന് പ്രവചിച്ച സർവ്വേകളാണ് നടന്നത്. ഇതിൽ പലതിലും മുഖ്യമന്ത്രിയാകാൻ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന വ്യക്തി പിണറായി വിജയനാണ്. ഇത് ജനങ്ങൾക്കിടയിലെ പൊതു വികാരമാണെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്.












Click it and Unblock the Notifications