എൽഡിഎഫിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് പ്രഫുൽ പട്ടേൽ: ചർച്ചയില്ല തീരുമാനം മാത്രമെന്ന് മാണി സി കാപ്പൻ
ദില്ലി: എൻസിപി ഇടതുമുന്നണി വിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ദേശീയ നേതൃത്വം നിലപാട് പ്രഖ്യാപിക്കുമെന്ന് മാണി സി കാപ്പൻ. പ്രഫുല്‍ പട്ടേലുമായി ദില്ലിയിൽ വെച്ച് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടി പി പീതാംബരനും മാണി സി കാപ്പനും. എൻസിപിയോട് ഇടതുമുന്നണി നീതി കാണിച്ചില്ലെന്ന് ദേശീയ നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞതായി മാണി സി കാപ്പന്‍ വ്യക്തമാക്കിയിരുന്നു. ദില്ലിയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ

പ്രഖ്യാപനം വൈകിട്ട്
എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി വൈകീട്ട് ചേരുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മുന്നണി മാറ്റം സംബന്ധിച്ച കാര്യങ്ങള്‍ പ്രഫുല്‍ പട്ടേലായിരിക്കും അന്തിമ നിലപാട് പ്രഖ്യാപിക്കുക. അന്തിമ തീരുമാനം വരുന്നതിനായി കാത്തിരിക്കുകയാണ് കേരളത്തിലെ എന്‍സിപി നേതൃത്വം. ഇനി ഇക്കാര്യത്തിൽ ചര്‍ച്ചയില്ലെന്നും തീരുമാനം മാത്രമേ ഉള്ളുവെന്നും കാപ്പന്‍ കൂട്ടിച്ചേർത്തു.

പാലാ സീറ്റിൽ
നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ സീറ്റ് ലഭിച്ചില്ലെങ്കിൽ യുഡിഎഫിലേക്ക് പോകുമെന്ന് മാണി സി കാപ്പന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഞായറാഴ്ച പാലായില്‍ എത്തുന്നതിന് മുമ്പ് മുന്നണി പ്രവേശനം സംബന്ധിച്ചുള്ള തീരുമാനം അറിയിക്കണമെന്നാണ് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്നും മാണി സി കാപ്പന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

എൽഡിഎഫ് വിടരുത്
ഒരു സീറ്റ് തർക്കത്തിന്റെ പേരിൽ എൻസിപി ഇടതുമുന്നണി വിടരുതെന്ന നിലപാടാണ് എകെ ശശീന്ദ്രൻ സ്വീകരിച്ചിട്ടുള്ളത്. എല്‍ഡിഎഫില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്നാണും എകെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. പറഞ്ഞിരിക്കുന്നത്. എന്‍സിപി യുഡിഎഫിലേക്ക് പോയാലും ശശീന്ദ്രന്‍ പക്ഷം എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്നും അറിയിച്ചിരുന്നു. കാപ്പനോട് എൽഡിഎഫിൽ നിന്ന് യുഡിഎഫിലേക്ക് പോകരുതെന്നും ശശീന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

ഭരണത്തുടർച്ചയ്ക്ക് സാധ്യത
പാലാ സീറ്റ് സംബന്ധിച്ച് മാത്രമേ തര്‍ക്കമുള്ളുവെന്നും ഒരൊറ്റ കാര്യത്തിന് മേല്‍ മുന്നണി വിടേണ്ട സാഹചര്യമില്ലെന്നുമാണ് ശശീന്ദ്രന്‍ അറിയിച്ചിരുന്നത്. എൻസിപിയിലെ വലിയൊരു വിഭാഗം മുന്നണി വിടേണ്ടതില്ല എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണത്തുടർച്ചയ്ക്കുള്ള സാധ്യതയടക്കം ഇത്തവണ നിലനില്‍ക്കുന്നുണ്ടെന്നുമാണ് ശശീന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരു സീറ്റിന്റെ പേരില്‍ പതിറ്റാണ്ടുകള്‍ നീണ്ട ബന്ധം അവസാനിപ്പിക്കുന്നത് ബുദ്ധിയല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞിരുന്നു. അതേസമയം പ്രതിസന്ധി തുടരുന്നതിനിടെ ദേശീയ നേതൃത്വം നേരത്തെ എ. കെ ശശീന്ദ്രനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

പിന്തുണച്ച് ടിപി പീതാംബരൻ
എൽഡിഎഫ് വിട്ട് യുഡിഎഫിൽ ചേരാൻ പാർട്ടി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ മാസ്റ്റർ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ എകെ ശശീന്ദ്രന്റെ നിലപാട് കൂടി അറിഞ്ഞ ശേഷമേ അന്തിമ നിലപാട് സ്വീകരിക്കൂ എന്നാണ് എൻസിപി ദേശീയാധ്യക്ഷൻ ശരദ് പവാറിന്റെ പ്രതികരണം. എകെ ശശീന്ദ്രന്റെ നിലപാട് കൂടി പരിണിച്ചായിരിക്കും എൻസിപി ദേശീയ നേതൃത്വം മുന്നണി മാറ്റം സംബന്ധിച്ച് നിലപാട് സ്വീകരിക്കുക.












Click it and Unblock the Notifications