കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചേശ്വരത്ത് യുഡിഎഫ് പരാജയപ്പെട്ടേക്കും? ആശങ്കയറിയിച്ച് മുല്ലപ്പള്ളി, തോറ്റാല്‍ പിണറായി ഉത്തരവാദി

Google Oneindia Malayalam News

കണ്ണൂര്‍: മഞ്ചേശ്വരത്ത് യുഡിഎഫ് പരാജയപ്പെടുമെന്ന സൂചന നല്‍കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അവിടെയുള്ള ഫലസൂചനയില്‍ ആശങ്കയുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു. മഞ്ചേശ്വരത്ത് നിന്ന് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം ശരിക്കും പരിഭ്രാന്തിയുണ്ടാക്കുന്നതാണ്. മഞ്ചേശ്വരത്ത് ബിജെപി അക്കൗണ്ട് തുറന്ന് കെ സുരേന്ദ്രന്‍ ജയിച്ചാല്‍, അതിന്റെ എല്ലാ ഉത്തരവാദിത്തവും പിണറായി വിജയനാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. നേരത്തെ മഞ്ചേശ്വരത്ത് സിപിഎം യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു. ഇത് വലിയ കോലാഹലങ്ങള്‍ കോണ്‍ഗ്രസില്‍ ഉണ്ടാക്കിയിരുന്നു.

അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി പ്രതിനിധി ജോണ്‍ കെറി ഇന്ത്യയില്‍: ചിത്രങ്ങള്‍ കാണാം

1

കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ സിപിഎമ്മുമായി യാതൊരു ഡീലും ഇല്ലെന്ന് പറഞ്ഞിരുന്നു. അതേസമയം ആദ്യ ഘട്ട പ്രചാരണത്തില്‍ മഞ്ചേശ്വരത്ത് യുഡിഎഫിന് മന്ദഗതിയുണ്ടായിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ ഇത് മറികടന്നിട്ടുണ്ട്. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് യുഡിഎഫ് വിജയത്തില്‍ നിര്‍ണായകമാകുക. ബിജെപിയുടെ എല്ലാ അക്കൗണ്ടുകളും പൂട്ടിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷേ മഞ്ചേശ്വരത്ത് നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍ ആശങ്കയുണ്ട്. ബിജെപിയുമായുള്ള ഡീലിന്റെ ശില്‍പ്പി പിണറായി വിജയനാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം കേരളത്തില്‍ ബിജെപിയുടെ എ ക്ലാസ് മണ്ഡലമാണ് മഞ്ചേശ്വരം. ഇവിടെ സുരേന്ദ്രന്‍ ജയിക്കുമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ വരെ കരുതുന്നത്. എന്നാല്‍ സര്‍വേകളില്‍ അധികവും ലീഗിനാണ് ഇവിടെ ജയം പ്രവചിച്ചത്. എന്നാല്‍ മഞ്ചേശ്വരത്ത് നല്ല മാര്‍ജിനില്‍ ജയിക്കുമെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. സ്ത്രീ വോട്ടര്‍മാര്‍ വലിയ തോതില്‍ വോട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ തന്നെ ചതിയിലൂടെയാണ് തോല്‍പ്പിച്ചത്. ആ വഞ്ചനയ്‌ക്കെതിരെയാണ് ജനം വോട്ട് ചെയ്തത്. മോദി സര്‍ക്കാരിനുള്ള പിന്തുണ മംഗലാപുരത്ത് അടക്കമുള്ള വികസനവും ഗുണം ചെയ്തിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Recommended Video

cmsvideo
#KLElection 2021 മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്കയുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ഇത്തവണ മുസ്ലീം ലീഗ് മേഖലകളേക്കാള്‍ കൂടുതല്‍ പോളിഗുണ്ടായത് ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിലാണ്. ക്രോസ് വോട്ടിംഗില്ലെങ്കില്‍ എന്തായാലും ജയിക്കും. എല്ലാ വെല്ലുവിളിയെയും മറികടന്ന് ജയിക്കുമെന്നാണ് ലഭിക്കുന്ന ഗ്രൗണ്ട് റിപ്പോര്‍ട്ട്. നേമത്ത് ബിജെപിക്ക് ആശങ്കയേ ഇല്ല. ഉറപ്പായും അവിടെ ജയിക്കും. നല്ല ഭൂരിപക്ഷവും ഉണ്ടാവും. ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്തെ മറ്റ് മണ്ഡലങ്ങളിലും മികച്ച മുന്നേറ്റമുണ്ടാക്കും. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങല്‍, കാട്ടാക്ക, എന്നീ മണ്ഡലങ്ങളില്‍ ബിജെപി വിജയിക്കും. കേരളത്തില്‍ ഇത്തവണ ആര്‍ക്കും ഭൂരിപക്ഷമുണ്ടാവില്ല. 35 സീറ്റുകളില്‍ ബിജെപി മികച്ച പോരാട്ടമാണ് നടത്തിയെതന്നും സുരേന്ദ്രന്‍ പറഞ്ഞു.

ക്യൂട്ട് ലുക്കില്‍ തിളങ്ങി റാഷി ഖന്ന; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

English summary
kerala assembly election 2021: mullapally ramachandran express concern on chances of udf in manjeswar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X