നേമത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍? തരൂരും ഉമ്മന്‍ ചാണ്ടിയുമില്ല, ഗ്രൂപ്പിനെ ഒഴിവാക്കി കോണ്‍ഗ്രസ്!!
ദില്ലി: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഇന്ന് കൂടി തുടരും. ഈ സാഹചര്യത്തില്‍ നേമത്ത് മത്സരിക്കുന്ന കാര്യമാണ് ഹൈക്കമാന്‍ഡ് സജീവ ചര്‍ച്ചയാക്കുന്നത്. ഗ്രൂപ്പ് നേതാക്കളൊന്നും ഇവിടെ വരില്ലെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എതിര്‍പ്പുകള്‍ അറിയിച്ച സാഹചര്യത്തില്‍ മറ്റൊരു നേതാവിനാണ് ഇപ്പോള്‍ സാധ്യത. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കട്ടെയെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. നേരത്തെ ശശി തരൂരിനെയും കെ മുരളീധരനെയും പരിഗണിച്ചിരുന്നെങ്കിലും ഇവര്‍ എംപിമാരായത് കൊണ്ട് ഇളവുകള്‍ നല്‍കുക സാധ്യമല്ലായിരുന്നു. ഇതാണ് മുല്ലപ്പള്ളിയെ തന്നെ പരിഗണിക്കാന്‍ കാരണം.

നേമത്ത് ഹിന്ദുവോട്ടുകള്‍ വളരെ നിര്‍ണായകമാണ്. അതുകൊണ്ട് ഉമ്മന്‍ ചാണ്ടിയേക്കാള്‍ സാധ്യത രമേശ് ചെന്നിത്തലയ്ക്കുണ്ടെന്ന് നേരത്തെ കേരള നേതൃത്വവും ഹൈക്കമാന്‍ഡും ഒരുപോലെ വിലയിരുത്തിയിരുന്നു. അതേസമയം മുല്ലപ്പള്ളി വന്നാലും ഈ സാധ്യത നിലനില്‍ക്കുന്നുണ്ട്. അദ്ദേഹം മലബാറില്‍ മത്സരിക്കുന്നില്ല. കണ്ണൂര്‍ സീറ്റ് അദ്ദേഹത്തിനായി നല്‍കാന്‍ ഹൈക്കമാന്‍ഡും ജില്ലാ നേതൃത്വവും ഒരുപോലെ സജ്ജമായിരുന്നു. എന്നാല്‍ കെ സുധാകരന്റെ ജില്ലയില്‍ നിന്ന് എംഎല്‍എ ആയിരിക്കുക എന്നത് വലിയ തലവേദനയായിട്ടാണ് മുല്ലപ്പള്ളി കാണുന്നത്. അത്ര നല്ല ബന്ധവും സുധാകരനുമായി മുല്ലപ്പള്ളിക്കില്ല.
മുല്ലപ്പള്ളിയോട് ഹൈക്കമാന്‍ഡ് മത്സരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്ന് ചര്‍ച്ച നടന്നേക്കും. ഗ്രൂപ്പ് നേതാക്കള്‍ തല്‍ക്കാലം നേമത്ത് മത്സരിക്കേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഹൈക്കമാന്‍ഡ് എന്ത് പറഞ്ഞാലും അതിനൊപ്പം നില്‍ക്കുമെന്ന് മുല്ലപ്പള്ളി അറിയിച്ചിട്ടുണ്ട്. നേരത്തെ ശക്തനായ സ്ഥാനാര്‍ത്ഥി നേമത്തുണ്ടാവുമെന്ന് മുല്ലപ്പള്ളി തന്നെ പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മുല്ലപ്പള്ളി മത്സരിക്കുന്നതില്‍ എതിര്‍പ്പില്ല. പക്ഷേ മത്സരിച്ചാല്‍ വിജയം അത്ര എളുപ്പമല്ലെന്ന് നേതാക്കള്‍ക്കറിയാം. നേമത്ത് കോണ്‍ഗ്രസിനുള്ളത് വളരെ ദുര്‍ബലമായ സംഘടനാ നേതൃത്വമാണ്.
Recommended Video
മമതാ ബാനര്‍ജി ആശുപത്രി വിട്ടു, വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്, ചിത്രങ്ങള്‍ കാണാം
മുല്ലപ്പള്ളിയാണ് പുതുപ്പള്ളി വിട്ട് ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിലേക്ക് തന്നെ ആ മണ്ഡലം എത്തിയിരിക്കുകയാണ്. മുല്ലപ്പള്ളി വന്നാല്‍ പക്ഷേ ജയസാധ്യത കുറയും. ബിജെപിയെ നേരിടുന്നതിനായി ശക്തനെ ഇറക്കി എന്ന കോണ്‍ഗ്രസ് പ്രചാരണവും വിലപ്പോവില്ല. ഉമ്മന്‍ ചാണ്ടിയായിരുന്നെങ്കില്‍ അത് വലിയ ഇംപാക്ട് ഉണ്ടാക്കുമായിരുന്നു. അതേസമയം കോണ്‍ഗ്രസ് 91 സീറ്റുകളിലാണ് മത്സരിക്കുന്നതെന്ന് തീരുമാനിച്ചിട്ടുണ്ട്. നേമം അടക്കം പത്ത് സീറ്റുകളുടെ കാര്യത്തിലാണ് തീരുമാനമാവാനുള്ളത്. പേരാമ്പ്രയിലും പുനലൂരും ലീഗും തൃക്കരിപ്പൂരില്‍ കേരള കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്.
മനിഷ യാദവിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications