Get Updates
Get notified of breaking news, exclusive insights, and must-see stories!

4 എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കില്ല, ലീഗ് തീരുമാനം ഇങ്ങനെ, കൂടുതല്‍ ചോദിക്കുന്നത് അഞ്ച് സീറ്റുകള്‍!!

കോഴിക്കോട്: മുസ്ലീം ലീഗ് ഇത്തവണ കൂടുതല്‍ സീറ്റ് ചോദിക്കുമെന്ന് ഉറച്ച തീരുമാനത്തില്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗ് അഞ്ച് സീറ്റ് കൂടുതല്‍ ആവശ്യപ്പെടും. നിലവില്‍ സീറ്റില്ലാത്ത ജില്ലകളിലാണ് സീറ്റുകള്‍ ചോദിക്കുക. അതേസമയം നാല് സീറ്റിംഗ് എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റ് ഉണ്ടാവില്ല. കണ്ണൂരും കോഴിക്കോടും കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്ന് നേരത്തെ തന്നെ ലീഗ് സൂചിപ്പിച്ചതാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടം ചൂണ്ടിക്കാണിച്ചാണ് ഈ നീക്കം. യുഡിഎഫിനുള്ളില്‍ ഈ ആവശ്യം ഉന്നയിച്ചാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് തള്ളാനുമാവില്ല.

1

തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, വയനാട് ജില്ലകളാണ് ലീഗ് നോട്ടമിടുന്നത്. കോട്ടയം പൂഞ്ഞാറില്‍ മത്സരിക്കാനുള്ള ആഗ്രഹവും മുസ്ലീം ലീഗിനുണ്ട്. ഇത് പിസി ജോര്‍ജ് യുഡിഎഫിന്റെ ഭാഗമായിട്ടില്ലെങ്കില്‍ മാത്രമാണ്. അതേസമയം എല്ലായിടത്തും ലീഗ് സ്ഥാനാര്‍ത്ഥികള്‍ തന്നെ മത്സരിക്കണമെന്നില്ല. പൊതുപിന്തുണയുള്ളവരെയും പരിഗണിക്കും. അതേസമയം അഞ്ച് സീറ്റ് കൂടുതല്‍ വേണമെന്ന ആവശ്യം ലീഗ് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെ സീറ്റ് ചര്‍ച്ചകളൊന്നും നടക്കാത്തത് കൊണ്ട് ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല.

അതേസമയം പിവി അബ്ദുള്‍ വഹാബിനെ ഇത്തവണ മത്സരിപ്പിക്കാനാണ് തീരുമാനം. ഏറനാടോ മഞ്ചേരിയോ അദ്ദേഹത്തിനായി മാറ്റിവെക്കും. അതേസമയം തിരൂര്‍, തിരൂരങ്ങാടി, മഞ്ചേരി, മങ്കട, ഏറനാട്, വേങ്ങര പെരിന്തല്‍മണ്ണ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ മാറ്റും. നാല് സീറ്റിംഗ് എംെല്‍എമാര്‍ക്ക് സീറ്റുണ്ടാകില്ല. ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പികെ ഫിറോസിന്റെ സ്ഥാനാര്‍ത്ഥിത്വവും ഏകദേശം തീരുമാനമായി വരുന്നു. ഫിറോസിന് മലപ്പുറം ജില്ലയില്‍ തന്നെ മത്സരിക്കാനാവുമെന്നാണ് സൂചന. പട്ടാമ്പി, ഗുരുവായൂര്‍, സീറ്റുകളും തിരുവമ്പാടി, പേരാമ്പ്ര സീറ്റുകളും കോണ്‍ഗ്രസുമായി വെച്ച് മാറിയേക്കും.

കോണ്‍ഗ്രസിന് സീറ്റുകള്‍ മാറാന്‍ താല്‍പര്യമുണ്ട്. ഇബ്രാഹിം കുഞ്ഞും കമറുദ്ദീനും ഇത്തവണ മത്സരിക്കില്ല, അതുകൊണ്ട് കളമശ്ശേരി, മഞ്ചേശ്വരം സീറ്റുകളിലും മാറ്റം വരും. ഇബ്രാഹിം കുഞ്ഞിന് പകരം ലീഗ് ജില്ലാ ഭാരവാഹിയായ മകന് സീറ്റ് നല്‍കാനാണ് ശ്രമം. ജലീലിനെതിരെ പൊതുസമ്മതനെ നിര്‍ത്താനും നീക്കമുണ്ട്. ഇത് ചര്‍ച്ചയിലേക്ക് വന്നിട്ടില്ലെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നു. തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയാണ് വ്യക്തമാകും.

ഇത്തവണ പത്ത് സീറ്റ് അധികം ചോദിക്കണമെന്നാണ് മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റികള്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് കടുംപിടുത്തം തന്നെ ലീഗ് നടത്തും. ഏഴ് ജില്ലാ കമ്മിറ്റികളാണ് കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. 14 ജില്ലാ കമ്മിറ്റികളില്‍ നിന്ന് നേരത്തെ ഈ വിഷയത്തില്‍ അഭിപ്രായം തേടിയിരുന്നു. പാലക്കാട് ജില്ലയില്‍ പട്ടാമ്പിയും ഒറ്റപ്പാലവും ലീഗ് ലക്ഷ്യമിടുന്നുണ്ട്. വാമനപുരം, നെടുമങ്ങാട്, വര്‍ക്ക എന്നിവയിലൊന്നാണ് തിരുവനന്തപുരത്ത് ലക്ഷ്യമിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+