കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലായില്‍ ക്ഷീണമുണ്ടാകുമെന്ന് പീതാംബരന്‍, എത്ര നേതാക്കള്‍ കാപ്പന് ഒപ്പമുണ്ടെന്ന് കണ്ടറിയാം!!

Google Oneindia Malayalam News

കൊച്ചി: മാണി സി കാപ്പനെ കൈവിട്ട് എന്‍സിപി നേതൃത്വം. എന്‍സിപി ഇടതുമുന്നണിയില്‍ തന്നെ തുടരുമെന്ന് പീതാംബരന്‍ വ്യക്തമാക്കി. ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മാണി സി കാപ്പന്‍ പാര്‍ട്ടി വിട്ട് പോവുകയാണെങ്കില്‍ നടപടിയുണ്ടാവും. മാണി സി കാപ്പന്‍ ഇല്ലാത്തത് പാലായില്‍ ക്ഷീണം ഉണ്ടാക്കാന്‍ ഇടയുണ്ട്. അത് അങ്ങനെയാണ്. ഏതെങ്കിലും വ്യക്തിപ്രഭാവമുള്ള നേതാക്കള്‍ പാര്‍ട്ടി വിട്ടാല്‍ ഏത് പാര്‍ട്ടിക്കും ക്ഷീണമുണ്ടാകും. മാണി സി കാപ്പന്‍ അവകാശപ്പെടുന്ന കാര്യങ്ങളെ കുറിച്ച് അറിയില്ല. അദ്ദേഹത്തിന്റെ കൂടെ എത്ര ജില്ലാ നേതാക്കളുണ്ടെന്ന് നാളെ കണ്ടറിയാമെന്നും പീതാംബരന്‍ പറഞ്ഞു.

1

കാപ്പനെതിരെ പാര്‍ട്ടിയില്‍ നിന്ന്‌ന ശക്തമായ എതിര്‍പ്പുകളാണ് ഉയരുന്നത്. എകെ ശശീന്ദ്രന്‍ വിഭാഗം ശക്തമായി തന്നെ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നു. കാപ്പന്‍ പോയത് കൊണ്ട് എന്‍സിപിക്ക് യാതൊരു ക്ഷീണവും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍ പറഞ്ഞു. കാപ്പന്‍ സ്വന്തം താല്‍പര്യത്തിനായി പാര്‍ട്ടിയെയും മുന്നണിയെയും വഞ്ചിക്കുകയാണ് ചെയ്തത്. പാര്‍ട്ടിയില്‍ ആലോചിക്കാതെ, സംഘടനാപരമായ നടപടികള്‍ പാലിക്കാതെയാണ് ഈ തീരുമാനമെടുത്തത്. പാര്‍ട്ടി അദ്ദേഹത്തിനൊപ്പമില്ലെന്നും ശശീന്ദ്രന്‍ വിഭാഗം പ്രതികരിച്ചു.

കോട്ടയം ജില്ലയില്‍ നിന്നുള്ള ഒമ്പത് ബ്ലോക്ക് കമ്മിറ്റികളില്‍ ഒന്ന് മാത്രമാണ് കാപ്പനൊപ്പം പോവുക. എട്ടെണ്ണവും പാര്‍ട്ടിയില്‍ തുടരും. 13 ജില്ലാ ജനറല്‍ സെക്രട്ടറിമാരില്‍ 12 പേരും എന്‍സിപിയില്‍ നിന്ന് പോവില്ല. പാലാ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഒഴികെ ആരും കാപ്പനൊപ്പമില്ലെന്നും സുഭാഷ് പുഞ്ചക്കോട്ടില്‍ പറഞ്ഞു. മാണി സി കാപ്പന്റേത് സിനിമാ ശൈലിയും ബിസിനസ് ശൈലിയുമാണ്. പാലായില്‍ അദ്ദേഹം വിജയിച്ചത് സ്വന്തം ക്രെഡിറ്റില്‍ അല്ല. ഇടതുമുന്നണി പ്രവര്‍ത്തകരുടെ കൂട്ടായ ശ്രമഫലമായിട്ടാണ്. കാപ്പന്റെ കൂടെ എത്ര പേരുണ്ടെന്നും നാളെ നേരിട്ട് കണ്ടറിയാമെന്നും ശശീന്ദ്രന്‍ വിഭാഗം വ്യക്തമാക്കി.

കര്‍ഷകര്‍ക്ക് ആവേശമായി രാഹുല്‍ ഗാന്ധി; അജ്മീറില്‍ നടന്ന റാലിയുടെ ചിത്രങ്ങള്‍

അതേസമയം സീറ്റ് വിഷയം ഇടതുമുന്നണി ചര്‍ച്ച ചെയ്തിട്ടില്ല. കാപ്പന്റെ അനവസരത്തിലുള്ള പ്രസ്താവനകള്‍ എന്‍സിപിയെ പ്രതിരോധത്തിലാക്കുകയാണ് ചെയ്തത്. പാര്‍ട്ടി ഒരിക്കലും വ്യക്തി അധിഷ്ഠിതമല്ല. പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. പാലായില്‍ നടന്ന പ്രതിഷേധ പ്രകടനം കാപ്പന്റെ നടപടി തെറ്റാണെന്ന് തെളിയിക്കുന്നതാണ് സുഭാഷ് പറഞ്ഞു. മാണി സി കാപ്പനെതിരെ മലപ്പുറം ജില്ലാ കമ്മിറ്റിയും രംഗത്ത് വന്നിട്ടുണ്ട്. കാപ്പന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം. പാര്‍ട്ടിയെ അദ്ദേഹം ഒറ്റുകൊടുത്തു. പാലായില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ ശ്രമിച്ചത് കൊണ്ടാണ് വിജയിച്ചതെന്നും മലപ്പുറം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

English summary
kerala assembly election 2021: ncp rejects mani c kappan's claim, will take action against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X