വിഷ്ണുനാഥിന് കൊല്ലമുറപ്പിച്ചത് ഉമ്മന്‍ ചാണ്ടി, ബിന്ദു കൃഷ്ണയ്ക്ക് ഈ ഓഫര്‍, ഗ്രൂപ്പ് ഫോര്‍മുല!!

ദില്ലി: കോണ്‍ഗ്രസില്‍ കൊല്ലം സീറ്റുമായി ബന്ധപ്പെട്ട് വന്‍ പ്രശ്‌നങ്ങള്‍. ഗ്രൂപ്പ് സമ്മര്‍ദം പ്രകടമായ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വന്‍ പ്രതിഷേധം എല്ലായിടത്തും ആരംഭിച്ചിരിക്കുകയാണ്. പിസി വിഷ്ണുനാഥിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കൊല്ലത്ത് പ്രതിഷേധം ആരംഭിച്ചിട്ടുണ്ടെങ്കിലും സീറ്റ് വിട്ടുകൊടുക്കില്ല. ഇനിയും പത്ത് മണ്ഡലങ്ങളിലെങ്കിലും പ്രശ്‌നം പരിഹരിക്കാനുണ്ട്. ഇതില്‍ അഞ്ച് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് പ്രശ്‌നമുണ്ടാക്കിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ ഒരുപോലെ ഗുണവും ദോഷവും കോണ്‍ഗ്രസിനുണ്ടാക്കും.

മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

പ്രശ്‌നങ്ങള്‍ ഇക്കാര്യത്തില്‍

പ്രശ്‌നങ്ങള്‍ ഇക്കാര്യത്തില്‍

ബിന്ദു കൃഷ്ണ, പിസി വിഷ്ണുനാഥ്, ശിവദാസന്‍ നായര്‍, കെ ബാബു, ജോസഫ് വാഴയ്ക്കന്‍, കെസി ജോസഫ് എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയാണ് ഗ്രൂപ്പ് തര്‍ക്കം നടക്കുന്നത്. ഇതില്‍ കൊല്ലം സീറ്റില്‍ തര്‍ക്കങ്ങള്‍ ശക്തമാകുകയാണ്. കൊല്ലം സീറ്റില്‍ മാത്രമേ മത്സരിക്കൂ എന്ന വാശിയിലാണ് പിസി വിഷ്ണുനാഥ്. കൊല്ലത്ത് സീറ്റില്ലെങ്കില്‍ മത്സരിക്കില്ലെന്ന് വിഷ്ണുനാഥ് വ്യക്തമാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് പ്രത്യേകം താല്‍പര്യമുള്ളതിനാല്‍ അദ്ദേഹത്തെ മാറ്റാനും സാധ്യതയില്ല.

ഉറപ്പിച്ചത് ഉമ്മന്‍ ചാണ്ടി

ഉറപ്പിച്ചത് ഉമ്മന്‍ ചാണ്ടി

പിസി വിഷ്ണുനാഥിന് കൊല്ലം ഉറപ്പായിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി എഐസിസി യോഗത്തില്‍ വിഷ്ണുനാഥിനായി വാദിക്കുകയും ചെയ്തു. ഇതാണ് സീറ്റുറപ്പിക്കാന്‍ കാരണം. ഇതോടെ ബിന്ദു കൃഷ്ണ മണ്ഡലം മാറേണ്ടി വരുമെന്ന് ഉറപ്പായി. ബിന്ദുകൃഷ്ണയോട് കുണ്ടറ സീറ്റില്‍ നിന്ന് മത്സരിക്കണമെന്ന് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടിരുന്നു. കൊല്ലമില്ലെങ്കില്‍ താന്‍ മത്സരിക്കാനേ ഇല്ലെന്നാണ് ബിന്ദു കൃഷ്ണയുടെ നിലപാട്. ഐ ഗ്രൂപ്പിനോ ഗ്രൂപ്പില്ലാത്ത നേതാക്കള്‍ക്കോ അതിന് സാധിച്ചിട്ടുമില്ല.

ബിന്ദു വന്നാല്‍....

ബിന്ദു വന്നാല്‍....

ബിന്ദു കൃഷ്ണ വരുന്നതിനോട് എല്ലാ നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് മോശം പ്രകടനം നടത്തിയത് ബിന്ദുവിന് വലിയ തിരിച്ചടിയാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റതുമെല്ലാം, അവര്‍ക്ക് സീറ്റ് നിഷേധിക്കാനുള്ള കാരമായി മാറിയിരിക്കുകയാണ്. അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണ്. ഉമ്മന്‍ ചാണ്ടി തന്നെ കൊല്ലം സീറ്റിനായുള്ള പോരാട്ടത്തില്‍ ജയിക്കുമെന്ന് ഉറപ്പാണ്. അതേസമയം കൊല്ലത്ത് ഡിസിസി ഭാരവാഹികള്‍ കൂട്ടത്തോടെ രാജിവെച്ചു. വനിതാ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞു.

ഐ ഗ്രൂപ്പ് നീക്കം പൊളിഞ്ഞു

ഐ ഗ്രൂപ്പ് നീക്കം പൊളിഞ്ഞു

ഐ ഗ്രൂപ്പ് ബിന്ദു കൃഷ്ണയ്ക്കായി വലിയ നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ സീറ്റില്ലെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തത്. നാല് കൊല്ലമായി താന്‍ കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും, കൊല്ലത്തല്ലാതെ മറ്റൊരിടത്തും മത്സരിക്കില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ഇതോടെ ഐ ഗ്രൂപ്പ് കാലുവാരുമോ എന്ന ഭയം എ ഗ്രൂപ്പിനും തുടങ്ങിയിരിക്കുകയാണ്. രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവെച്ചിരിക്കുകയാണ്.

ഗ്രൂപ്പ് ഫോര്‍മുല

ഗ്രൂപ്പ് ഫോര്‍മുല

ചാത്തന്നൂരില്‍ എന്‍ പീതാംബരക്കുറുപ്പിനെ ഇറക്കാനാണ് നീക്കം. അതല്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അരുണ്‍ രാജ് മത്സരിച്ചേക്കും. നായര്‍ സമുദായത്തില്‍ നിന്നുള്ളവരായത് കൊണ്ട് സാമുദായിക വോട്ട് ലക്ഷ്യമിട്ടും എന്‍എസ്എസിന്റെ പിന്തുണയും തേടിയാണ് കോണ്‍ഗ്രസ് ഈ നീക്കം നടത്തുന്നതെന്ന് വ്യക്തം. ബിന്ദു കുണ്ടറയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ എറിക് സ്റ്റീഫന്‍ മത്സരിച്ചേക്കും. കാഞ്ഞിരപ്പള്ളിയില്‍ ജോസഫ് വാഴയ്ക്കനോ സിആര്‍ മഹേഷിനോ ആണ് സാധ്യത.

നിലമ്പൂരില്‍ കടുപ്പം

നിലമ്പൂരില്‍ കടുപ്പം

നിലമ്പൂരില്‍ മൂന്ന് പേരാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. ടി സിദ്ദിഖ്, വിവി പ്രകാശ്, ആര്യാടന്‍ ഷൗക്കത്ത് എന്നിവരാണ് പട്ടികയിലുള്ളത്. സിദ്ദിഖിനെ തഴയാന്‍ ഉമ്മന്‍ ചാണ്ടിക്ക് സാധിക്കില്ല. പട്ടാമ്പിയില്‍ സിദ്ദിഖിനെ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. കെഎസ്ബിഎ തങ്ങളും ഈ സീറ്റിലേക്ക് പരിഗണിക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ക്കെതിരെ പ്രാദേശികമായ എതിര്‍പ്പുണ്ട്. ടി സിദ്ദിഖിനെ തന്നെ മത്സരിപ്പിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ അതും ഉമ്മന്‍ ചാണ്ടിയുടെ വിജയമായി അവകാശപ്പെടാം.

തിരിച്ചടി ഈ സീറ്റുകളില്‍

തിരിച്ചടി ഈ സീറ്റുകളില്‍

തൃപ്പൂണിത്തുറയില്‍ കെ ബാബു ഉണ്ടാവാനിടയില്ല. പകരം വേണു രാജാമണി വരും. ഇത് ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടിയാണ്. കല്‍പ്പറ്റയിലേക്ക് സജീവ് ജോസഫിനെ പരിഗണിക്കുന്നുണ്ട്. പിഡി സജി, കെസി റോസക്കുട്ടി എന്നിവരും ഉള്ളതിനാല്‍ കണ്‍ഫ്യൂഷനുണ്ട്. ആറന്മുളയില്‍ പി മോഹന്‍രാജ്, ശിവദാസന്‍ നായര്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരെ ചൊല്ലിയും ആശയക്കുഴപ്പമുണ്ട്. തവനൂരില്‍ ഫിറോസ് കുന്നംപറമ്പിലിനെ മത്സരിപ്പിക്കാന്‍ കെപിസിസിക്ക് താല്‍പര്യമുണ്ട്. എന്നാല്‍ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗത്തിന് സീറ്റ് നല്‍കേണ്ടെന്നാണ് പറയാനുള്ളത്.

ഐ ഗ്രൂപ്പ് രഹസ്യയോഗം

ഐ ഗ്രൂപ്പ് രഹസ്യയോഗം

കൊല്ലത്ത് ഐ ഗ്രൂപ്പ് രഹസ്യ യോഗം ചേര്‍ന്നത് മറ്റൊരു തലവേദനയാണ്. വിഷ്ണുനാഥിനെ പരാജയപ്പെടുത്താനാണ് നീക്കം. ബിന്ദു കൃഷ്ണയ്ക്ക് വേണ്ടി ഡിസിസി ഓഫീസില്‍ ഐ ഗ്രൂപ്പ് രഹസ്യ യോഗവും ചേര്‍ന്നു. ഇതിന് ശേഷമാണ് കൊല്ലത്ത് പ്രതിഷേധം ശക്തമായത്. എ ഗ്രൂപ്പില്‍ നിന്ന് തന്നെ വിഷ്ണുനാഥ് വേണ്ടെന്ന് അഭിപ്രായമുണ്ട്. എന്നാല്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ അടക്കം വിഷ്ണുനാഥിനെ സ്വാഗതം ചെയ്യുന്നുണ്ട്. എ ഗ്രൂപ്പും പിന്തുണയ്ക്കുന്നുണ്ടെങ്കിലും കുറച്ചു പേര്‍ അദ്ദേഹത്തെ എതിര്‍ക്കുന്നുമുണ്ട്. കൊല്ലത്തെ കാര്യങ്ങള്‍ ഗ്രൂപ്പുകള്‍ക്കും അപ്പുറത്തേക്കാണ് നീങ്ങുന്നത്.

ഹോട്ടായി നൈന ഗാംഗുലി; ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    ചാണ്ടി സാറിനെപ്പോലെ നല്ലൊരാൾ വേറെ ആരുണ്ട്, പുതുപ്പള്ളിക്കാർ പറയുന്നു | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+