കെ സുരേന്ദ്രന് താക്കീതുമായി പിപി മുകുന്ദന്‍; മാറ്റി നിര്‍ത്തിയവര്‍ മറ്റുപാര്‍ട്ടിയിലേക്ക് പോകും
കോഴിക്കോട്: ഒരു പ്രവര്‍ത്തകനും പാര്‍ട്ടി വിട്ട് പോകുന്ന അവസ്ഥയുണ്ടാകരുതെന്ന് സൂചിപ്പിച്ച് മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്‍. മാറ്റി നിര്‍ത്തിയവരെ തിരികെ കൊണ്ടുവരണമെന്നും അല്ലെങ്കില്‍ അവര്‍ ഇടതു-വലതു മുന്നണികളിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. നിശ്പ്രയാസം ജയിക്കാമെന്ന് കരുതരുത്. കെ സുരേന്ദ്രന്റെ നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ ഒട്ടേറെ പരാതികള്‍ നല്‍കിയിരുന്നു. എല്ലാം ദേശീയ അധ്യക്ഷന് ജെപി നദ്ദയ്ക്ക് കൈമാറി. അദ്ദേഹം തന്റെ കത്ത് കണ്ടിട്ടുണ്ട്. ബംഗാളിലായതു കൊണ്ടാണ് പ്രതികരിക്കാത്തതെന്നും പിപി മുകുന്ദന്‍ പറഞ്ഞു.

ശക്തമായ പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമേ വിജയം കൈവരിക്കാന്‍ സാധിക്കൂ. അനായാസം ജയിക്കാമെന്ന് കരുതരുത്. തിരുവനന്തപുരം കോര്‍പറേഷനിലെ അവസ്ഥ ഇനിയും ആവര്‍ത്തിക്കപ്പെടും. കോര്‍പറേഷനില്‍ 37 സീറ്റില്‍ കൂടുതല്‍ കിട്ടില്ലെന്നാണ് അന്ന് ഞാന്‍ പറഞ്ഞത്. അതുതന്നെ സംഭവിച്ചു. കാര്യങ്ങള്‍ വ്യക്തമായി പഠിച്ചാണ് ഞാന്‍ പ്രതികരിക്കുന്നതെന്നും മുകുന്ദന്‍ പറഞ്ഞു.
രാജഗോപാലിന്റെ നിയമസഭയിലെ നിലപാട് പ്രവര്‍ത്തകരെ നിരാശപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ നയം ഉയര്‍ത്തിപ്പിടിക്കുന്നവരാകണം മല്‍സരിക്കേണ്ടത്. എംഎല്‍എ സ്ഥാനം കിട്ടിയിട്ടും രാജഗോപാല്‍ പാര്‍ട്ടി നയത്തിനൊപ്പം നിന്നില്ല. നേമത്ത് അടുത്തയാളും ജയിക്കുമെന്ന് കരുതരുത്. ബിജെപി കേരളത്തില്‍ ശക്തിപ്പെടണമെന്നും പിപി മുകുന്ദന്‍ പറഞ്ഞു.
ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
അടുത്തിടെ കെ സുരേന്ദ്രനുമായി ഉടക്കി സജീവ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. ദേശീയ അധ്യക്ഷന് ജെപി നദ്ദയുടെ കേരള സന്ദര്‍ശനത്തിനിടെ ഏകദേശം പരിഹാരമായിട്ടുണ്ട്. അവര്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുത്തു. ശോഭ വര്‍ക്കലയില്‍ മല്‍സരിക്കുമെന്നാണ് സൂചനകള്‍.












Click it and Unblock the Notifications