തിരഞ്ഞെടുപ്പ്: ഇടതിനും വലതിനും ജയിക്കണം, ബിജെപിക്ക് സീറ്റ് കൂടണം, നടന്നില്ലെങ്കില്‍...
തിരുവനന്തപുരം: കേരളത്തില്‍ വോട്ടെണ്ണല്‍ ആരംഭിക്കാനിരിക്കുകയാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കേണ്ടത് ഇടതിനും വലതിനും ബിജെപിക്കും ഒരുപോലെ ആവശ്യമാണ്. സീറ്റുകള്‍ കുറയുന്നതോ കൂടുന്നതോ പോലും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. എല്‍ഡിഎഫിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണിത്. സിപിഎം ഭരിക്കുന്ന സംസ്ഥാനങ്ങളൊന്നും തന്നെ ഇപ്പോള്‍ ദേശീയ തലത്തിലില്ല. കേരളം കൂടി നഷ്ടമായാല്‍ ഇന്ത്യയില്‍ ഇടതുപക്ഷം തന്നെ തീര്‍ത്തും ദുര്‍ബലമായ അവസ്ഥയുണ്ടാവും. അത്തരമൊരു സാഹചര്യം ഉണ്ടാവാതിരിക്കാന്‍ ഇടതുപക്ഷം ശക്തമായി തന്നെ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചിരുന്നു.

80 സീറ്റില്‍ അധികം ലഭിച്ചാല്‍ അപരാജിതനെന്ന പരിവേഷം പിണറായി വിജയനുണ്ടാവും. ഒപ്പം ഇടതുമുന്നണിയില്‍ ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയായി സിപിഎം മാറും. തുടര്‍ച്ചയായി ചോദ്യം ചെയ്ത പ്രതിപക്ഷത്തെ അടിച്ചിരുത്താനും സാധിക്കും. ഭരണമാകെ മുഖ്യമന്ത്രിയിലും കേന്ദ്രീകരിക്കപ്പെടാം. കേരള കോണ്‍ഗ്രസ് എമ്മിനും അതോടൊപ്പം കരുത്ത് തെളിയിക്കേണ്ടതുണ്ട്. അതേസമയം തോല്‍വിയാണെങ്കില്‍ മുഖ്യമന്ത്രിയുടെ സര്‍വാധിപത്യ ശൈലിക്കെതിരെ ചോദ്യങ്ങള്‍ ഉയരാം. വെട്ടിനിരത്തിയെന്ന് കരുതുന്നവരുടെ ശബ്ദം പുറത്തേക്ക് വരാം.
അതേസമയം ഇടതുപക്ഷത്തേക്കാള്‍ ഭരണം ആവശ്യം യുഡിഎഫിനാണ്. അഞ്ച് വര്‍ഷം അവര്‍ പ്രതിപക്ഷത്താണ്. സ്വാഭാവികമായും മാറ്റം വന്നേ പറ്റൂ എന്നാണ് അവര്‍ പറയുന്നത്. ദേശീയ തലത്തില്‍ തന്നെ താളം തെറ്റി കിടക്കുന്ന കോണ്‍ഗ്രസിന് കേരളത്തില്‍ വിജയം നേടാനായാല്‍ അത് രാഹുല്‍ ക്യാമ്പിനെ ശക്തമാക്കും. കെസി വേണുഗോപാല്‍ പുതിയൊരു റോളിലേക്കും ഉയര്‍ന്ന് വരാം. 75 സീറ്റില്‍ കൂടുതലാണെങ്കില്‍ മുസ്ലീം ലീഗ് അടക്കമുള്ളവരുടെ വിശ്വാസവും കോണ്‍ഗ്രസ് നേടിയെടുക്കും. എന്നാല്‍ സീറ്റ് താഴേക്കാണെങ്കില്‍ ഘടകകക്ഷികള്‍ യുഡിഎഫിനെ നിയന്ത്രിക്കുന്ന സാഹചര്യമുണ്ടാവും. 2011ല്‍ അത്തരമൊരു അവസ്ഥ യുഡിഎഫിലുണ്ടായിരുന്നു.
റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം
തോല്‍വിയാണ് യുഡിഎഫില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ നേതൃത്വം തന്നെ മാറേണ്ടി വരും. ലീഗ് അടക്കമുള്ളവര്‍ അകന്ന് തുടങ്ങും. പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്നാല്‍ അത് കോണ്‍ഗ്രസിന്റെ തന്നെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കും. ജോസഫ് ഗ്രൂപ്പിനും ഇത് അഗ്നിപരീക്ഷയാണ്. എന്‍ഡിഎ ഇത്തവണ കൂടുതല്‍ സീറ്റാണ് പ്രതീക്ഷ. ബിജെപി തന്നെ ഈ സീറ്റെല്ലാം നേടുമെന്ന പ്രതീക്ഷയിലാണ്. നേമത്ത് ജയിക്കുന്നതിന് പുറമേ അഞ്ച് സീറ്റ് വരെ നേടണം. ഇതിലും കൂടിയാല്‍ ബിജെപി കരുത്തരായി എന്ന് സംസ്ഥാനത്ത് ഉറപ്പിക്കാം. എന്നാല്‍ നേമം കൂടി കൈവിട്ടാല്‍ അതോടെ സുരേന്ദ്രന്റെയും വി മുരളീധരന്റെയും ആധിപത്യം ഇല്ലാതാവും. ബിഡിജെഎസ് അടക്കം വിട്ടുപോവാനും സാധ്യതയുണ്ട്.
കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications