Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭയ്ക്ക് കഴക്കൂട്ടമില്ല, വെട്ടിയത് സുരേന്ദ്രന്‍, ബിജെപിയില്‍ രാജിഭീഷണി, ശോഭയുടെ മറുപടി ഇങ്ങനെ

ദില്ലി: സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അടുത്തെത്തിയ സാഹചര്യത്തില്‍ ബിജെപിയില്‍ വീണ്ടും കലാപം. ശോഭാ സുരേന്ദ്രനെ പ്രഖ്യാപിച്ച സീറ്റില്‍ നിന്ന് വീണ്ടും വെട്ടിയിരിക്കുകയാണ്. കഴക്കൂട്ടത്ത് അവര്‍ സ്ഥാനാര്‍ത്ഥിയാവില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ വലിയ പ്രശ്‌നങ്ങളിലേക്കാണ് ബിജെപി നീങ്ങുന്നത്. രാജിഭീഷണി അടക്കം ബിജെപിയില്‍ നിന്നുയര്‍ന്നിരിക്കുകയാണ്. കെ സുരേന്ദ്രന്‍ അതിശക്തമായി തന്നെ ശോഭയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കുന്നുണ്ട്.

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

ശോഭയെ വെട്ടി

ശോഭയെ വെട്ടി

ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാക്കില്ലെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന സൂചന. ദേശീയ നേതൃത്വം കഴക്കൂട്ടത്തേക്ക് ശോഭയെ പരിഗണിച്ചപ്പോള്‍ ഇതിനെ എതിര്‍ത്തിരിക്കുന്നത് സംസ്ഥാന നേതൃത്വമാണ്. തിരഞ്ഞെടുപ്പ് സമിതിയിലും ശോഭയുടെ പേര് തന്നെയാണ് നിര്‍ദേശിച്ചത്. എന്നാല്‍ കെ സുരേന്ദ്രനും വി മുരളീധരനും ശോഭയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തു. കോണ്‍ഗ്രസ് വിട്ടുവരുന്ന ഒരു പ്രമുഖ നേതാവിനെ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാക്കുമെന്ന് ഇവര്‍ പറയുന്നു.

പ്രഖ്യാപനം ഇന്നുണ്ടാവും

പ്രഖ്യാപനം ഇന്നുണ്ടാവും

ബിജെപി സ്ഥാനാര്‍ത്ഥികളെ ഇന്നാണ് പ്രഖ്യാപിക്കുന്നത്. സംസ്ഥാന നേതൃത്വം നല്‍കിയ പട്ടിക ചില മാറ്റങ്ങളോടെയാണ് ദേശീയ നേതൃത്വം അംഗീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതിയാണ് ഇതിന് അംഗീകാരം നല്‍കിയത്. നിലവില്‍ കഴക്കൂട്ടം പോലുള്ള മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കില്ല. ഇവിടെ മത്സരിക്കാന്‍ പോകുന്ന നേതാവ് ആരാണെന്ന ആശങ്ക കോണ്‍ഗ്രസിനുമുണ്ട്. അതേസമയം തൃശൂരില്‍ സുരേഷ് ഗോപിയും അല്‍ഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും മത്സരിക്കും.

ആരാണ് പ്രമുഖ നേതാവ്?

ആരാണ് പ്രമുഖ നേതാവ്?

ബിജെപി സമീപിച്ചിരിക്കുന്നത് എംഎ വാഹിദിനെയാണ് സൂചനയുണ്ട്. കഴക്കൂട്ടത്തെ മുന്‍ എംഎല്‍എയാണ് അദ്ദേഹം. തനിക്ക് കോടികള്‍ വാഗ്ദാനം ചെയ്‌തെന്നും, സീറ്റ് ഉറപ്പിച്ചിട്ടുണ്ടെന്നും വാഹിദ് പറയുന്നു. എന്നാല്‍ ബിജെപിയുടെ നേതാക്കള്‍ നേരിട്ടല്ല നേതാക്കളെ ചാക്കിട്ട് പിടിക്കുന്നത്. പകരം ഏജന്റുമാരെയാണ് നിയോഗിക്കുന്നത്. പ്രധാനപ്പെട്ട നേതാക്കളെ തന്നെയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും വാഹിദ് പറഞ്ഞു. താന്‍ ബിജെപിയിലേക്കില്ലെന്ന് തീര്‍ത്ത് പറഞ്ഞിട്ടുണ്ടെന്നും വാഹിദ് പറഞ്ഞു. അതൃപ്തരെയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴക്കൂട്ടമില്ലെങ്കില്‍ മത്സരമില്ല

കഴക്കൂട്ടമില്ലെങ്കില്‍ മത്സരമില്ല

കഴക്കൂട്ടത്ത് സീറ്റില്ലെങ്കില്‍ താന്‍ മത്സരിക്കാനില്ലെന്ന് നിലപാടെടുത്തിരിക്കുകയാണ് ശോഭ സുരേന്ദ്രന്‍. കഴക്കൂട്ടം തരില്ലെന്ന് സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ശോഭയ്ക്ക് കഴക്കൂട്ടം നല്‍കാതിരിക്കാന്‍ രാജി ഭീഷണിയും സുരേന്ദ്രന്‍ നടത്തിയിട്ടുണ്ട്. നേതൃപദവി ഒഴിയുമെന്നാണ് കെ സുരേന്ദ്രന്‍ ഭീഷണി മുഴക്കിയതെന്ന് ബിജെപിയിലെ എതിര്‍ ചേരി പറയുന്നു. അതേസമയം സുരേഷ് ഗോപിയെ നേമത്ത് മത്സരിപ്പിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. കെ മുരളീധരന്‍ വരുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

സുരേന്ദ്രന്‍ മഞ്ചേശ്വരത്ത്

സുരേന്ദ്രന്‍ മഞ്ചേശ്വരത്ത്

രണ്ടിടത്ത് മത്സരിക്കാനാവില്ലെന്ന് സുരേന്ദ്രന്‍ അമിത് ഷായെ അറിയിച്ചിട്ടുണ്ട്. പകരം മഞ്ചേശ്വരത്ത് മാത്രം മത്സരിക്കാമെന്നാണ് സുരേന്ദ്രന്റെ നിലപാട്. മഞ്ചേശ്വരത്ത് വിജയസാധ്യത കൂടുതലുമാണ്. പ്രഖ്യാപനത്തിന് മുമ്പേ മഞ്ചേശ്വരത്ത് എത്തിയിരിക്കുകയാണ് സുരേന്ദ്രന്‍. ഹെലികോപ്ടറിലാണ് അദ്ദേഹം വന്നിറങ്ങിയത്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനാണ് സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് എത്തിയത്. എന്നാല്‍ മണ്ഡലത്തിലെ സര്‍വേ പ്രകാരം സുരേന്ദ്രന്‍ ഇവിടെ ജയിക്കുമെന്നാണ് വിലയിരുത്തല്‍. ഇതാണ് മഞ്ചേശ്വരത്ത് മത്സരിക്കാന്‍ സുരേന്ദ്രന്‍ താല്‍പര്യപ്പെടുന്നത്.

കറുപ്പിന് ഏഴഴക്; കറുപ്പില്‍ തിളങ്ങി ചാര്‍മി കൗര്‍-ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+