കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ്:അയ്യപ്പന്‍ ഒരിക്കലും അസുരന്മാരോടൊപ്പമുണ്ടാവില്ല, പിണറായിക്ക് സുധാകരന്റെ മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കെ സുധാകരന്‍. സ്വാമി അയ്യപ്പന്‍ അടക്കമുള്ള ദേവഗണങ്ങള്‍ എല്ലാം എല്‍ഡിഎഫിനൊപ്പമായിരിക്കുമെന്ന പിണറായിയുടെ പ്രസ്താവനയ്ക്ക് പരിഹാസ രൂപത്തിലായിരുന്നു മറുപടി. ദേവഗണങ്ങള്‍ അസുര വിഭാഗത്തോടൊപ്പം എവിടെ നിന്നിട്ടില്ല. ചരിത്രത്തില്‍ എവിടെയും ഇരുകൂട്ടരും യോജിച്ചതായിട്ട് ഇല്ലെന്നും സുധാകരന്‍ പറഞ്ഞു. ദേവഗണത്തില്‍ നിന്ന് യുഡിഎഫിന് എതിരായി ഒന്നും സംഭവിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

1

ഭക്തരുടെ വിശ്വാസവുമായി ബന്ധപ്പെട്ട വികാരത്തെ ചൂഷണം ചെയ്യുകയാണ് പിണറായി ചെയ്തത്. വോട്ടര്‍മാര്‍ക്കറിയാം ആരെ പിന്തുണയ്ക്കമെന്ന കാര്യം. അവര്‍ ബുദ്ധിയുള്ളവരാണ്. വിശ്വാസികളെ ഇത്രത്തോളം അപമാനിച്ചത് പിണറായി വിജയന്‍ മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരാണ് ഈ വിഷയത്തില്‍ ആദ്യം വിവാദത്തിന് തുടക്കമിട്ടത്. അതിന് പിന്നാലെയാണ് അത്തരം ആളുകളൊക്കെ തങ്ങളുടെ കൂടെ നില്‍ക്കുമെന്ന തരത്തില്‍ പിണറായി വിജയന്‍ പ്രതികരിച്ചത്.

അതേസമയം ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായിട്ടാണ് പിണറായിക്കെതിരെ പോളിംഗ് ദിനത്തില്‍ രംഗത്ത് വന്നത്. വോട്ടിംഗ് ദിനത്തില്‍ അല്ല മുഖ്യമന്ത്രി അയ്യപ്പനെ ഓര്‍ക്കേണ്ടത്. ഞങ്ങള്‍ക്ക് അയ്യപ്പനെ എല്ലാ ദിവസവും ഓര്‍മയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടേത് ശരിക്കും ആശയ ദാരിദ്ര്യമാണ്. വോട്ട് കച്ചവടം എന്ന ആക്ഷേപം വോട്ടര്‍മാരെ അപമാനിക്കലാണ്. ഇത്തവണ സിപിഎമ്മിന്റെ വോട്ട് കൂടി യുഡിഎഫിന് കിട്ടുമെന്നും തരൂര്‍ പറഞ്ഞു. പിണറായി ശരിക്കും സ്വാമി അയ്യപ്പനോട് മാപ്പുപറയണമെന്നായിരുന്നു ആന്റണിയുടെ പ്രതികരണം

Recommended Video

cmsvideo
എം എം ഹസ്സൻ പറയുന്നു | Oneindia Malayalam

സ്വാമി അയ്യപ്പനെ ഇപ്പോഴാണ് മുഖ്യമന്ത്രി ഓര്‍ക്കുന്നത്. അന്ന് അദ്ദേഹത്തിന് ഈ ബോധം ഉണ്ടായില്ലായിരുന്നു. ശബരിമല വിഷയത്തില്‍ തെറ്റുപ്പറ്റിയെന്നും, സര്‍ക്കാരിനോട് ക്ഷമിക്കണമെന്നും പറയാന്‍ പിണറായി തയ്യാറാവണം. അങ്ങനെയൊക്കെ ചെയ്യുന്നുണ്ടെങ്കില്‍ പിണറായി പറയുന്നതില്‍ ആത്മാര്‍ത്ഥയുണ്ടെന്ന് പറയാം. ഇപ്പോഴത്തേത് അദ്ദേഹം കാപട്യം കാണിക്കുന്നതാണെന്നും ആന്റണി പറഞ്ഞു. പിണറായിക്ക് അയ്യപ്പകോപ്പം അനുഭവിക്കേണ്ടി വരുമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.

English summary
kerala assembly election 2021: swami ayyappan will not be with pinarayi says k sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X