• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇതാണോ ആ 'ബോംബ്'? സിപിഎമ്മിനെതിരെ എതിരാളികള്‍ പൊട്ടിക്കാന്‍ വച്ച ബോംബ് ഏത്

 • By Desk

തിരുവനന്തപുരം: ചില ബോംബുകള്‍ വരാന്‍ പോകുന്നുണ്ട് എന്നാണ് കഴിഞ്ഞ ദിവസം പിണറായി വിജയന്‍ പറഞ്ഞത്. ആരായിരിക്കും ആ ബോംബുകള്‍ പൊട്ടിക്കാന്‍ പോകുന്നത് എന്നാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍. അത് യുഡിഎഫ് ആയിരിക്കുമോ അതോ എന്‍ഡിഎ ആയിരിക്കുമോ അതോ കേന്ദ്ര ഏജന്‍സികള്‍ ആയിരിക്കുമോ ആ ബോംബുകള്‍ പൊട്ടിക്കുക എന്നാണ് പലരുടേയും സംശയം.

സിപിഎമ്മിനെ കുരുക്കാനുറച്ച് കസ്റ്റംസ്? ആദ്യം വിനോദിനി, പിന്നെ സ്പീക്കര്‍, അതിന് ശേഷം ആര്?

ശോഭ സുരേന്ദ്രനെ പരോക്ഷമായി കുത്തി സുരേന്ദ്രൻ; ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചുവെന്ന്

അത് എന്തുമായിരിക്കാം എന്നാണ് ഒരു കൂട്ടരുടെ വിചാരം. എന്തായാലും അണിയറയില്‍ എന്തൊക്കെയോ ഒരുങ്ങുന്നുണ്ട് എന്നാണ് പൊതു ചര്‍ച്ച. സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പറയുന്ന ചില കാര്യങ്ങള്‍ പരിശോധിക്കാം...

തമിഴ്‌നാടിനെ ഇളക്കിമറിച്ച് എഐഎഡിഎംകെ തിരഞ്ഞെടുപ്പ് പ്രചാരണം; ചിത്രങ്ങള്‍

കേന്ദ്ര ഏജന്‍സികള്‍

കേന്ദ്ര ഏജന്‍സികള്‍

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി ചില നീക്കങ്ങള്‍ നടത്തുമെന്നാണ് പലരും കരുതുന്നത്. അതിന് വേണ്ടിയാണ് ഡോളര്‍ കടത്ത് കേസ് കസ്റ്റംസ് സൃഷ്ടിച്ചത് എന്ന മട്ടിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം എങ്ങുമെത്താതിരിക്കുമ്പോള്‍ ആയിരുന്നു ഡോളര്‍ കടത്ത് എന്ന പുതിയ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

ശ്രീരാമകൃഷ്ണനില്‍ തുടങ്ങി

ശ്രീരാമകൃഷ്ണനില്‍ തുടങ്ങി

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനോട് ഡോളര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ഏപ്രില്‍ 8 ന് ആണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതാണ് ആ ബോംബിന്റെ തുടക്കം എന്നാണ് ചിലര്‍ കരുതുന്നത്.

അടുത്തത് മുഖ്യമന്ത്രി?

അടുത്തത് മുഖ്യമന്ത്രി?

ഡോളര്‍ കടത്ത് കേസില്‍ പുറത്ത് വന്ന സ്വപ്‌നയുടേയും സരിത്തിന്റേയും മൊഴികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരും പരാമര്‍ശിക്കപ്പെടുന്നുണ്ട് എന്നാണ് വാര്‍ത്തകള്‍. അതുകൊണ്ട് തന്നെ, ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ പിണറായി വിജയനെ തന്നെ ചോദ്യം ചെയ്യാന്‍ നീക്കം നടക്കുമോ എന്നാണ് മറ്റൊരു ചര്‍ച്ച.

വീണ വിജയന് നേര്‍ക്ക്

വീണ വിജയന് നേര്‍ക്ക്

പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ബെംഗളൂരുവിലെ ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് ഉണ്ടാകുമോ എന്നാണ് മറ്റൊരു ചര്‍ച്ച. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഇങ്ങനെ ഒരു കാര്യം പറയുമ്പോള്‍ സംശയങ്ങള്‍ പലവിധമാണ് ഉയരുന്നത്.

മുല്ലപ്പള്ളിയുടെ വെല്ലുവിളി

മുല്ലപ്പള്ളിയുടെ വെല്ലുവിളി

മുഖം രക്ഷിക്കാന്‍ വേണ്ടിയെങ്കിലും ഇഡി, പിണറായി വിജയനെ ചോദ്യം ചെയ്യണം എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വെല്ലുവിളി. ഇഡി അത് ചെയ്തില്ലെങ്കില്‍ മോദിയുടേയും അമിത് ഷായുടേയും മുഖം നഷ്ടപ്പെടും എന്നും മുല്ലപ്പള്ളി വെല്ലുവിളിക്കുന്നുണ്ട്. ഇത് ഇടതുപക്ഷക്കാരില്‍ കൂടുതല്‍ സംശയം ജനിപ്പിക്കുകയും ചെയ്യുന്നു.

സംയുക്ത ഓപ്പറേഷന്‍

സംയുക്ത ഓപ്പറേഷന്‍

ബിജെപിയും കോണ്‍ഗ്രസും ഒറ്റക്കെട്ടായി നടത്താന്‍ പോകുന്ന ആക്രമണത്തിന്റെ സൂചനയാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വെല്ലുവിളി എന്നാണ് ഇടതുപക്ഷത്തെ പലരും സംശയിക്കുന്നത്. ഇത്തരമൊരു ആസൂത്രണം ബിജെപി- കോണ്‍ഗ്രസ് നേതാക്കള്‍ സംയുക്തമായി ആസൂത്രണം ചെയ്യുന്നതായും ആക്ഷേപം ഉയരുന്നുണ്ട്.

ചെന്നിത്തലയുടെ ടീം

ചെന്നിത്തലയുടെ ടീം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി മാധ്യമ പ്രവര്‍ത്തകരും മുന്‍ മാധ്യമ പ്രവര്‍ത്തകരും അടങ്ങിയ ഒരു സംഘം രംഗത്തുണ്ട്. ഇവരുടെ നേതൃത്വത്തില്‍ എന്തോ അണിയറയില്‍ ഒരുങ്ങുന്നുണ്ട് എന്നതാണ് മറ്റൊരു ചര്‍ച്ച. ആരൊക്കെയാണ് ഈ മാധ്യമ പ്രവര്‍ത്തകര്‍ എന്ന രീതിയിലും ചര്‍ച്ചകള്‍ കൊഴുക്കുന്നുണ്ട്.

ഹോട്ട് ലുക്കില്‍ സഞ്ജീത ശൈഖ്: നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമാകുമോ? കോഴിക്കോടന്‍ ചരിത്രം ആവര്‍ത്തിച്ചാല്‍ വന്‍ ദുരന്തം

ദേശീയ രാഷ്ട്രീയം വിടും, ഇടതുപക്ഷത്തെ രാഷ്ട്രീയ വനവാസത്തിന് അയക്കണം: എകെ ആന്റണി വൺ ഇന്ത്യയോട്

cmsvideo
  ഇത്തവണ UDFഅധികാരം പിടിക്കുമെന്ന് സർവേ | Oneindia Malayalam
  പിണറായി വിജയൻ
  Know all about
  പിണറായി വിജയൻ

  English summary
  Kerala Assembly election 2021: Discussion about the Election Bomb mentioned by Pinarayi Vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X