കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെക്കോർഡ് ഭൂരിപക്ഷം കെകെ ശൈലജയ്ക്ക്: തൊട്ടുപിന്നിൽ പിണറായിയും മധുസൂദനനും, കണക്കുകൾ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നപ്പോൾ എൽഡിഎഫിന്റ നേട്ടം 99 സീറ്റുകളാണ് തൊട്ടുപിനിലുള്ള യുഡിഎഫിന് 41 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടതായി വന്നു. എന്നാൽ കേരളത്തിൽ കൂടുതൽ സീറ്റുകളിൽ വിജയിക്കുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ച എൻഡിഎയ്ക്ക് കേരളത്തിലുണ്ടായിരുന്ന ഏക സീറ്റും ഈ തിരഞ്ഞെടുപ്പോടെ കൈമോശം വന്നിട്ടുണ്ട്. ഇതോടെ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പിലെ നേട്ടം പൂജ്യത്തിലേക്ക് കൂപ്പുകുത്തി. ആരോഗ്യമന്ത്രി കെകെ ശൈലജയുടേയും പിണറായി വിജയന്റെയും ഭൂരിപക്ഷമാണ് ഇത്തവണ ശ്രദ്ധിക്കപ്പെട്ടത്. കെകെ ശൈലജയുടേത് അറുപതിനായിരം കടന്നപ്പോൾ പിണറായിയുടേത് അമ്പതിനായിരത്തിലെത്തിയിട്ടുണ്ട്.

യുഡിഎഫ് ശൂന്യരായെന്നോ നിലപാടുകൾ തെറ്റായിരുന്നുവെന്നോ വിശ്വസിക്കുന്നില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍യുഡിഎഫ് ശൂന്യരായെന്നോ നിലപാടുകൾ തെറ്റായിരുന്നുവെന്നോ വിശ്വസിക്കുന്നില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍

റെക്കോർഡ് ഭൂരിപക്ഷം

റെക്കോർഡ് ഭൂരിപക്ഷം


നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയാണ്. യുഡിഎഫ് സ്ഥാനാർത്ഥി ഇല്ലിക്കലിനെ പരാജപ്പെടുത്തിയത് 60963 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. 96129 വോട്ടുകളാണ് ആരോഗ്യമന്ത്രി കൂടിയായ കെകെ ശൈലജ നേടിയത്. അതേ സമയം ഇല്ലിക്കൽ അഗസ്തി 35, 166 വോട്ടുകളാണ് നേടിയത്.

തൊട്ടുപിന്നിൽ പിണറായി വിജയൻ

തൊട്ടുപിന്നിൽ പിണറായി വിജയൻ


ഉയർന്ന ഭൂരിപക്ഷത്തിൽ രണ്ടാം സ്ഥാനത്തുള്ളത് മുഖ്യമന്ത്രി പിണറായി വിജയനയാണ്. ധർമ്മടം നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച പിണറായി വിജയൻ യുഡിഎഫ് സ്ഥാനാർത്ഥി സി രഘുനാഥിനെ 50123 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയിട്ടുള്ളത്. 95522 വോട്ടുകളാണ് പിണറായി വിജൻ ഇത്തവണ നേടിയത്. യുഡിഎഫ് സ്ഥാനാർത്ഥി രഘുനാഥ് 45,399 വോട്ടുകളും നേടിയിട്ടുണ്ട്.

 മൂന്നാമത് മധുസൂദനൻ

മൂന്നാമത് മധുസൂദനൻ

കാസർഗോഡ് ജില്ലയിലെ പയ്യന്നൂർ മണ്ഡലത്തിൽ നിന്ന് എൽഡിഎഫ് ടിക്കറ്റിൽ മത്സരിച്ച സിപിഎം നേതാവ് ടിഐ മധുസൂദനനാണ് ഭൂരിപക്ഷത്തിൽ മൂന്നാമതുള്ളത്. യുഡിഎഫ് സ്ഥാനാർത്ഥി എം പ്രദീപ് കുമാറിനെ 49780 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മധുസൂദനൻ പരാജയപ്പെടുത്തിയിട്ടുള്ളത്. 93695 വോട്ടുകളാണ് ഇദ്ദേഹം നേടിയിട്ടുള്ളത് തൊട്ടുപിന്നിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി 43,915 വോട്ടുകളാണ് ആകെ നേടിയിട്ടുള്ളത്.

 വിജിന്റെ നേട്ടം

വിജിന്റെ നേട്ടം

കാസർഗോഡ് ജില്ലയിലെ കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ എം വിജിനാണ് ഉയർന്ന ഭൂരിപക്ഷത്തിൽ നാലാമതെത്തിയിട്ടുള്ളത്. 44393 വോട്ടുകൾക്ക് വിജിൻ യുഡിഎഫ് സ്ഥാനാർത്ഥി ബ്രിജേഷ് കുമാറിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് വിജയം ഉറപ്പാക്കിയിട്ടുള്ളത്. 88252 വോട്ടുകളാണ് വിജിന്റെ പെട്ടിയിൽ ഇത്തവണ വീണിട്ടുള്ളത്. 43851 വോട്ടുകളാണ് വിജിനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥിയുടെ നേട്ടം.

രാധാകൃഷ്ണൻ അഞ്ചാമത്

രാധാകൃഷ്ണൻ അഞ്ചാമത്

ചേലക്കരയിൽ എൽഡിഎഫ് ടിക്കറ്റിൽ മത്സരിച്ച കെ രാധാകൃഷ്ണനാണ് ഭൂരിപക്ഷത്തിൽ അഞ്ചാം സ്ഥാനത്തുള്ളത്. യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ച കോൺഗ്രസിന്റെ സിസി ശ്രീകുമാറിനെ പരാജയപ്പെടുത്തിയാണ് വിജയിച്ചിട്ടുള്ളത്. 39400 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. 83415 വോട്ടുകളാണ് കെ രാധാകൃഷ്ണന്റെ നേട്ടം. എതിർ സ്ഥാനാർത്ഥി സിസി ശ്രീകുമാർ 44,015 വോട്ടുകളും നേടിയിട്ടുണ്ട്.

 മണിയാശാന്റെ പ്രകടനം

മണിയാശാന്റെ പ്രകടനം

ഇടുക്കിയിൽ എൽഡിഎഫാണ് ഭൂരിപക്ഷം സീറ്റുകളും നേടിയത്. ഇതിൽ പ്രധാനപ്പെട്ട സീറ്റ് മന്ത്രിയും സിപിഎം നേതാവുമായ എം എം മണി മത്സരിച്ച ഉടുമ്പൻചോല മണ്ഡലമാണ്. 38305 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണിയുടെ വിജയം. യുഡിഎഫിന്റെ ഇഎം അഗസ്തിയെയാണ് പരാജയപ്പെടുത്തിയിട്ടുള്ളത്. പുനലൂർ നിയമസഭ മണ്ഡലത്തിൽ നിന്ന് മത്സരിച്ച പിഎസ് സുപാലാണ് ഏഴാമതുള്ളത്. 37057 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുപാൽ അബ്ദുറഹിമാൻ രണ്ടത്താണിയെ പരാജയപ്പെടുത്തിയത്. മുസ്ലിം ലീഗ് നേതാവായ രണ്ടത്താണി യുഡിഎഫ് ടിക്കറ്റിലാണ് മത്സരിച്ചിരുന്നത്.

English summary
Kerala assembly election result 2021: KK Shailaja marks record marging in Assembly election, Pinarayi Vijayan in second place
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X