കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റവും പ്രായം കുറഞ്ഞ അംഗമായി സച്ചിന്‍ ദേവ്: പ്രായക്കൂടുതലില്‍ കേമന്‍ ജോസഫ്, രണ്ടാമന്‍ ഉമ്മന്‍ചാണ്ടി

Google Oneindia Malayalam News

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്. ഇരുപത്തി ഏഴാം വയസിലാണ് അദ്ദേഹം നിയമസഭയിലേക്ക് എത്തുന്നത്. സംസ്ഥാനം തന്നെ ശ്രദ്ധിച്ച മത്സരത്തില്‍ ബാലുശ്ശേരിയില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിനിമ താരവുമായി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ധര്‍മ്മജന്‍റെ താരത്തിളക്കം പ്രചരണഘട്ടത്തില്‍ യുഡിഎഫിന് ഗുണകരമായെങ്കിലും വോട്ടെടുപ്പില്‍ അത് പ്രതിഫലിച്ചില്ല.

20372 വോട്ടുകളാണ് സച്ചിന്‍ ദേവിന് ലഭിച്ചത്. കഴിഞ്ഞതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി പുരുഷന്‍ കടലുണ്ടിക്ക് ലഭിതിനേക്കാള്‍ ഏഴായിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷം അദ്ദേഹത്തിന് ലഭിച്ചു. കോഴിക്കോട് നഗരത്തിനടുത്തുള്ള നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍. ഇടത് സ്ഥാനാര്‍ത്ഥി നിരയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനായിരുന്നു. യുഡിഎഫ് നിരയിലെ അരിത ബാബുവും കെഎം അഭിജിത്തും സച്ചിന്‍ ദേവിനേക്കാന്‍ പ്രായം കുറഞ്ഞവരായിരുന്നു. രണ്ട് പേരും പരാജയപ്പെട്ടു.

 ommen

കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടം രാജ്യത്ത് തുടരുന്നു; ചിത്രങ്ങള്‍ കാണാം

അതേസമയം, സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം പിജെ ജോസഫാണ്. നിയമസഭയില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടിയാണ് പ്രായക്കൂടതലില്‍ രണ്ടാമന്‍. 77 പിന്നിട്ടു അദ്ദേഹം. ഇത്തവണ ശക്തമായ മത്സരം നേരിട്ടായിരുന്നു അഞ്ച് പതിറ്റാണ്ടിന്‍റെ വിജയ ചരിത്രമുള്ള പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി പരാജിതനാവാതെ നിന്നത്. 2016 ൽ 27092 വോട്ടിന് വിജയിച്ച മണ്ഡലത്തിൽ ഇക്കുറി ഉമ്മൻചാണ്ടിക്ക് കിട്ടിയത് കേവലം 8504 വോട്ടിന്റെ ലീഡാണ്.

തിളങ്ങുന്ന മഞ്ഞ വസ്ത്രത്തില്‍ ബെഡ്‌റൂം ചിത്രങ്ങളുമായി അനിഷ് വിക്ടര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Shailaja Teacher to be the next CM? A campaign going on | Oneindia Malayalam

English summary
kerala assembly election result 2021: Sachin Dev is the youngest MLA,and Oommen Chandy the eldest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X