Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നും സഭയിൽ ബഹളം; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു; 9 മിനിറ്റുകൊണ്ട് സഭ പിരിഞ്ഞു

രാവിലെ ഒൻപത് മിനിറ്റ് മാത്രമാണ് സഭ സമ്മേളിച്ചത്. ചോദ്യോത്തരവേളയ്ക്കിടെ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു.

vd 1331

pc: Screen Grab

തിരുവനന്തപുരം:∙ നിയമസഭയിൽ ഇന്നും ബഹളം. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കള്ളക്കേസ് എടുത്തെന്ന് ആരോപിച്ചുള്ള ബഹളത്തിൽ നിയമസഭയിൽ ബഹളമുണ്ടായി. രാവിലെ ഒൻപത് മിനിറ്റ് മാത്രമാണ് സഭ സമ്മേളിച്ചത്. ചോദ്യോത്തരവേളയ്ക്കിടെ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു. പ്രതിഷേധം അടിച്ചമർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും വാദി പ്രതിയായ സ്ഥിതിയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സഭാനടപടികളുമായി സഹകരിക്കാത്ത പ്രതിപക്ഷത്തിന്റെ നിലപാട് നിരാശജനകമെന്ന് എഎൻ ഷംസീർ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തതിന് പിന്നാലെ, സഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിറങ്ങി. മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ എഴുന്നേറ്റ് ബഹളം വച്ചു. പണ്ട് കേസെടുത്തത് എന്തിനാണെന്ന് ശിവൻകുട്ടിക്ക് അറിയാമല്ലോയെന്ന് സതീശൻ ചോദിച്ചു. പ്രതിപക്ഷ നിലപാട് നിരാശാജനകമെന്ന് സ്പീക്കർ പറഞ്ഞു. തുടർന്ന് ചോദ്യോത്തരവേള സസ്‌പെൻഡ് ചെയ്തു.

നിയമസഭയിൽ സ്പീക്കറുടെ ചേംബറിനു മുന്നിലുണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉന്നയിച്ച്. പ്രതിഷേധം അടിച്ചമർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും വാദി പ്രതിയായ സ്ഥിതിയെന്നും വി.ഡി.സതീശൻ ആരോപിച്ചു. ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇന്ന് 9 മിനിറ്റ് മാത്രം ആയിരുന്നു സഭ ചേർന്നത്. പ്രതിപക്ഷ പ്രതിഷേധ ദൃശ്യങ്ങൾ സഭാ ടിവി ഇന്നും സംപ്രേഷണം ചെയ്തില്ല.

ബുധനാഴ്ച സ്പീക്കറുടെ ചേംബറിനു മുൻപിലുണ്ടായ സംഘർഷത്തിൽ പ്രതിപക്ഷത്തെ റോജി എം.ജോൺ, പി.കെ.ബഷീർ, അൻവർ സാദത്ത്, ഐ.സി.ബാലകൃഷ്ണൻ, അനൂപ് ജേക്കബ്, കെ.കെ.രമ, ഉമ തോമസ് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് 5 എംഎൽഎമാർക്കുമെതിരെയാണു ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി അസഭ്യം പറയുകയും ആക്രമിച്ചു പരുക്കേൽപ്പിക്കുകയും ചെയ്തെന്ന വാച്ച് ആൻഡ് വാർഡ് ഷീന കുമാരിയുടെ പരാതിയിൽ മ്യൂസിയം പൊലീസാണു കേസെടുത്തത്.

Beauty tips: മുഖ സൗന്ദര്യത്തിന് നാരങ്ങ നല്ലതാണ്..പക്ഷേ ഉപയോ​ഗിക്കും മുമ്പ് അറിയണം ഇക്കാര്യം..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+