Get Updates
Get notified of breaking news, exclusive insights, and must-see stories!

അങ്കത്തിനൊരുങ്ങി ബിജെപി! അന്തിമ സാധ്യത പട്ടിക ഇങ്ങനെ ! പിള്ളയെ തള്ളി സുരേന്ദ്രന്‍ ഉറപ്പിച്ചു!

Recommended Video

cmsvideo
    പത്തനംതിട്ടയില്‍ പിള്ളയെ തള്ളി സുരേന്ദ്രന്‍ | Oneindia Malayalam

    രണ്ടാഴ്ച നീണ്ട് നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക തയ്യാറായതായതായി റിപ്പോര്‍ട്ട്. ആര്‍എസ്എസ് ഇടപെടലിലൂടെ പത്തനംതിട്ടയെന്ന ഹോട്ട് സീറ്റ് കെ സുരേന്ദ്രന് തന്നെ ലഭിച്ചു. കഴിഞ്ഞ രാത്രി ഏറെ വൈകിയും സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് ദില്ലിയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.

    ഒടുക്കം കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാന്‍ കേന്ദ്രനേതൃത്വം തിരുമാനിച്ചിരിക്കുകയാണ്. ഇതോടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ചിലര്‍ തഴയപ്പെട്ടു. ശ്രീധരന്‍ പിള്ളയെ പടിക്ക് പുറത്ത് നിര്‍ത്തിയ പട്ടികയില്‍ മറ്റ് രണ്ട് പേര്‍ കൂടി പുറത്തായി. ഇതോടെ ഇന്ന് വൈകീട്ട് തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കും. അന്തിമ പട്ടിക ഇങ്ങനെ

     ഇടപെട്ട് ആര്‍എസ്എസ്

    ഇടപെട്ട് ആര്‍എസ്എസ്

    തിരുവനന്തപുരത്ത് കണ്ണ് വെച്ച സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പത്തനംതിട്ട വേണമെന്ന ആവശ്യം ഉന്നയിച്ചതോടെയാണ് ബിജെപിയിലെ പ്രതിസന്ധിയുടെ തുടക്കം. പിള്ള മാത്രമല്ല ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശും അതുവരെ ചിത്രത്തില്‍ ഇല്ലാതിരുന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണംന്താനവും പത്തനംതിട്ടയ്ക്കായി അവകാശം ഉന്നയിച്ചു.

     വന്‍ ട്വിസ്റ്റ്

    വന്‍ ട്വിസ്റ്റ്

    അതേസമയം പത്തനംതിട്ടയില്‍ തുടക്കം മുതല്‍ തന്നെ ഉയര്‍ന്ന് കേട്ടത് ബിജെപി ജനറല്‍ സെക്രട്ടറിയായിരുന്ന കെ സുരേന്ദ്രന്‍റെ പേരായിരുന്നു. ശബരിമല സമരത്തിന്‍റെ മുന്‍ പന്തിയില്‍ നിന്ന് അവസാന നിമിഷം വരെ പൊരുതിയെന്ന വികാരം വിശ്വാസികളില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ ഏക ബിജെപി നേതാവ് കെ സുരേന്ദ്രനാണെന്നാണ് കണക്കാകപ്പെടുന്നത്.

     സുരേന്ദ്രന്‍ തന്നെ ഹീറോ

    സുരേന്ദ്രന്‍ തന്നെ ഹീറോ

    മാത്രമല്ല ശബരിമല സമരത്തില്‍ ദിവസങ്ങളോളം ജയിലില്‍ കിടന്നതും വിശ്വാസികള്‍ക്കിടയില്‍ സുരേന്ദ്രന്‍റെ ഇമേജ് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പ്രവര്‍ത്തകര്‍ കണക്കാക്കുന്നു.അതേസമയം ദില്ലിയില്‍ നടന്ന ചര്‍ച്ചയില്‍ സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള സീറ്റ് കൈക്കലാക്കി.

     മുന്നറിയിപ്പുമായി പ്രവര്‍ത്തകര്‍

    മുന്നറിയിപ്പുമായി പ്രവര്‍ത്തകര്‍

    എന്നാല്‍ ഇതോടെ പ്രവര്‍ത്തകരും അണികളും രംഗത്തെത്തി. ബരിമല വിഷയം പോലും അനുകൂലമാക്കി മാറ്റാന്‍ കഴിയാത്ത അധ്യക്ഷനെ മത്സരിപ്പിച്ചാല്‍ അവസരം കളഞ്ഞുകുളിക്കുന്നതിന് തുല്യമാകുമെന്നായിരുന്നു പ്രവര്‍ത്തകരുടെ വാദം.

     വിട്ടുനില്‍ക്കും

    വിട്ടുനില്‍ക്കും

    സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി. പിള്ളയെ മത്സരിപ്പിച്ചാല്‍ ഒരു വിഭാഗം വോട്ട് നല്‍കില്ലെന്ന് വരെ ഭീഷണി ഉയര്‍ത്തി. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി കേരളത്തിലെ ബിജെപിയുടെ മത്സരം തന്നെ മാറ്റി മറിക്കുന്നമെന്ന മുന്നറിയിപ്പുമായി ആര്‍എസ്എസും രംഗത്തെത്തിയതോടെ കളി മാറി.

     പിള്ളയെ വെട്ടി സുരേന്ദ്രന്‍

    പിള്ളയെ വെട്ടി സുരേന്ദ്രന്‍

    ഇതോടെ ദില്ലിയില്‍ നടന്ന ചര്‍ച്ചയില്‍ ശ്രീധരന്‍ പിള്ളയെ തള്ളി സുരേന്ദ്രന് തന്നെ പത്തനംതിട്ട ലഭിച്ചു. മാത്രമല്ല മറ്റ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും തിരുമാനമായി. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ എത്തിയ ടോം വടക്കന്‍ തൃശ്ശൂരും എറണാകുളവുമായിരുന്നു ആവശ്യപ്പെട്ടത്.

     വടക്കനെ വെട്ടി അല്‍ഫോണ്‍സ്

    വടക്കനെ വെട്ടി അല്‍ഫോണ്‍സ്

    എന്നാല്‍ തൃശ്ശൂര്‍ ബിഡിജെഎസിന് ലഭിച്ചു. അതേസമയം എറണാകുളത്തിനായി വടക്കന്‍ പിടി മുറുക്കിയെങ്കിലും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വടക്കനെ വെട്ടി എറണാകുളം കൈക്കലാക്കി. തുടക്കത്തില്‍ പത്തനംതിട്ടയായിരുന്നു അല്‍ഫോണ്‍സും ആവശ്യപ്പെട്ടത്.

     തെക്കോട്ട് തട്ടി

    തെക്കോട്ട് തട്ടി

    ടോം വടക്കനെ കൊല്ലത്താവും മത്സരിപ്പിക്കുക.കൊല്ലത്ത് ആദ്യം പരിഗണിച്ചത് അല്‍ഫോണ്‍സിനെ ആയിരുന്നു. എന്നാല്‍ കൊല്ലത്തേക്കില്ലെന്ന് അല്‍ഫോണ്‍സ് കടുപ്പിച്ചു.
    ശോഭാ സുരേന്ദ്രന്‍ പാലക്കാട് ചോദിച്ചെങ്കിലും ആറ്റിങ്ങലാണ് ശോഭയ്ക്ക് ലഭിച്ചത്. ഇവിടെ തന്നെ മത്സരിക്കാന്‍ അവര്‍ സന്നദ്ധത അറിയിച്ചു.

     വഴങ്ങി ശോഭാ സുരേന്ദ്രന്‍

    വഴങ്ങി ശോഭാ സുരേന്ദ്രന്‍

    പാലക്കാട് ശോഭാ സുരേന്ദ്രന്‍റെ ആവശ്യത്തെ തള്ളി കൃഷ്ണകുമാറിനെ മത്സരിപ്പിക്കാനാണ് അവസാനമായി ധാരണ ആയിരിക്കുന്നത്. കോഴിക്കോട് പ്രകാശ് ബാബു മത്സരിക്കും. മലപ്പുറത്ത് ഉണ്ണി കൃഷ്ണന്‍, പൊന്നാനിയില്‍ വിടി രമ, വടകരയില്‍ സജീവന്‍, കാസര്‍ഗോഡ് പ്രകാശ് ബാബു, കണ്ണൂരില്‍ സികെ പത്മനാഭന്‍ എന്നിവരും മത്സര രംഗത്ത് ഉണ്ടാകും.

     ബിഡിജെഎസിന്

    ബിഡിജെഎസിന്

    മാവേലിക്കര, ഇടുക്കി, ആലത്തൂര്‍, വയനാട് എന്നീ സീറ്റുകളില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളാകും മത്സരിക്കുക. എന്നാല്‍ എംടി രമേശും പികെ കൃഷ്ണദാസും പട്ടികയ്ക്ക് പുറത്തായി.

     പ്രഖ്യാപനം ഇന്ന്

    പ്രഖ്യാപനം ഇന്ന്

    മറ്റ് ചില സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കൂടെ വിവരങ്ങള്‍ തയ്യാറാവേണ്ടതുണ്ട്. അതുകൊണ്ട് ഒരുമിച്ച് പ്രഖ്യാപനം നടത്താനാണ് പദ്ധതി. സംസ്ഥാന പട്ടികയില്‍ ചില മാറ്റങ്ങള്‍ കൂടി വരുത്തിയാകും കേന്ദ്രത്തിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+