കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബജറ്റ് 2021: ക്യാന്‍സര്‍ മരുന്നുകൾക്കുള്ള പ്രത്യേക പാർക്ക് അടുത്ത വർഷത്തോടെ യാഥാർത്ഥ്യമാകും

Google Oneindia Malayalam News

തിരുവനന്തപുരം: ക്യാന്‍സര്‍ മരുന്നുകൾക്കുള്ള പ്രത്യേക പാർക്കിന് ഈ വര്‍ഷം തറക്കല്ലിടമെന്ന് സംസ്ഥാന ബജറ്റില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. 2021-22 സാമ്പത്തിക വര്‍ഷത്തോടെ പദ്ധതി യാഥാര്‍ത്ഥ്യമാകും. ഇതിനായി കിഫ്ബിയില്‍ നിന്നും ഫണ്ട് അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. പ്രവര്‍ത്തന സജ്ജമായാല്‍ ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ ആഫ്രിക്കന്‍ കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്ക് മരുന്നുകള്‍ കയറ്റുമതി ചെയ്യുമെന്നും ധമന്ത്രി വ്യക്തമാക്കി.

പൊതുമേഖല വ്യവസായ സ്ഥാപനങ്ങള്‍ കേന്ദ്രം വിറ്റ് തുലയ്ക്കുമ്പോള്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ബദലാണ് കേരളം മുന്നോട്ട് വെക്കുന്നത്. കെഎസ്ഡിപിയുടെ ഉത്പാദനം 20 കോടിയിൽ നിന്നും 180 കോടിയായി ഉയ‍ർന്നു കഴിഞ്ഞു. ഇതിനായി 15 കോടി അനുവദിക്കുന്നതായി തോമസ് ഐസക് പ്രഖ്യാപിച്ചു. ശ്രീചിത്ര തിരുന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടം കെഎസ്ഐഡിസിയും ചേ‍ർന്ന് ലൈഫ് സയൻസ് പാർക്കിൽ 230 കോടിയുടെ മെഡിക്കൽ ഡിവൈസ് പാർക്ക് സ്ഥാപിക്കുന്നുണ്ട്. ഈ സ്ഥാപനത്തിന് നീതി ആയോഗിന്‍റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പദ്ധതിക്കായി ബജറ്റില്‍ 24 കോടി രൂപ വിലയിരുത്തി.

 issac

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ സ്റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ സോണുകള്‍ ആരംഭിക്കുമെന്നും തോമസ് ഐസക് പ്രഖ്യാപിച്ചു. കേരളത്തിലെ ഏതെങ്കിലും സ്റ്റാ‍ർട്ടപ്പിന് നിക്ഷേപം ആകർഷിച്ചാൽ അതിലേക്ക് പരമാവധി ​ഗ്രാന്‍റ് ലഭ്യമാക്കും. കേരള ബാങ്ക്, കെഎസ്എഫ്ഇ, കെഎഫ്സി, കെഎസ്ഐഡിസി, എന്നീ സ്ഥാപനങ്ങൾ ചേ‍ർന്നായിരിക്കും ഈ ഫണ്ടിന് രൂപം നല്‍കുക. സ്റ്റാ‍ർട്ടപ്പ് മിഷൻ നടപ്പാക്കുന്ന കേരള ഫണ്ട് സ്കീമീലേക്ക് ഇരുപത് കോടി നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

Recommended Video

cmsvideo
ഈ ബഡ്ജറ്റ് കയ്യടി കിട്ടാനുള്ളതല്ല

 സംസ്ഥാന ബജറ്റ്: പ്രവാസികള്‍ക്കായി കൂടുതല്‍ പണം ചെലവഴിച്ചത് ആര്? 180 കോടി... കഴിഞ്ഞ സര്‍ക്കാരിന്റെ മൂന്നിരട്ടി സംസ്ഥാന ബജറ്റ്: പ്രവാസികള്‍ക്കായി കൂടുതല്‍ പണം ചെലവഴിച്ചത് ആര്? 180 കോടി... കഴിഞ്ഞ സര്‍ക്കാരിന്റെ മൂന്നിരട്ടി

English summary
kerala Budget 2021: A special park for cancer drugs will become a reality by next year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X