കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസക്കിന്റെ ബജറ്റ് വികസന കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്നത്, എല്ലാ പ്രഖ്യാപനങ്ങളും നടപ്പാക്കുമെന്ന് ധനമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: ചരിത്രം കുറിച്ച് അധികാരത്തിലേറിയ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ബജറ്റ് പ്രസംഗം ആരംഭിച്ചത്. മുന്‍ ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിനെ കുറിച്ചും കെഎന്‍ ബാലഗോപാല്‍ എടുത്തുപറഞ്ഞു.

കൊവിഡ് പ്രതിരോധം, സാമ്പത്തിക ഉത്തേജനം... കന്നി ബജറ്റുമായി കെഎന്‍ ബാലഗോപാല്‍: ചിത്രങ്ങള്‍ കാണാം

kerala

കേരള ബജറ്റ്: 20000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു, 8000 കോടി നേരിട്ട് ജനങ്ങളിലേക്ക്കേരള ബജറ്റ്: 20000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു, 8000 കോടി നേരിട്ട് ജനങ്ങളിലേക്ക്

വികസന കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്ന ബജറ്റാണ് ടിഎം തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് ധനമന്ത്രി പറഞ്ഞു. അതിലെ എല്ലാ നിര്‍ദ്ദേശങ്ങളും പ്രഖ്യാപനങ്ങളും നടപ്പിലാക്കുമെന്നു് ആമുഖ പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കി. ഒന്നാം പിണറായി സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കി പുതിയ സര്‍ക്കാരും പ്രകടന പത്രികയിലെ എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 കേരള ബജറ്റ് 2021; ബജറ്റ് അവതരണത്തിന് തുടക്കം.. കൊവിഡ് പ്രതിരോധത്തിന് പ്രഥമ പരിഗണനയെന്ന് ധനമന്ത്രി കേരള ബജറ്റ് 2021; ബജറ്റ് അവതരണത്തിന് തുടക്കം.. കൊവിഡ് പ്രതിരോധത്തിന് പ്രഥമ പരിഗണനയെന്ന് ധനമന്ത്രി

കൊവിഡ് സാഹചര്യങ്ങളെ നേരിടാന്‍ 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ 2800 കോടി കൊവിഡ് പ്രതിരോധത്തിന് നല്‍കും. ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയ്യിലെത്തിക്കുന്നതിന് 8900 കോടി ചെലവഴിക്കുമെന്നും മന്ത്രി വ്യക്താമക്കി. കൊവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ വികസനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചതെന്നും ധനമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
Ramesh Chennithala Criticizes Thomas Isaac | Oneindia Malayalam

English summary
Kerala Budget 2021: FM KN Balagopal Says Govt would implement all proposals in Thomas Isaac's budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X