കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബജറ്റ് 2021: നൈപുണ്യ വികസന പദ്ധതിക്കായി കുടുംബശ്രീക്ക് അഞ്ച് കോടി രൂപ!!

Google Oneindia Malayalam News

തിരുവനന്തപുരം: ബജറ്റില്‍ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും. സ്ത്രീകളെ കേന്ദ്രീകരിച്ച് നൈപുണ്യ വികസന പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീക്ക് അഞ്ച് കോടി രൂപ വകയിരുത്തി. അതേസമയം തന്നെ വീടിനടുത്ത് തൊഴില്‍ പദ്ധതിക്കായി 20 കോടി രൂപയും ധനമന്ത്രി തോമസ് ഐസക്ക് വകയിരുത്തി. വനിതകള്‍ക്ക് തൊഴിലവസരം വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതികളും വരും. 5000 ചതുരശ്ര അടി കെട്ടിടം നല്‍കിയാല്‍ വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്ക് 20 കോടി രൂപ.

1

ജോലിക്ക് ആവശ്യമായ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ വാങ്ങുന്നതിന് വായ്പ. എല്ലാ വീട്ടിലും ഒരു ലാപ്പ്‌ടോപ് ഉറപ്പാക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ ലാപ്‌ടോപ്പും നല്‍കും. തൃശൂര്‍ മെഡിക്കല്‍ കോളേജിനെ ക്യാമ്പസ് മെഡിക്കല്‍ കോളേജായി രൂപാന്തരപ്പെടുത്തുമെന്നും ഐസക്ക് പറഞ്ഞു. ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിക്കും സാങ്കേതിക സര്‍വകലാശാലയ്ക്കും പുതിയ ആസ്ഥാന മന്ദിരത്തിന് പണം അനുവദിക്കും. പിജിയുടെയും പികെവിയുടെയും സ്മാരകമായി ആലപ്പുഴ യുസി കോളേജില്‍ ലൈബ്രറി ആരംഭിക്കും.

2021-22ല്‍ 2500 സ്റ്റാര്‍ട്ടപ്പുകള്‍ വഴി 20000 പേര്‍ക്ക് തൊഴില്‍. കൃഷി, വ്യവസായി, സേവന-വ്യാപാര മേഖലകളിലെ പുത്തന്‍ ആശയങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണ. അതേസമയം ഉന്നത വിദ്യാഭ്യാസ രംഗത്ത് വരുന്ന അധ്യയന വര്‍ഷം ഇരുപതിനായിരം പേര്‍ക്ക് അധിക പഠന സൗകര്യമൊരുക്കും. മൂന്നര ലക്ഷം കുട്ടികള്‍ക്ക് കൂടുതല്‍ പഠന സൗകര്യവും ഉറപ്പാക്കും. കോളേജ്-ക്ലാസ് മുറികളും ഡിജിറ്റലൈസ് ചെയ്യും. അതേസമയം ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ ആഫ്രിക്കന്‍ കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്ക് മരുന്നുകള്‍ കയറ്റുമതി ചെയ്യുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

തലസ്ഥാന നഗരവികസന പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞം-നാവായിക്കുളം 78 കിലോ മീറ്റര്‍ ആറുവരി പാതയും പാതയുടെ ഇരുവശത്തായി ടൗണ്‍ഷിപ്പും സ്ഥാപിക്കും. മലബാറിന്റെ വികസനം ലക്ഷ്യമിട്ടുള്ള മംഗലാപുരം-കൊച്ചി ഇടനാഴിക്ക് ഡിപിആര്‍ തയ്യാറാക്കും. 50000 കോടി മൂന്ന് വ്യവസായ ഇടനാഴികള്‍ക്ക് ഈ വര്‍ഷത്തോടെ തന്നെ തുടക്കമിടുമെന്നും ധനമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
ഈ ബഡ്ജറ്റ് കയ്യടി കിട്ടാനുള്ളതല്ല

English summary
kerala budget 2021:fm thomas isaac announce 5 cr to kudumbaress for women skill development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X