Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ്: എന്തുകൊണ്ട് ഈ പ്രഖ്യാപനങ്ങള്‍ കേരളത്തിന് നിര്‍ണായകം? കൊവിഡ് ബജറ്റിന്റെ പ്രത്യേകതകള്‍

തിരുവനന്തപുരം: രാജ്യത്ത് തന്നെ ആദ്യത്തെ കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചത് കേരളം ആയിരുന്നു. അന്ന് ധനമന്ത്രിയായിരുന്ന ഡോ ടിഎം തോമസ് ഐസക് ആയിരുന്നു 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത്. ആ ബജറ്റിന്റെ തുടര്‍ച്ചയായി പുതിയ ധനമന്ത്രി അവതരിപ്പിച്ച ആദ്യ ബജറ്റിലും കൊവിഡ് പാക്കേജ് ആയി 20,000 കോടി രൂപയുണ്ട്.

ഇപ്പോള്‍ പ്രഖ്യാപിച്ച രണ്ടാം കൊവിഡ് പാക്കേജ് കാപട്യമാണെന്ന ആരോപണം പ്രതിപക്ഷ നേതാവ് ഉന്നയിച്ചിട്ടുണ്ട്. ബജറ്റിലെ സാമ്പത്തിക കണക്കുകളില്‍ അവ്യക്തതയുണ്ട് എന്നാണ് പരാതി. എന്നിരുന്നാലും ആരോഗ്യ മേഖലയില്‍ പുതിയ ബജറ്റിലെ പ്രഖ്യാപനങ്ങൾ കേരളത്തിന് ഇപ്പോള്‍ ഏറെ നിര്‍ണായകമാണെന്ന് തന്നെ പറയേണ്ടിവരും. പരിശോധിക്കാം...

പ്രതിസന്ധിയുടെ കാലം

പ്രതിസന്ധിയുടെ കാലം

കൊവിഡ് ഒന്നും, രണ്ടും തരംഗങ്ങളും അതിന് മുമ്പ് നടന്ന സാമ്പത്തിക പരിഷ്‌കാരങ്ങളും എല്ലാം ഇടത്തരക്കാരുടെ ജീവിതത്തെ രൂക്ഷമായി ബാധിച്ച ഒരു കാലഘട്ടമാണിത്. അത്തരമൊരു ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ 20,000 കോടിയുടെ പാക്കേജ് ഏറെ നിര്‍ണായകമാണ്. ഈ ബജറ്റിന്റെ ഏറ്റവും വലിയ ഹൈലൈറ്റും അത് തന്നെ.

പണം കൈയ്യിലെത്തണം

പണം കൈയ്യിലെത്തണം

ജനങ്ങളുടെ കൈവശം പണം എത്തുക എന്നത് ഈ ഘട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രത്യേക പാക്കേജില്‍ 8,900 കോടി രൂപയാണ് അതിനായി നീക്കിവച്ചിട്ടുള്ളത്. ഇതിനൊപ്പമാണ് സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകള്‍ക്കും പലിശ സബ്‌സിഡിയ്ക്കുമായി 8,300 കോടി രൂപ ലഭ്യമാക്കുന്നത്. ഒരുപരിധിവരെ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ ഈ പാക്കേജ് കൊണ്ട് സാധ്യമാകും എന്ന് പ്രതീക്ഷിക്കാം. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2,800 കോടി രൂപയും പാക്കേജിലുണ്ട്.

കൊവിഡില്‍ ഒതുങ്ങില്ല

കൊവിഡില്‍ ഒതുങ്ങില്ല

ഈ നൂറ്റാണ്ടില്‍ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പകര്‍ച്ച വ്യാധിയാണ് കൊവിഡ്19. കൊവിഡ് ഭീഷണി തന്നെ മാറിക്കിട്ടാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. ഇത് കൂടാതെ പുതിയ രോഗങ്ങളുടെ സാധ്യതകളും തള്ളിക്കളയാന്‍ ആവില്ല.

അത്തരമൊരു സാഹചര്യത്തിലാണ് പകര്‍ച്ച വ്യാധികള്‍ക്കായി ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി. സിഎച്ച്‌സികള്‍ മുതല്‍ ജനറല്‍ ആശുപത്രികള്‍ വരെയാണ് പത്ത് കിടക്കകള്‍ വീതമുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കുന്നത്. രണ്ടായിരത്തിലധികം കിടക്കകള്‍ ആയിരിക്കും സംസ്ഥാനത്ത് ഇത്തരത്തില്‍ ഉണ്ടാവുക. ഇതിനായി 636.5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

മെഡിക്കല്‍ കോളേജുകളിലും

മെഡിക്കല്‍ കോളേജുകളിലും

രണ്ട് മെഡിക്കല്‍ കോളേജുകളിലും ഈ വര്‍ഷം തന്നെ ഐസൊലേഷന്‍ ബ്ലോക്കുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളിലാണ് ഇവ സ്ഥാപിക്കുക. ഇതിനായി അമ്പത് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ഇത് സ്ഥാപിക്കുക എന്ന ലക്ഷ്യവും സര്‍ക്കാരിനുണ്ട്.

കുട്ടികള്‍ക്കായുള്ള കരുതല്‍

കുട്ടികള്‍ക്കായുള്ള കരുതല്‍

കൊവിഡിന്റെ ഒരു മൂന്നാം തരംഗം ഉണ്ടാവുകയാണെങ്കില്‍, അത് കുട്ടികളെ രൂക്ഷമായി ബാധിച്ചേക്കാം എന്ന് പല വിദഗ്ധരും നിരീക്ഷിക്കുന്നുണ്ട്. ഇത് മുന്നില്‍ കണ്ട് കുട്ടികള്‍ക്കുള്ള ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ട്. പീഡിയാട്രിക് ഐസിയുകളിലെ കിടക്കകള്‍ കൂട്ടുക എന്നതാണ് ലക്ഷ്യം. സ്ഥല ലഭ്യത അനുസരിച്ച് തിരഞ്ഞെടുക്കപ്പെടുന്ന ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളും പീഡിയാട്രിക് ഐസിയു വാര്‍ഡുകള്‍ നിര്‍മിക്കാന്‍ പ്രാരംഭ ഘട്ടത്തില്‍ 25 കോടിയാണ് വകയിരുത്തിയിരിക്കുന്നത്.

ഈ തുക പര്യാപ്തമായ ഒന്നാണോ എന്ന ചോദ്യം തീര്‍ച്ചയായും ഉയരും. പ്രാരംഭ ഘട്ടത്തിലെ വിഹിതം മാത്രമാണെങ്കില്‍, ഇത് പ്രതീക്ഷ നല്‍കുന്ന ഒന്ന് തന്നെയാണ്.

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍

ദീര്‍ഘ വീക്ഷണത്തോടെയുള്ള ഒരു പ്രഖ്യാപനമാണ് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ മാതൃകയില്‍ കേരളത്തില്‍ ഒരു സ്ഥാപനം തുടങ്ങുക എന്നുള്ളത്. അങ്ങനെയെങ്കില്‍ ഒരു ലോകമാതൃക കൂടി സൃഷ്ടിക്കാന്‍ കേരളത്തിന് സാധിക്കും. ഇതിന്റെ സാധ്യതാ പഠനത്തിന് മാത്രമാണ് ഇപ്പോള്‍ ബജറ്റില്‍ പണം അനുവദിച്ചിരിക്കുന്നത്. അമ്പത് ലക്ഷം രൂപയാണ് വകയിരുത്തുന്നത്.

വാക്‌സിന്‍ അല്ലാതെ വഴിയില്ല

വാക്‌സിന്‍ അല്ലാതെ വഴിയില്ല

കൊവിഡ് ഭീതിയില്‍ നിന്ന് രക്ഷപ്പെടാന്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ അല്ലാതെ വേറെ വഴിയില്ല. കേന്ദ്ര സര്‍ക്കാര്‍ സൗജന്യ വാക്‌സിനേഷനില്‍ നിന്ന് പിന്‍മാറിയ സാഹചര്യത്തില്‍ വാക്‌സിന്‍ വാങ്ങുന്നതിനും അനുബന്ധ ഉപകരണങ്ങള്‍ക്കുമായി ആയിരത്തി അഞ്ഞൂറ് കോടി രൂപ ബജറ്റില്‍ മാറ്റിവച്ചിട്ടുണ്ട്. ഈ തുകയും പര്യാപ്തമാകുമോ എന്നതില്‍ സംശയങ്ങളുണ്ട്. അടുത്ത ഘട്ടത്തില്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ കൂടി രംഗത്ത് വരുമ്പോള്‍, ആ സാഹചര്യം എങ്ങനെ സര്‍ക്കാര്‍ നേരിടും എന്ന് കണ്ടറിയേണ്ടിവരും.

വാക്‌സിന്‍ നിര്‍മാണം അടക്കം

വാക്‌സിന്‍ നിര്‍മാണം അടക്കം

വാക്‌സിന്‍ നിര്‍മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക എന്നത് ശ്രമകരമായ ഒന്നാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നിരുന്നാലും, കേരളം സ്വന്തം നിലയ്ക്ക് അതിനുള്ള സാധ്യത ആരായുന്നു എന്നത് ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. ഇതിന്റെ പ്രാരംഭ നടപടികള്‍ക്കും നിലവിലെ വാക്‌സിന്‍ ഉത്പാദകര്‍ക്ക് കേരളത്തില്‍ യൂണിറ്റുകള്‍ തുടങ്ങാനുള്ള സാധ്യതകള്‍ ആരായാനും 10 കോടി നീക്കിവച്ചിട്ടുണ്ട് എന്നതും പ്രതീക്ഷ പകരുന്ന ഒന്നാണ്.

പ്രഖ്യാപനം മാത്രം പോര

പ്രഖ്യാപനം മാത്രം പോര

ബജറ്റില്‍ പ്രഖ്യാപിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ഇതെല്ലാം കൃത്യമായി നടപ്പിലാക്കപ്പെടുക കൂടി വേണം. ജനങ്ങളിലേക്ക് നേരിട്ട് പണമെത്തിക്കുന്ന പദ്ധതി എത്രത്തോളം വിജയിക്കും എന്നത് സംസ്ഥാനത്തിന്റെ തുടര്‍ന്നുള്ള മുന്നോട്ട് പോക്കില്‍ ഏറെ നിര്‍ണായകമാണ്.

സൈനികര്‍ക്ക് ആവേശം നല്‍കി സേനാ മേധാവി ജനറല്‍ നരവനെയുടെ കശ്മീര്‍ സന്ദര്‍ശനം: ചിത്രങ്ങള്‍ കാണാം

ബോൾഡ് ആന്റ് ബ്യൂട്ടുഫുൾ ലുക്കിൽ നടി ഈഷ റബ്ബ , ചിത്രങ്ങൾ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+