കടത്തില്‍ മുങ്ങിയ ഒരു സര്‍ക്കാരിന്റെ ബജറ്റ്; കണ്ണില്‍പ്പൊടിയിടാനുള്ള തന്ത്രമാണെന്ന് മുല്ലപ്പള്ളി
പരമ്പരഗാത - അസംഘടിത തൊഴില്‍ മേഖലയ്ക്കും കാര്‍ഷിക-തോട്ടം മേഖയ്ക്കും ഉണര്‍വ് പകരുന്ന കാര്യമായ ഒന്നും തന്നെ ബജറ്റിലില്ല
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കന്നി ബജറ്റ് യാഥാർത്ഥ്യങ്ങളുമായി പൊരുത്തമില്ലാത്തതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഒട്ടു പ്രത്യാശ നൽകുന്നതല്ല ആദ്യ ബജറ്റ് എന്ന് വിമർശിച്ച മുല്ലപ്പള്ളി കടമെടുത്ത് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്ന കടത്തില്‍ മുങ്ങിയ ഒരു സര്‍ക്കാരിന്റെ ബജറ്റാണിതെന്നും പറഞ്ഞു. സംസ്ഥാനത്തിന്റെ പൊതു ധനസ്ഥിതിയെ കുറിച്ച് ഒരു വ്യക്തതയും ബജറ്റ് നൽകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം
"പരമ്പരഗാത - അസംഘടിത തൊഴില്‍ മേഖലയ്ക്കും കാര്‍ഷിക-തോട്ടം മേഖയ്ക്കും ഉണര്‍വ് പകരുന്ന കാര്യമായ ഒന്നും തന്നെ ബജറ്റിലില്ല. യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തമില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. സര്‍ക്കാരിന്റെ കയ്യില്‍ വരുമാനമില്ലാത്ത അവസ്ഥയില്‍ സാധാരണക്കാരന് എങ്ങനെ വരുമാനം എത്തിക്കുമെന്ന ദിശാബോധം നല്‍കാന്‍ പോലും ബജറ്റിന് കഴിയുന്നില്ലെന്നത് നിരാശാജനകമാണ്," മുല്ലപ്പള്ളി പറഞ്ഞു.
രാഷ്ട്രീയ പ്രസംഗം കുത്തിനിറച്ചതാണെന്ന് ബജറ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കുറ്റപ്പെടുത്തി.നയപ്രഖ്യാപനത്തിൽ പറയേണ്ട രാഷ്ട്രീയമാണ് ബജറ്റിൽ കുത്തി നിറച്ചത്. ഇത് ബജറ്റിന്റെ പവിത്രത തകർത്തു. ബജറ്റിൽ അവതരിപ്പിച്ച കണക്കുകളിലും അവ്യക്ത ഉണ്ട്. രണ്ടാം കൊവിഡ് പാക്കേജ് പൊള്ളത്തരമാണെന്നും വിഡി സതീശൻ പറഞ്ഞു.
20,000 കോടിയുടെ കൊവിഡ് പാക്കേജ് ബജറ്റ് എസ്റ്റിമേറ്റിൽ ഇല്ല. 1715 കോടിയാണ് അധിക ചെലവ് എന്നാണ് പറയുന്നത്. എന്നാൽ 20,000 കോടിയുടെ പാക്കേജ് അധിക ചെലവ് അല്ലേയെന്ന് സതീശൻ ചോദിച്ചു.ബജറ്റിൽ പറയുന്നതല്ല യഥാർത്ഥ റവന്യൂ കമ്മി. 37,000 കോടി രൂപ റവന്യൂ കമ്മി വരും. ഇത് രേഖകളിൽ നിന്ന് മറച്ചുവെച്ചുവെന്നും വിഡി സതീശൻ ആരോപിച്ചു.
ശരിക്കും ക്യൂട്ട്... അനന്യ പാണ്ഡേയുടെ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications